പ്രേക്ഷകർക്ക് നിരവധി ഹിറ്റ് സിനിമകൾ സമ്മാനിച്ച സംവിധായകൻ ബോയപതി ശ്രീനുവും രാം പൊതിനേനിയും ഒന്നിക്കുന്ന ചിത്രമാണ് 'സ്‌കന്ദ' (Boyapati Srinu Ram Pothineni movie Skanda). ആരാധകർ ഏറെ നാളായി ആവേശത്തോടെ കാത്തിരിക്കുന്ന ഈ ചിത്രത്തിന്‍റെ റിലീസ് തീയതി പ്രഖ്യാപിച്ചു. സെപ്റ്റംബർ 28ന് സ്‌കന്ദ തിയേറ്ററുകളില്‍ റിലീസിനെത്തും (Skanda Hit Theaters on September 28).
ഹിറ്റ് മേക്കർ ബോയപതി ശ്രീനുവിനൊപ്പം രാം പൊതിനേനിയും കൈകോർക്കുമ്പോൾ മികച്ച അനുഭവമാകും ചിത്രം സമ്മാനിക്കുക എന്നാണ് ആരാധകരുടെ പ്രതീക്ഷ. ഏതായാലും അണിയറ പ്രവർത്തകർ റിലീസ് തീയതി പുറത്തുവിട്ടതോടെ ഇവരുടെ ആവേശം ഇരട്ടിയായി മാറിയിരിക്കുകയാണ്. ശ്രീനിവാസ സിൽവർ സ്‌ക്രീനിന്‍റെ ബാനറിൽ ശ്രീനിവാസ ചിറ്റൂരിയാണ് സിനിമയുടെ നിർമാണം.
സെപ്റ്റംബർ 28, വ്യാഴാഴ്‌ച ആയതിനാൽ തന്നെ ചിത്രത്തിന് ലോംഗ് വീക്കെൻഡ് ലഭിക്കും. തുടർന്ന് വരുന്ന തിങ്കളാഴ്‌ച ഗാന്ധി ജയന്തി ദിനമാണ്. വീണ്ടും ഒരു അവധി ദിനം കൂടി വരുന്നതോടെ ഇതിലും മികച്ച റിലീസ് ഈ ചിത്രത്തിന് കിട്ടാനില്ലെന്നാണ് ആരാധകരുടെ പക്ഷം.
ശ്രീലീലയാണ് ചിത്രത്തിലെ നായിക (Sreeleela in Skanda). രാം പൊതിനേനിയും ശ്രീലീലയും അണിനിരക്കുന്ന പോസ്റ്റർ പങ്കുവച്ചാണ് അണിയറ പ്രവർത്തകർ റിലീസ് തീയതി പുറത്തുവിട്ടത്. നേരത്തെ പുറത്തുവന്ന ചിത്രത്തിലെ മറ്റ് പോസ്റ്ററുകളും മികച്ച പ്രതികരണമാണ് നേടിയത്.
കൂടാതെ ചിത്രത്തിലെ ഗാനങ്ങളും ട്രെയിലറും ടീസറുമെല്ലാം സമൂഹ മാധ്യമങ്ങളിലടക്കം വലിയ തരംഗം സൃഷ്‌ടിച്ചിരുന്നു. നായകനായ രാം പൊതിനേനിയുടെ പിറന്നാൾ ദിനത്തിലാണ് ടീസർ പുറത്തുവന്നത്. ഇതുവരെ കാണാത്ത മാസ് ഗെറ്റപ്പിലാണ് താരം ടീസറിൽ എത്തിയത്. നേരത്തെ പുറത്തുവന്ന ചിത്രത്തിലെ ഗാനവും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.
READ MORE: Skanda Movie Gandarabai 'ഗന്ദരഭായ്' ലിറിക്കൽ വീഡിയോ, തകർപ്പൻ ചുവടുകളുമായി റാം പൊതിനേനിയും ശ്രീലീലയും
ശ്രീനിവാസ സിൽവർ സ്‌ക്രീൻ പ്രൊഡക്ഷൻസിന്‍റെ ബാനറിൽ ശ്രീനിവാസ ചിറ്റൂരിയാണ് ബിഗ് ബജറ്റ് ചിത്രമായ സ്‌കന്ദ നിർമിക്കുന്നത്. സീ സ്റ്റുഡിയോസ് സൗത്തും പവൻ കുമാറും ചേർന്നാണ് ചിത്രം പ്രേക്ഷകർക്ക് മുന്നിൽ അവതരിപ്പിക്കുന്നത്. സന്തോഷ് ദെതകെ ഛായാഗ്രഹണം നിർവഹിക്കുന്ന ചിത്രത്തിന്‍റെ എഡിറ്റർ തമ്മു രാജു ആണ്. തമനാണ് സംഗീത സംവിധാനം. ഹിന്ദി, കന്നഡ, തെലുഗു, തമിഴ്, മലയാളം എന്നീ ഭാഷകളിലും ചിത്രം പ്രദർശത്തിനെത്തും. പി ആർ ഒ- ശബരി.
800 ട്രെയിലര്‍ പുറത്തുവിട്ട് സച്ചിന്‍: ശ്രീലങ്കൻ ക്രിക്കറ്റ് താരം മുത്തയ്യ മുരളീധരന്‍റെ ബയോപിക് ചിത്രം 800ന്‍റെ ട്രെയിലർ റിലീസ് ചെയ്‌തു (Biopic of Sri Lankan cricketer Muttiah Muralitharan). ഇന്ത്യന്‍ ഇതിഹാസ ക്രിക്കറ്റ് താരം സച്ചിന്‍ ടെന്‍ഡുല്‍ക്കറും (800 trailer released by Sachin Tendulkar), മുന്‍ ശ്രീലങ്കന്‍ ഓള്‍ റൗണ്ടര്‍ സനത് ജയസൂര്യയും ചേര്‍ന്നാണ് ട്രെയിലര്‍ പുറത്തുവിട്ടത് (800 trailer release).