സൗബിന്‍ ഷാഹിറിനെ കേന്ദ്രകഥാപാത്രമാക്കി സിദ്ധാര്‍ഥ് ഭരതന്‍ സംവിധാനം ചെയ്‌ത 'ജിന്ന്' തിയേറ്ററുകളിലേക്ക്. സിനിമയുടെ റിലീസ് തീയതി പുറത്തുവിട്ടു. ഡിസംബര്‍ 30നാണ് 'ജിന്ന്' പ്രേക്ഷകരിലേക്ക് എത്തുക.
സിദ്ധാര്‍ഥ് ഭരതനാണ് റിലീസ് വിവരം ഫേസ്‌ബുക്കിലൂടെ പങ്കുവച്ചിരിക്കുന്നത്. 'ജിന്നി'ന്‍റെ പുതിയ പോസ്‌റ്ററിനൊപ്പമാണ് റിലീസ് തീയതി പുറത്തുവിട്ടത്. ഇതുവരെ കണ്ടതില്‍ നിന്നും വളരെ വ്യത്യസ്‌തമായൊരു വേഷത്തിലാണ് സൗബിന്‍ ചിത്രത്തില്‍ പ്രത്യക്ഷപ്പെടുക.
ലാലപ്പന്‍ എന്ന കഥാപാത്രത്തെയാണ് സൗബിന്‍ അവതരിപ്പിക്കുക. ലാലപ്പന്‍റെ താളം തെറ്റിയ മനസ്സിന്‍റെ സഞ്ചാരമാണ് ചിത്രം വരച്ചു കാട്ടുന്നത്. ഷൈന്‍ ടോം ചാക്കോയും 'ജിന്നി'ല്‍ സുപ്രധാന വേഷത്തിലെത്തും.
- " class="align-text-top noRightClick twitterSection" data="">
അന്തരിച്ച മുതിര്‍ന്ന നടി കെപിഎസി ലളിത, ശാന്തി ബാലചന്ദ്രന്‍, നിഷാന്ത് സാഗര്‍, സാബു മോന്‍, ലിയോണ ലിഷോയ്, ഷറഫുദ്ദീന്‍, ജാഫര്‍ ഇടുക്കി തുടങ്ങി നീണ്ട താരനിരയാണ് ചിത്രത്തില്‍ അണിനിരക്കുന്നത്. രാജേഷ് ഗോപിനാഥിന്‍റേതാണ് തിരക്കഥ. ദുല്‍ഖര്‍ ചിത്രം 'കലി'ക്ക് ശേഷം രാജേഷ് ഗോപിനാഥ് തിരക്കഥ ഒരുക്കിയ സിനിമ കൂടിയാണിത്.
ഗിരീഷ് ഗംഗാധരന്‍ ആണ് ഛായാഗ്രഹണം. പ്രശാന്ത് പിള്ള സംഗീതവും നിര്‍വഹിക്കും. ദീപു ജോസഫ് ആണ് എഡിറ്റര്‍. അഖില്‍ രാജ്, ഗോകുല്‍ ദാസ് എന്നിവര്‍ ചേര്‍ന്നാണ് കലാസംവിധാനം. മഷര്‍ ഹംസ കോസ്റ്റ്യൂമും ആര്‍.ജി വയനാടന്‍ മേക്കപ്പും നിര്‍വഹിച്ചിരിക്കുന്നു.
Also Read: ഭയപ്പെടുത്തിയും ചിരിപ്പിച്ചും 'രോമാഞ്ചം'; ഹൊറര്‍ കോമഡി ചിത്രത്തിന്‍റെ ട്രെയ്‌ലര്‍ പുറത്ത്