ETV Bharat / entertainment

'അഭിനയം വേണ്ടെന്ന് വച്ച് ആത്മീയ പാത സ്വീകരിച്ചു'; ഓഡിയോ ലോഞ്ചില്‍ വികാരാധീനനായി ചിമ്പു

ജീവിതത്തില്‍ കടുപ്പമുള്ള ഒരു കാലത്തിലൂടെയാണ് താന്‍ കടന്നു പോയതെന്ന് ചിമ്പു.

Silambarasan TR accepted Pathu Thala  Silambarasan TR accepted Pathu Thala for Gautham  Silambarasan TR  അഭിനയം വേണ്ടെന്ന് വച്ച് ആത്മീയ പാത സ്വീകരിച്ചു  ഓഡിയോ ലോഞ്ചില്‍ വികാരാധീനനായി ചിമ്പു  ചിമ്പു
ഓഡിയോ ലോഞ്ചില്‍ വികാരാധീനനായി ചിമ്പു
author img

By

Published : Mar 20, 2023, 10:01 AM IST

തെന്നിന്ത്യന്‍ സൂപ്പര്‍ താരം ചിമ്പുവിന്‍റെ റിലീസിനൊരുങ്ങുന്ന ഏറ്റവും പുതിയ ചിത്രം 'പത്തു തലയുടെ ഓഡിയോ ലോഞ്ചില്‍ വികാരാധീനനായി ചിമ്പു. തന്‍റെ കരിയര്‍ പാത അവസാനിപ്പിച്ച് ആത്മീയ പാത സ്വീകരച്ചുവെന്നും ഗൗതം കാര്‍ത്തിക്കിന് വേണ്ടിയാണ് താന്‍ 'പത്ത് തല' ചെയ്‌തതെന്നും ചിമ്പു വ്യക്തമാക്കി.

ജീവിതത്തില്‍ കടുപ്പമുള്ള ഒരു കാലത്തിലൂടെയാണ് താന്‍ കടന്നു പോയതെന്ന് താരം ഓഡിയോ ലോഞ്ചില്‍ പറഞ്ഞു. 'എനിക്ക് വേണ്ടത് പോലെ ഒന്നും ജീവിതത്തില്‍ നടന്നില്ല. വലിയ വീഴ്‌ച പറ്റിയത് പോലെ ആയിരുന്നു. ഞാന്‍ സിനിമ ചെയ്യുന്നത് എന്തിനാണെന്ന് വരെ തോന്നിയിരുന്ന കാലമായിരുന്നു. അഭിനയം വേണ്ടെന്ന് ചിന്തിച്ച് ആത്മീയ പാത സ്വീകരിക്കുക പോലും ചെയ്‌തിരുന്നു.'

സിനിമയുടെ നിര്‍മാതാവ് കെ.ഇ ജ്ഞാനവേല്‍ രാജയുമായി തര്‍ക്കിച്ചിരുന്ന സമയത്തെ കുറിച്ചും ചിമ്പു പറഞ്ഞു. 'ഞാന്‍ വീടുവിട്ട് പുറത്തു വരുന്നില്ലെന്ന് അദ്ദേഹം പരാതി പറയുമായിരുന്നു. കുറച്ച് ദിവസങ്ങള്‍ക്ക് ശേഷം എന്നെ വിളിച്ച് 'മഫ്‌തി' എന്ന കന്നഡ ചിത്രത്തെ കുറിച്ചും അത് തമിഴില്‍ ഒരുക്കാന്‍ പദ്ധതി ഇടുന്നതായും പറഞ്ഞു.

കന്നഡ സൂപ്പര്‍ സ്‌റ്റാര്‍ ശിവരാജ്‌കുമാര്‍ അഭിനയിച്ച കഥാപാത്രമായിരുന്നു എനിക്ക് കരുതി വച്ചിരുന്നത്. അതുകൊണ്ട് തന്നെ ആദ്യമൊക്കെ ഞാന്‍ എതിര്‍ത്തിരുന്നു. അദ്ദേഹത്തെ പോലെ ഒരാളോട് ഞാന്‍ എങ്ങനെ ചേര്‍ച്ചപ്പെടും? സിനിമയില്‍ ഉള്ളവരെ വിളിച്ച് അവരുടെ ജോലിയെ അഭിനന്ദിക്കുക പതിവാണ്.

