Vendhu Thanindhathu Kaadu video song: തെന്നിന്ത്യന്‍ സൂപ്പര്‍ താരം ചിമ്പുവിന്‍റെ 'വെന്ത് തനിന്തതു കാട്' പ്രേക്ഷക നിരൂപക പ്രശംസകളും പോസിറ്റീവ് റിവ്യൂകളുമായി തിയേറ്ററുകളില്‍ മികച്ച രീതിയില്‍ മുന്നേറുകയാണ്. ഗൗതം വാസുദേവ് മേനോന്‍ - ചിമ്പു കൂട്ടുകെട്ടിലൊരുങ്ങിയ ചിത്രം വന്‍ ഹിറ്റായിരുന്നു. സിനിമയിലെ ഗാനങ്ങളും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.
Kaalathukkum Nee Venum video song: ഇപ്പോഴിതാ ചിത്രത്തിലെ മനോഹരമായ ഒരു പ്രണയ ഗാനം സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധേയമാവുകയാണ്. 'കാലത്തുക്കും നീ വേണം' എന്ന ഗാനമാണ് പുറത്തിറങ്ങിയത്. താമരൈയുടെ വരികള്‍ക്ക് എ.ആര്‍ റഹ്മാന്‍റെ സംഗീതത്തിലാണ് ഈ മനോഹര പ്രണയ ഗാനം ഒരുങ്ങിയിരിക്കുന്നത്. ചിമ്പുവും രക്ഷിത സുരേഷും ചേര്‍ന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്.
- " class="align-text-top noRightClick twitterSection" data="">
Vendhu Thanindhathu Kaadu OTT streaming: വേല്‍സ് ഫിലിംസ് ഇന്‍റര്‍നാഷണല്‍ ലിമിറ്റഡിന്‍റെ ബാനറില്‍ ഡോ.ഇഷാരി കെ.ഗണേഷാണ് ചിത്രം നിര്‍മിച്ചത്. ജയമോഹന്‍റേതായിരുന്നു തിരക്കഥ. സിദ്ധാര്‍ഥ നൂനിയാണ് സിനിമയ്‌ക്ക് വേണ്ടി ക്യാമറ ചലിപ്പിച്ചത്. സെപ്‌റ്റംബര്‍ 15ന് തിയേറ്ററുകളിലെത്തിയ ചിത്രം ഒക്‌ടോബര്‍ 13ന് ഒടിടിയിലും എത്തി. ആമസോണ്‍ പ്രൈം വീഡിയോയിലാണ് ചിത്രം ഇപ്പോള്‍ സ്‌ട്രീമിംഗ് നടത്തുന്നത്.
Vendhu Thanindhathu Kaadu sequel: 'വെന്ത് നതിന്തതു കാടി'ന് രണ്ടാം ഭാഗം ഉണ്ടായിരിക്കുമെന്ന് സംവിധായകന്‍ ഗൗതം വാസുദേവ് മേനോന്‍ ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞിരുന്നു. ഇതിന്‍റെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ഇതിനോടകം തന്നെ ആരംഭിച്ചുകഴിഞ്ഞതായാണ് സൂചന. ഒരു പാന്‍ ഇന്ത്യന്‍ ചിത്രമായിട്ടായിരിക്കും സിനിമയുടെ രണ്ടാം ഭാഗം എത്തുക. വന്‍ ക്യാന്‍വാസിലൊരുങ്ങുന്ന ചിത്രം മലയാളം, ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ എന്നീ ഭാഷകളില്‍ പുറത്തിറങ്ങും.