ETV Bharat / entertainment

സ്റ്റൈലിഷായി പാർട്ടിക്കെത്തി കിയാരയും സിദ്ധാർഥും ; ചിത്രങ്ങൾ ഏറ്റെടുത്ത് ആരാധകർ - സിദ്ധാർഥ് മൽഹോത്ര കിയാര അദ്വാനി

വെള്ള നിറത്തിലുള്ള ബട്ടർഫ്ലൈ ടോപ്പിനൊപ്പം ഗോൾഡൻ നിറത്തിലുള്ള പാവാടയാണ് കിയാര നിർമാതാവ് അശ്വിനി യാർദിയുടെ ജന്മദിനാഘോഷ ചടങ്ങിൽ ധരിച്ചത്. ഡെനിം ഷർട്ടും ഗ്രേ പാന്‍റ്‌സും വെള്ള ഷൂസുമാണ് സിദ്ധാർഥ് ധരിച്ചിരുന്നത്

Kiara Sidharth at Ashvini Yardi birthday party  Sidharth Malhotra and Kiara Advani  Sidharth Malhotra and Kiara Advani latest news  Sidharth Malhotra and Kiara Advani at party  Sidharth Malhotra  Kiara Advani  നിർമാതാവ് അശ്വിനി യാർദി  നിർമാതാവ് അശ്വിനി യാർദി ജന്മദിനാഘോഷം  സിദ്ധാർഥ് മൽഹോത്ര  കിയാര അദ്വാനി  കിയാര അദ്വാനി ചിത്രം  സിദ്ധാർഥ് മൽഹോത്ര കിയാര അദ്വാനി  കിയാര
സ്റ്റൈലിഷായി പാർട്ടിക്കെത്തി കിയാരയും സിദ്ധാർഥും
author img

By

Published : Oct 11, 2022, 3:47 PM IST

മുംബൈ (മഹാരാഷ്‌ട്ര) : നിർമാതാവ് അശ്വിനി യാർദിയുടെ ജന്മദിനാഘോഷത്തിൽ തിളങ്ങി അഭിനേതാക്കളായ സിദ്ധാർഥ് മൽഹോത്രയും കിയാര അദ്വാനിയും. മുംബൈയിൽ നടന്ന ആഘോഷത്തിലാണ് പ്രണയജോഡികൾ ഒരുമിച്ച് എത്തിയത്. സ്റ്റൈലിഷ് വസ്ത്രങ്ങളിലെത്തിയ ഇരുവരുടെയും ചിത്രങ്ങൾ ആരാധകർ ഏറ്റെടുത്തിരിക്കുകയാണ്.

വെള്ള നിറത്തിലുള്ള ബട്ടർഫ്ലൈ ടോപ്പിനൊപ്പം ഗോൾഡൻ നിറത്തിലുള്ള പാവാടയാണ് കിയാര ചടങ്ങിൽ ധരിച്ചത്. ഡെനിം ഷർട്ടും ഗ്രേ പാന്‍റ്‌സും വെള്ള ഷൂസുമാണ് സിദ്ധാർഥ് ധരിച്ചിരുന്നത്. ഇരുവരും ഫോട്ടോകള്‍ക്ക് പോസ് ചെയ്യുകയുമുണ്ടായി.

2021ൽ പുറത്തിറങ്ങിയ ഷേർഷാ എന്ന ചിത്രത്തിൽ ഒരുമിച്ച് അഭിനയിച്ചതുമുതൽ ഇരുവരും ഡേറ്റിങ്ങിലാണെന്ന് അഭ്യൂഹങ്ങൾ വന്നിരുന്നു. എന്നാൽ താരങ്ങൾ ഇതിനോട് പ്രതികരിച്ചിട്ടില്ല. കോഫി വിത്ത് കരൺ 7ന്‍റെ ഒരു എപ്പിസോഡിൽ സിദ്ധാർഥ് തനിക്ക് ഒരു സുഹൃത്തിനപ്പുറമാണെന്ന് കിയാര പറഞ്ഞിരുന്നു.

ഷേർഷാ സിനിമയുടെ സെറ്റിൽ വച്ചല്ല 'ലസ്റ്റ് സ്റ്റോറീസി'ന്‍റെ റാപ്അപ്പ് പാർട്ടിക്കിടെയാണ് സിദ്ധാര്‍ഥിനെ പരിചയപ്പെട്ടതെന്നും താരം വ്യക്തമാക്കിയിരുന്നു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.