ETV Bharat / entertainment

സിദ്ധാര്‍ഥും കിയാരയും ജയ്‌സാല്‍മീറില്‍ എത്തുമ്പോള്‍... അതിഥികളായി സല്‍മാനും വിക്കിയും കത്രീനയും - സിദ്ധാര്‍ഥ് കിയാര വിവാഹം

ബോളിവുഡ് പ്രണയ ജോഡികളായ സിദ്ധാർത്ഥ് മൽഹോത്രയും കിയാര അദ്വാനിയും ഉടൻ വിവാഹിതരാകും.

Sidharth Malhotra Kiara Advani  Salman Vicky Katrina in guest list  Sidharth Malhotra  Kiara Advani  Sidharth Malhotra Kiara Advani wedding  സിദ്ധാർത്ഥ് മൽഹോത്രയും കിയാര അദ്വാനിയും  Sidharth Kiara wedding guest list  Celebrities will attend Sid Kiara wedding  Special security arrangements in Sid Kiara wedding  Luxury rooms booked for guests in SidKiara wedding  Sidharth and Kiara not confirmed their planning  സിദ്ധാര്‍ഥും കിയാരയും ജയ്‌സാല്‍മീറില്‍  അതിഥികളായി സല്‍മാനും വിക്കിയും കത്രീനയും  സിദ്ധാർത്ഥ് മൽഹോത്ര  കിയാര അദ്വാനി  സിദ്ധാര്‍ഥ് കിയാര വിവാഹം  സിദ്ധാര്‍ഥ് മല്‍ഹോത്ര കിയാര അദ്വാനി വിവാഹം
സിദ്ധാര്‍ഥും കിയാരയും ജയ്‌സാല്‍മീറില്‍ എത്തുമ്പോള്‍
author img

By

Published : Feb 4, 2023, 11:47 AM IST

Sidharth Malhotra Kiara Advani wedding: വിവാഹത്തിനൊരുങ്ങി ബോളിവുഡ് താര ജോഡികളായ സിദ്ധാര്‍ഥ് മല്‍ഹോത്രയും കിയാര അദ്വാനിയും. രാജസ്ഥാനിലെ ജയ്‌സാല്‍മീറിലെ സൂര്യഗഡ് കൊട്ടാരത്തില്‍ വച്ച് വിവാഹിതരാകാനുള്ള എല്ലാ തയ്യാറെടുപ്പുകളും നടത്തിക്കഴിഞ്ഞിരിക്കുകയാണ് ബോളിവുഡ് പ്രണയ ജോഡികള്‍. റിപ്പോര്‍ട്ടുകള്‍ പ്രകാരം ഫെബ്രുവരി 6നാണ് സിദ്ധാര്‍ഥും കിയാരയും വിവാഹിതരാവുക.

Sid Kiara wedding preparations: ഫെബ്രുവരി 5ന് സിദ്ധാര്‍ഥും കിയാരയും വിവാഹ വേദിയിലെത്തുമെന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍. അതേസമയം കുടുംബാംഗങ്ങളും അടുത്ത സുഹൃത്തുക്കളും ഒരു ദിവസം മുമ്പ് (ഫെബ്രുവരി 4) ജയ്‌സാല്‍മീറിലെത്തും. ജയ്‌സാൽമീറിൽ നിന്നും 16 കിലോമീറ്റർ അകലെയാണ് സൂര്യഗഡ് പാലസ് ഹോട്ടല്‍ സ്ഥിതി ചെയ്യുന്നത്. സിദ്ധാര്‍ഥിന്‍റെയും കിയാരയുടെയും വിവാഹ ഒരുക്കങ്ങള്‍ ഇവിടെ തകൃതിയായി നടക്കുകയാണ്.

Sidharth Kiara wedding guest list: സിനിമ മേഖലയില്‍ നിന്നുള്ള അടുത്ത സുഹൃത്തുക്കളെ താരങ്ങള്‍ വിവാഹത്തിന് ക്ഷണിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. 150 പേര്‍ക്കാണ് സിദ്ധാര്‍ഥ് കിയാര വിവഹത്തില്‍ പങ്കെടുക്കാനുള്ള ക്ഷണം ലഭിച്ചിരിക്കുന്നത്. ഇക്കൂട്ടത്തില്‍ കത്രീന കെയ്‌ഫ്, വിക്കി കൗശല്‍, സല്‍മാന്‍ ഖാന്‍ എന്നിവരും ഉള്‍പ്പെടുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍.

