ജയ്‌പൂര്‍: അഭ്യൂഹങ്ങള്‍ക്കും ഗോസിപ്പുകള്‍ക്കും വിരാമമിട്ട് ബോളിവുഡ് താരങ്ങളായ സിദ്ധാര്‍ത്ഥ് മല്‍ഹോത്രയും കിയാര അദ്വാനിയും പുതിയ ജീവിതത്തിലേക്ക്. രാജസ്ഥാനിലെ ജയ്‌സാല്‍മീറിലുളള സൂര്യഗഡ് ഹോട്ടലിലെ തടാകത്തെ സാക്ഷി നിര്‍ത്തിയാണ് ഇരുവരും ഒന്നിക്കുന്നത്. പഞ്ചാബി ആചാര പ്രകാരം നടക്കുന്ന വിവാഹത്തിന് ആശംസകള്‍ നേര്‍ന്ന് അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും സണ്‍സൈറ്റ് പാറ്റിയോ ഗാര്‍ഡനില്‍ ഒത്തുചേര്‍ന്നു.
നാല് ദിവസം നീണ്ടുനില്‍ക്കുന്ന വിവാഹ ആഘോഷത്തിലെ ഹല്‍ദി, മെഹന്തി ചടങ്ങിനിടെയിലുള്ള ഇരുവരുടെയും ദൃശ്യങ്ങളാണിപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്. മിനിറ്റുകള്‍ കൊണ്ട് തന്നെ ആയിരകണക്കിനാളുകളാണ് ദൃശ്യങ്ങള്‍ കണ്ട് ലൈക്കും കമന്‍റുമായെത്തിയത്. ബോളിവുഡ് താരങ്ങളായ ജൂഹി ചൗള, ഷാഹിദ് കപൂര്‍, അദ്ദേഹത്തിന്‍റെ ഭാര്യ മീര രാജ്‌പുത്, സംവിധായകന്‍ കരണ്‍ ജോഹര്‍ എന്നിവരും മെഹന്തി ചടങ്ങിനെത്തിയിരുന്നു.
മെഹന്തി ചടങ്ങിനിടയിലുണ്ടായ താര ദമ്പതികളുടെ നൃത്തം സൂര്യഗഡിനെയും തടാക കരയേയും പുളകം കൊള്ളിച്ചു. കിയാരയുടെ കൈകളില്‍ മെഹന്തി അണിഞ്ഞതിന് പിന്നാലെ കിയാരയുടെ അമ്മയും മുത്തശ്ശിയുമെല്ലാം ചേര്‍ന്ന് സിദ്ധാര്‍ഥിന്‍റെ കൈകളിലും മെഹന്തി ചാര്‍ത്തി. താര ദമ്പതികള്‍ക്ക് പുറമെ കുടുംബത്തിന്‍റെയും സുഹൃത്തുക്കളുടെയും കലാപ്രകടനങ്ങള്‍ക്കും സൂര്യഗഡ് സാക്ഷിയായി.
