മുംബൈ : ഏറെ ആരാധകരുള്ള അഭിനേത്രിയാണ് ശ്രിയ ശരൺ. മകൾ രാധയുടെ വിശേഷങ്ങൾ താരം സമൂഹ മാധ്യമങ്ങളിലൂടെ പങ്കുവക്കാറുണ്ട്. ഇപ്പോഴിതാ മകൾ രാധയ്‌ക്കൊപ്പമുള്ള ചിത്രം താരം തന്‍റെ ഇൻസ്റ്റഗ്രാം അക്കൗണ്ടിലൂടെ പങ്കുവച്ചിരിക്കുകയാണ് താരം. മകൾ രാധയെ എടുത്ത് നിൽക്കുന്നതാണ് ചിത്രം.
- " class="align-text-top noRightClick twitterSection" data="
">
ചിത്രത്തിൽ മകൾ രാധ കാമറ ലെലെൻസിന് നേരെ മുഖം തിരിച്ച് ശ്രിയയ്‌ക്ക് അഭിമുഖമായാണ് ഇരിക്കുന്നത്. മകളുമൊത്തുള്ള ഒരു പെർഫെക്റ്റ് ചിത്രം എങ്ങനെ ലഭിച്ചുവെന്നും താരം അടിക്കുറിപ്പിൽ വിശദീകരിച്ചു. 'അവൾ പറഞ്ഞു, മമ്മ നോ ഷൂട്ടിങ് പ്ലീസ്... ബുക്ക് മമ്മ, നമുക്ക് ബുക്ക് വായിച്ചിട്ട് ഉറങ്ങാം. ഞാൻ അവളോട് പറഞ്ഞു. രാധ നമുക്ക് ഒരു ഫോട്ടോ എടുക്കാം..ഓക്കെ മമ്മ..പിന്നെ അവൾ എന്നോട് പറഞ്ഞു ഐ ലവ് യു എന്ന്' ശ്രിയ ഇൻസ്റ്റഗ്രാമിൽ കുറിച്ചു.
ഹൈലി ഫാഷൻ സെൻസുള്ള താരം ഇത്തവണ ഫോട്ടോക്കായി കറുത്ത ബ്രാലെറ്റ് ടോപ്പും ഹൈസ്ലിറ്റുള്ള പെൻസിൽ സ്കേർട്ടുമാണ് ധരിച്ചത്. ശ്രിയയുടെ പഫ്‌ഡ് വൈറ്റ് സ്ലീവിനോട് ചേർന്നുപോകുന്നതായിരുന്നു കുഞ്ഞിന്‍റെ ഉടുപ്പ്. 2018ലായിരുന്നു ശ്രിയയും റഷ്യൻ ടെന്നീസ് താരം ആൻഡ്രി കോഷീവും തമ്മിലുള്ള വിവാഹം നടന്നത്.
Also read : ഫിറ്റ്നസിൽ വിട്ടുവീഴ്‌ചയില്ല, വർക്കൗട്ട് വീഡിയോ പങ്കുവച്ച് സോഹ അലി ഖാൻ