Celebrities will attend Sid Kiara wedding: കിയാരയുമായി നല്ല ബന്ധം പങ്കിടുന്ന സൽമാൻ ഖാന്‍ ഉറപ്പായും വിവാഹത്തില്‍ പങ്കെടുക്കുമെന്നാണ് പ്രതീക്ഷ. 150 പേരടങ്ങുന്ന പട്ടികയില്‍ സിനിമ മേഖലയിലെ നിരവധി പ്രമുഖരും വിവാഹത്തില്‍ പങ്കെടുക്കും. കുടുംബങ്ങൾക്ക് പുറമെ, കരൺ ജോഹർ, ഷാഹിദ് കപൂർ, ഫാഷൻ ഡിസൈനർ മനീഷ് മൽഹോത്ര, മുകേഷ് അംബാനിയുടെ മകൾ ഇഷാ അംബാനി തുടങ്ങിയ പ്രമുഖരും പങ്കെടുക്കുമെന്നും റിപ്പോർട്ടുണ്ട്.

Special security arrangements in Sid Kiara wedding: റിപ്പോര്‍ട്ടുകള്‍ പ്രകാരം മുംബൈ ആസ്ഥാനമായുള്ള ഒരു കമ്പനിയാണ് സിദ് - കിയാര വിവാഹ ഒരുക്കം ഏറ്റെടുത്ത് നടത്തുക. വിവാഹത്തില്‍ പങ്കെടുക്കാന്‍ ക്ഷണിക്കപ്പെട്ട അതിഥികളുടെ സുരക്ഷ നിരീക്ഷിക്കാന്‍ സംഘാടകര്‍ പ്രത്യേക സുരക്ഷ ക്രമീകരണങ്ങളും ഒരുക്കിയിട്ടുണ്ട്. ഷാരൂഖ് ഖാന്‍റെ മുന്‍ അംഗരക്ഷകന്‍ യാസിന്‍ ആണ് സിദ് കിയാര വിവാഹത്തിന്‍റെ സുരക്ഷ കൈകാര്യം ചെയ്യുക.

Luxury rooms booked for guests in SidKiara wedding: വിവാഹത്തില്‍ ക്ഷണിക്കപ്പെട്ട അതിഥികള്‍ക്കായി ഹോട്ടലില്‍ 84 ആഡംബര മുറികള്‍ ബുക്ക് ചെയ്‌തിട്ടുണ്ട്. അതിഥികള്‍ക്കായി 70 ആഡംബര വാഹനങ്ങളും ബുക്ക് ചെയ്‌തിട്ടുണ്ട്. ഇതില്‍ മെഴ്‌സിസഡ്, ജാഗ്വാര്‍, ബിഎംഡബ്യൂ എന്നീ വാഹനങ്ങളും ഉള്‍പ്പെടുന്നു. ജയ്‌സാല്‍മീറിലെ ഏറ്റവും വലിയ ടൂര്‍ ഓപ്പറേറ്ററായ ലക്കി ടൂര്‍ ആന്‍ഡ് ട്രാവല്‍സിനാണ് വാഹങ്ങളുടെ കരാര്‍ നല്‍കിയിരിക്കുന്നത്.

Sidharth and Kiara not confirmed their planning: വിവാഹ വാര്‍ത്തകള്‍ പ്രചരിക്കുമ്പോഴും വിവാഹ തീയതി അടുക്കുന്ന സാഹചര്യത്തില്‍ പോലും സിദ്ധാര്‍ഥും കിയാരയും ഇനിയും തങ്ങളുടെ വിവാഹ വാര്‍ത്ത സ്ഥിരീകരിച്ചിട്ടില്ല. താരങ്ങളുടെ ഔദ്യോഗിക പ്രഖ്യാപനത്തിനായുള്ള കാത്തിരിപ്പിലാണ് ആരാധക ലോകം.

Also Read: സിദ്ധാര്‍ഥ് കിയാര വിവാഹം ജയ്‌സാൽമീറിലെ സൂര്യഗഡ് കൊട്ടാരത്തില്‍, കൂടുതല്‍ വിവരങ്ങള്‍ പുറത്ത്

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.