ETV Bharat / entertainment

Siddharth's 'Chitta' Malayalam Teaser | സിദ്ധാർഥിന്‍റെ ത്രില്ലർ ചിത്രം 'ചിറ്റാ' ടീസർ പുറത്ത് ; നിമിഷ സജയനും പ്രധാന വേഷത്തിൽ - Nimisha Sajayan

Dulquer Salmaan unveils Siddharth's 'Chitta' Malayalam teaser : ദുൽഖർ സൽമാനാണ് സിദ്ധാർഥിന്‍റെ 'ചിറ്റാ' മലയാളം ടീസർ പുറത്തുവിട്ടത്

Siddharth starring Chitta  Chitta Malayalam Teaser out  Chitta Malayalam Teaser  Chitta Teaser  Siddharth Chitta Malayalam Teaser out  സിദ്ധാർഥിന്‍റെ ത്രില്ലർ ചിത്രം ചിറ്റാ  ചിറ്റാ  ചിറ്റാ ടീസർ പുറത്ത്  നിമിഷ സജയനും പ്രധാന വേഷത്തിൽ  ചിറ്റായിൽ നിമിഷ സജയനും  സിദ്ധാർഥിന്‍റെ ചിറ്റാ മലയാളം ടീസർ  സിദ്ധാർഥിന്‍റെ ചിറ്റാ  ദുൽഖർ സൽമാനാണ് ചിറ്റാ മലയാളം ടീസർ പുറത്തുവിട്ടത്  Dulquer Salmaan unveils Chitta Malayalam teaser  സിദ്ധാർഥിന്‍റെ ത്രില്ലർ ചിത്രം ചിറ്റാ  ത്രില്ലർ ചിത്രം ചിറ്റാ  ത്രില്ലർ ചിത്രം ചിറ്റാ ടീസർ  Malayalam teaser of upcoming thriller drama Chitta  Nimisha Sajayan  Nimisha Sajayan in Chitta
Siddharth's 'Chitta' Malayalam Teaser
author img

By ETV Bharat Kerala Team

Published : Sep 17, 2023, 5:02 PM IST

തെന്നിന്ത്യൻ താരം സിദ്ധാർഥ് നായകനാകുന്ന 'ചിറ്റാ' സിനിമയുടെ ടീസർ പുറത്ത് (Siddharth's 'Chitta' Malayalam Teaser). ദുൽഖർ സൽമാനാണ് 'ചിറ്റാ'യുടെ മലയാളം ടീസർ തന്‍റെ സോഷ്യൽ മീഡിയ പേജിലൂടെ പുറത്തിറക്കിയത് (Dulquer Salmaan unveils Siddharth's 'Chitta' Malayalam teaser). എസ്‌യു അരുൺ കുമാർ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. 'പന്നൈയാറും പദ്‌മിനിയും', 'സേതുപതി' തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ സംവിധായകനാണ് എസ്‌യു അരുൺ കുമാർ.

സമീപകാലത്ത് നിരവധി സിനിമകളിലെ മികച്ച പ്രകടനത്തിലൂടെ മലയാള സിനിമയിൽ ശക്തമായ സാന്നിധ്യമായി മാറിയ നിമിഷ സജയനാണ് 'ചിറ്റാ' ചിത്രത്തിൽ നായികയായി എത്തുന്നത് (Nimisha Sajayan in 'Chitta'). ഫാമിലി ത്രില്ലർ ജോണറിലാണ് ഈ ചിത്രം ഒരുക്കിയിരിക്കുന്നത്. ഒരു കുട്ടിയുടേയും ഇളയച്ഛന്‍റെയും ആത്മബന്ധത്തിലൂടെയാണ് സിനിമയുടെ കഥ പുരോഗമിക്കുന്നത്.

