Shruti Haasan shocking photos: ആരാധകരെ അമ്പരപ്പിച്ച് നടി ശ്രുതി ഹാസന്‍റെ പുതിയ ചിത്രങ്ങള്‍. നീരുവച്ച മുഖവും വീര്‍ത്ത കണ്ണുകളും തടിച്ച ചുണ്ടുകളുമായി ഇരിക്കുന്ന ശ്രുതി ഹാസന്‍റെ സെല്‍ഫി ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുകയാണ്. താരം തന്നെയാണ് തന്‍റെ ചിത്രങ്ങള്‍ ഇന്‍സ്‌റ്റഗ്രാമിലൂടെ പങ്കുവച്ചിരിക്കുന്നത്. ഒപ്പം ഒരു കുറിപ്പും പങ്കുവച്ചിട്ടുണ്ട്.
Shruti Haasan instagram post: താന്‍ കടന്നു പോകുന്ന ചില അവസ്ഥകളുടെ അടയാളമാണ് ഈ ചിത്രങ്ങളെന്നാണ് ശ്രുതി ഹാസന്‍ പറയുന്നത്. 'മികച്ച സെല്‍ഫികളുടെയും പോസ്‌റ്റുകളുടെയും ലോകത്ത്.. ഫൈനല്‍ കട്ടില്‍ എത്താത്തവ ഇതാ.. ബാഡ് ഹെയര്‍ ഡെ, പനി, സൈനസ് മൂലം മുഖം വീര്‍ത്ത ദിവസം, ആര്‍ത്തവ വിരാമ ദിവസം.. ഇവയും നിങ്ങള്‍ ആസ്വദിക്കുമെന്ന് പ്രതീക്ഷിക്കുന്നു.'- ശ്രുതി ഹാസന്‍ കുറിച്ചു.
- " class="align-text-top noRightClick twitterSection" data="
">
Shruti Haasan viral post: നിമിഷ നേരം കൊണ്ട് ശ്രുതിയുടെ പോസ്‌റ്റും ചിത്രങ്ങളും വൈറലായി. ശ്രുതിയുടെ ആരോഗ്യത്തില്‍ ആശങ്ക പ്രകടിപ്പിച്ച് നിരവധി പേര്‍ രംഗത്തെത്തുകയും ചെയ്‌തു. തന്‍റെ ആരോഗ്യത്തില്‍ ആശങ്ക അറിയിച്ച ഒരു ആരാധികയ്‌ക്ക് ശ്രുതി മറുപടിയും നല്‍കി. പേടിക്കേണ്ടതായി ഒന്നുമില്ലെന്നും കാര്യങ്ങള്‍ പഴയതു പോലെ ആയെന്നുമാണ് താരം മറുപടി കമന്‍റായി കുറിച്ചത്.
Shruti Haasan latest movies: പ്രഭാസ് നായകനായെത്തുന്ന 'സലാര്‍' ആണ് ശ്രുതി ഹാസന്‍റെ ഏറ്റവും പുതിയ ചിത്രം. പ്രശാന്ത് നീല്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ സ്‌റ്റൈലിഷ് ലുക്കിലാണ് താരം പ്രത്യക്ഷപ്പെടുക. പൃഥ്വിരാജും സുപ്രധാന വേഷത്തിലെത്തുന്നുണ്ട്.
Also Read: പിറന്നാള്‍ ദിനത്തില്‍ ശ്രുതി ഹസന് സര്‍പ്രൈസ് സലാര്‍ സമ്മാനം...