-
its happening less go😍😭♥️#sidkiara #sidkiaraweddingpic.twitter.com/Z2wFyyfeju
— Priyanka.💗 (@priiyaankaa___) February 6, 2023 " class="align-text-top noRightClick twitterSection" data="
">its happening less go😍😭♥️#sidkiara #sidkiaraweddingpic.twitter.com/Z2wFyyfeju
— Priyanka.💗 (@priiyaankaa___) February 6, 2023its happening less go😍😭♥️#sidkiara #sidkiaraweddingpic.twitter.com/Z2wFyyfeju
— Priyanka.💗 (@priiyaankaa___) February 6, 2023
വിവാഹവും ചടങ്ങുകളും: പ്രശസ്‌ത ബോളിവുഡ് താരം വിക്കി കൗശലും കത്രീന കൈഫും വിവാഹിതരായ അതേ വേദിയില്‍ തന്നെയാണ് സിദ്ധാര്‍ഥ് മല്‍ഹോത്രയും കിയാര അദ്വാനിയും ഒന്നിക്കുന്നത്. പ്രശസ്‌ത ഫാഷന്‍ ഡിസൈനര്‍ മനീഷ് മല്‍ഹോത്ര ഡിസൈന്‍ ചെയ്‌ത വസ്‌ത്രങ്ങളണിഞ്ഞാണ് താരങ്ങള്‍ വിവാഹ ചടങ്ങിനെത്തുന്നത്. പ്രശസ്‌ത മെഹന്തി ആര്‍ടിസ്‌റ്റായ വീണ നഗ്‌ഡയാണ് താരത്തിന്‍റെ കൈകളില്‍ മെഹന്തി ചാര്‍ത്തിയത്. നഗ്‌ഡെ നേരത്തെ തന്നെ മുംബൈയില്‍ നിന്ന് ജയ്‌സാല്‍മീറിലെത്തിയിരുന്നു. വിവാഹത്തോടനുബന്ധിച്ച് സുഹൃത്തുക്കളും സഹപ്രവര്‍ത്തകര്‍ക്കുമെല്ലാമായി രണ്ടിടങ്ങളിലായാണ് റിസപ്‌ഷന്‍ ഒരുക്കുന്നത്. വിവാഹത്തെ തുടര്‍ന്ന് ഡല്‍ഹിയിലും തുടര്‍ന്ന് മുംബൈയിലുമാകും റിസപ്‌ഷനുകള്‍. വിവാഹത്തിന് എത്തിയവര്‍ക്ക് സൗജന്യമായി സഹാറ മരുഭൂമി സന്ദര്‍ശിക്കാനുള്ള അവസരവും ഇരുവരും ഒരുക്കിയിട്ടുണ്ട്.
പ്രണയവും ഗോസിപ്പുകളും: കുറച്ച് വര്‍ഷങ്ങളായി ഇരുവരും തമ്മില്‍ പ്രണയത്തിലാണ്. ഏറെ പവിത്രതയോടെ തങ്ങളുടെ പ്രണയത്തെ ഹൃദയത്തോട് ചേര്‍ത്ത ഇരുവരും അതിനെ കുറിച്ചൊന്നും ആരാധകരോട് വെളിപ്പെടുത്തിയിരുന്നില്ല. എന്നാല്‍ കുറച്ച് നാളുകള്‍ക്ക് മുമ്പ് ഇരുവരും തമ്മില്‍ പ്രണയമാണെന്നും ഇരുവരും വിവാഹിതരായെന്നുമുള്ള ഗോസിപ്പുകളും പുറത്തുവന്നിരുന്നു. ആലിയ ഭട്ട് - രണ്‍ബീര്‍ വിവാഹത്തിന് ശേഷം ഗോസിപ്പ് കോളങ്ങളില്‍ നിറഞ്ഞ പ്രധാന വിഷയങ്ങളിലൊന്നായിരുന്നു സിദ്ധാര്‍ഥ് കിയാര പ്രണയം.
താരങ്ങള്‍ അഭിനയിച്ച സിനിമകള്‍: 2021 ഓഗസ്റ്റില്‍ പുറത്തിറങ്ങിയ ഷേര്‍ഷയിലാണ് സിദ്ധാര്‍ഥ് മല്‍ഹോത്രയും കിയാര അദ്വാനിയും ഒന്നിച്ചെത്തിയത്. ഒടിടി റിലീസായിരുന്ന ചിത്രം ആരാധകര്‍ ഏറ്റെടുത്തു. ചിത്രത്തിലെ പ്രണയ രംഗങ്ങളെല്ലാം യുവതലമുറയെ ഏറെ ഹരം കൊള്ളിച്ചു. ഗോവിന്ദ നാം മേര എന്ന ചിത്രത്തിലാണ് കിയാര അവസാനം അഭിനയിച്ചത്. സത്യപ്രേം കി കഥയാണ് കിയാരയുടെ അടുത്ത പ്രോജക്‌ട്. മിഷന്‍ മജ്‌നുവില്‍ അവസാനമായി അഭിനയിച്ച സിദ്ധാര്‍ഥാകട്ടെ യോദ്ധയിലാണ് അടുത്തതായി പ്രത്യക്ഷപ്പെടുക.
also read: സിദ്ധാര്‍ത്ഥ്-കിയാര വിവാഹത്തിന് ഒരുങ്ങി സൂര്യഗഡ്; താരങ്ങള്‍ ജയ്‌സാല്‍മീറില്‍