ഏതായാലും 'ചിറ്റാ' പ്രേക്ഷകർക്ക് മികച്ച ത്രില്ലർ അനുഭവം സമ്മാനിക്കുമെന്ന് ഉറപ്പ് തരുന്നതാണ് ഇപ്പോൾ പുറത്തുവന്ന ട്രെയിലർ (Malayalam teaser of upcoming thriller drama Chitta). ഉദ്വേഗം നിറഞ്ഞ രംഗങ്ങളാൽ സമ്പന്നമായ ട്രെയിലർ ഏറെ നിഗൂഢതകളും ബാക്കിയാക്കിയാണ് അവസാനിക്കുന്നത്. 'നിങ്ങളുടെ കുട്ടിക്കായി എത്ര ദൂരം പോകു'മെന്ന ട്രെയിലറിലെ വാചകവും കാണികളില്‍ ആകാംക്ഷയും കൗതുകവും ഉണർത്തുന്നു.

സിദ്ധാർഥിന്‍റെ മികവുറ്റ പ്രകടവും വാഗ്ദാനം ചെയ്യുന്നുണ്ട് ട്രെയിലർ. ഏറെ വ്യത്യസ്‌തമായ വേഷമാണ് താരം ഈ ചിത്രത്തില്‍ അവതരിപ്പിക്കുന്നത്. എറ്റാക്കി എന്‍റർടെയിൻമെന്‍റാണ് ചിത്രം നിർമിച്ചിരിക്കുന്നത്. സെപ്‌റ്റംബർ 28ന് 'ചിറ്റാ' പ്രദർശനത്തിനെത്തും ('Chitta' Release). ശ്രീ​ഗോകുലം മുവീസ് ആണ് ചിത്രം കേരളത്തിൽ വിതരണം ചെയ്യുന്നത്.

  • " class="align-text-top noRightClick twitterSection" data="">

'കുമാരി ശ്രീമതി' വെബ് സീരീസ് വരുന്നു: തെന്നിന്ത്യയുടെ പ്രിയ താരം നിത്യ മേനൻ കേന്ദ്ര കഥാപാത്രമായി പാൻ ഇന്ത്യൻ വെബ്‍ സീരീസ് വരുന്നു. 'കുമാരി ശ്രീമതി' എന്ന വെബ് സീരീസിലാണ് നിത്യ മേനൻ ടൈറ്റിൽ വേഷത്തിലെത്തുന്നത്. (Nithya Menen In And As Kumari Srimathi). കഴിഞ്ഞ ദിവസം പുറത്തുവന്ന ചിത്രത്തിന്‍റെ മോഷൻ പോസ്റ്റർ മികച്ച പ്രതികരണമാണ് നേടുന്നത് (Nithya Menen Kumari Srimathi Motion Poster).

ഗോമതേഷ് ഉപാധ്യായ സംവിധാനം ചെയ്യുന്ന ഈ സീരീസ് വേറിട്ട ദൃശ്യാനുഭവം തന്നെയാകും സമ്മാനിക്കുക എന്നുറപ്പ് നൽകുന്നതായിരുന്നു പോസ്റ്റർ (Kumari Srimathi Motion Poster). ഉദയ്, കാര്‍ത്തിക്, ജയന്ത്, അവസരല ശ്രീനിവാസ് എന്നിവര്‍ ചേര്‍ന്നാണ് 'കുമാരി ശ്രീമതി'ക്കായി തിരക്കഥ ഒരുക്കിയത്.

READ MORE: Nithya Menen's Kumari Srimathi Motion Poster | 'കുമാരി ശ്രീമതി'; പാൻ ഇന്ത്യൻ വെബ്‍ സീരീസുമായി നിത്യ മേനൻ, വ്യത്യസ്‌തമായി മോഷൻ പോസ്റ്റര്‍

ആമസോണ്‍ പ്രൈം വീഡിയോയിലൂടെയാണ് (Amazon Prime) സീരീസ് പ്രേക്ഷകരിലേക്കെത്തുക. തെലുഗു, തമിഴ്, ഹിന്ദി, മലയാളം ഭാഷകളിൽ ചിത്രം ലഭ്യമാകും. അതേസമയം ചിത്രത്തിന്‍റെ റിലീസ് തീയതി സംബന്ധിച്ച വിവരങ്ങൾ അണിയറ പ്രവർത്തകർ ഇതുവരെ പങ്കുവച്ചിട്ടില്ല.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.