എന്തിനാണ് ഇങ്ങനെ ചെയ്യുന്നതെന്ന് പലരും ചോദിച്ചിട്ടുണ്ട്. അതിന് കാരണം, എന്നെ ഒരിക്കലും ആരും അഭിനന്ദിച്ചിട്ടില്ല. നമ്മളെ തളര്‍ത്താന്‍ ഒരുപാട് പേര്‍ ഉണ്ടാകും. നമുക്ക് നല്ലത് ചെയ്യാനാണ് ആളില്ലാതെ വരിക. എന്‍റെ കാര്യത്തില്‍ എനിക്ക് ആരാധകര്‍ മാത്രമാണ് കൂടെയുണ്ടായിട്ടുള്ളത്.

ഗൗതം ഇന്നുള്ളിടത്ത് എത്താന്‍ ഒരുപാട് കഷ്‌ടപ്പെട്ടിട്ടുണ്ട്. ഒരു നല്ല വ്യക്തിയാണ്. ഗൗതമിനായാണ് ഞാന്‍ ഈ സിനിമ ചെയ്യാന്‍ തീരുമാനിച്ചത്. എനിക്ക് ഈ സിനിമ ഗുണപ്പെടുമോ എന്നറിയില്ല. എന്നാല്‍ ഗൗതമിന് ഇത് ഗുണപ്പെടുമെന്ന് 100 ശതമാനം ഉറപ്പാണ്. -ചിമ്പു പറഞ്ഞു.

കഴിഞ്ഞ ദിവസം 'പത്തുതല'യുടെ ട്രെയിലര്‍ പുറത്തിറങ്ങിയിരുന്നു. ഒരു ഗ്യാങ്‌സ്‌റ്റര്‍ ചിത്രമാണ് 'പത്തുതല' എന്നാണ് ട്രെയിലര്‍ നല്‍കുന്ന സൂചന. ചിമ്പുവിന്‍റെ മാസ്‌ ആക്ഷന്‍ രംഗങ്ങളാലും പഞ്ച് ഡയലോഗുകളാലും സമ്പന്നമാണ് ട്രെയിലര്‍. എ.ആര്‍ റഹ്മാന്‍റെ സ്‌കോറുംം ട്രെയിലറിലെ ഹൈലൈറ്റുകളില്‍ ഒന്നാണ്. സിനിമയുടെ റിലീസ് തീയതിയും അണിണയറപ്രവര്‍ത്തകര്‍ പുറത്തു വിട്ടിട്ടുണ്ട്.

ഒബേലി എന്‍ കൃഷ്‌ണ തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന ചിത്രം മാര്‍ച്ച് 30നാണ് തിയേറ്ററുകളിലെത്തുക. ചിത്രം ഒടിടിയിലുമെത്തും. ആമസോണ്‍ പ്രൈം ആണ് 'പത്തുതല'യുടെ ഒടിടി റൈറ്റ്‌സ് സ്വന്തമാക്കിയിരിക്കുന്നത്.

സിനിമയുടെ ചിത്രീകരണം ഇതിനോടകം തന്നെ പൂര്‍ത്തിയായിട്ടുണ്ട്. സിനിമയില്‍ ഒരു സുപ്രധാന വേഷത്തിലാണ് ഗൗതം കാര്‍ത്തിക്ക് എത്തുക. അമീര്‍ എന്ന ഏറെ നിഗൂഢതകള്‍ നിറഞ്ഞ കഥാപാത്രത്തെയാണ് ചിത്രത്തില്‍ ഗൗതം കാര്‍ത്തിക് അവതരിപ്പിക്കുക. സംവിധായകന്‍ ഗൗതം വാസുദേവ് മേനോന്‍, പ്രിയ ഭവാനി ശങ്കര്‍, ടിജെ അരുണാചലം എന്നിവരും പ്രധാന വേഷങ്ങളെ അവതരിപ്പിക്കും..

Also Read: മാസ് ആക്ഷനും പഞ്ച് ഡയലോഗുകളുമായി ചിമ്പു ; 'പത്തുതല' ട്രെയിലര്‍

For All Latest Updates

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.