പൊതു പരിപാടിയില്‍ നടന്‍ ഷൈന്‍ ടോം ചാക്കോ (Shine Tom Chacko) പ്രസംഗിക്കുന്നതിനിടെ വേദി വിട്ട് മുന്‍മന്ത്രിയും എല്‍ഡിഎഫ് കണ്‍വീനറുമായ ഇപി ജയരാജന്‍ (EP Jayarajan). ഷൈന്‍ ടോം ചാക്കോയുടെ പ്രസംഗവും ഇപി ജയരാജന്‍റെ വേദി വിടലുമാണിപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാവുന്നത് (Shine Tom Chacko Viral Speech).
യുവ സംരംഭര്‍ക്കുള്ള ബിസിനസ് കേരള മാഗസിന്‍ പുരസ്‌കാര വേദിയില്‍ വച്ച്, കേരളത്തിലേയ്‌ക്ക് സഞ്ചരിക്കാന്‍ വിമാനങ്ങള്‍ കുറവാണെന്ന ഷൈനിന്‍റെ വാക്കുകളാണ് മാധ്യമ ശ്രദ്ധ നേടുന്നത്. ദിവസങ്ങള്‍ക്ക് മുമ്പുള്ള ഈ സംഭവം ട്രോളന്‍മാരുടെയും സോഷ്യല്‍ മീഡിയയുടെയും കണ്ണിലുടക്കാന്‍ അല്‍പം വൈകിപ്പോയി. വൈകിയെങ്കിലും കയ്യില്‍ വന്ന അവസരം ട്രോളന്‍മാര്‍ നന്നായി ഉപയോഗപ്പെടുത്തുകയാണ്.
Aslo Read: 'പൈലറ്റ് വിമാനം പൊന്തിക്കുന്നുണ്ടോന്ന് നോക്കാന്‍ പോയതാണ്'; കോക്ക്പിറ്റ് വിവാദത്തില്‍ ഷൈന്‍
കേരളത്തില്‍ ടൂറിസം വളരണം എങ്കില്‍ സ്വന്തമായി എയര്‍ലൈന്‍സ് തുടങ്ങണം എന്നാണ് ഷൈന്‍ ടോം ചാക്കോയുടെ അഭിപ്രായം. മറ്റ് രാജ്യങ്ങളില്‍ നിന്നും സംസ്ഥാനങ്ങളില്‍ നിന്നും കേരളത്തിലേയ്‌ക്ക് സഞ്ചരിക്കാന്‍ വിമാനങ്ങള്‍ കുറവാണെന്നും ഇപി ജയരാജന്‍റെ സാന്നിധ്യത്തില്‍ ഷൈന്‍ പറഞ്ഞു. എന്തുകൊണ്ട് സംസ്ഥാനത്തിന് സ്വന്തമായി എയര്‍ലൈന്‍സ് തുടങ്ങിക്കൂടാ എന്നും ഷൈന്‍ ചോദിക്കുന്നു.
'ഏറ്റവും സാധ്യതയുള്ള ഒരു സംസ്ഥാനമാണ് നമ്മുടെ കേരളം. പക്ഷേ ഇന്നത്തെ കാലത്ത് ടൂറിസ്‌റ്റുകള്‍ തെരഞ്ഞെടുക്കുന്ന ആദ്യത്തെ ഓപ്ഷന്‍ വിമാനങ്ങളാണ്. എന്തിന്? ബംഗ്ലൂരില്‍ നിന്നും വിമാനം നോക്കിയാല്‍ കേരളത്തിലേയ്‌ക്ക് ഇല്ല. രാവിലെ ഒരു വിമാനം ഉണ്ടാകും. നാലായിരിത്തിനോ അയ്യായിരത്തിനോ. പിന്നെ ഒക്കെ കണക്ഷന്‍ ഫ്ലൈറ്റുകളാണ്. 22,000, 25,000 രൂപയ്‌ക്ക്.
ഇനി ദുബായില്‍ നിന്നാകട്ടെ, കേരളത്തിലേയ്‌ക്ക് കാലത്ത് വിമാനം ഇല്ല. ഒരു നാട് ടൂറിസം വിഭാഗം, വിജയിക്കണമെങ്കില്‍ ആ നാട്ടിലേക്ക് വിമാനം വേണം. ഏറ്റവും കൂടുതല്‍ യാത്രക്കാര്‍ ഉള്ളത് കേരളത്തിലേയ്‌ക്കാണ്. കേരളത്തിലേക്ക് ഫ്ലൈറ്റുകളും ഇല്ല.
Also Read: 'എട്ട് വയസുള്ള കുഞ്ഞുണ്ട്, പേര് സിയല്‍' ; വെളിപ്പെടുത്തി ഷൈന്‍ ടോം ചാക്കോ
ഞാന്‍ യാത്ര ചെയ്യുന്നത് കൊണ്ടാണ് പറയുന്നത്. ഹൈദരാബാദിലും മുംബൈയിലും ചെന്നൈയിലും ഒക്കെ പോകുമ്പോള്‍, കേരളത്തിലേയ്‌ക്ക് യാത്ര ചെയ്യാന്‍ വിമാനങ്ങള്‍ കുറവാണ്. എന്തുകൊണ്ട് നമ്മുടെ സംസ്ഥാനത്തിന് എയര്‍ലൈന്‍സ് തുടങ്ങിക്കൂടാ? അത് വളരെ അധികം ഉപയോഗ പ്രദമാകും' -ഇപ്രകാരമാണ് ഷൈന്‍ ടോം ചാക്കോ പറഞ്ഞത്.
ഒടിടി റിലീസിനെ കുറിച്ചും ഷൈന്‍ വേദിയില്‍ പ്രതികരിച്ചിരുന്നു. നെറ്റ്‌ഫ്ലിക്‌സും പ്രൈമുമൊക്കെ നമ്മുടെ നാട്ടില്‍ നടക്കുന്ന സിനിമയുടെ പ്രധാന കച്ചവടക്കാരായി എന്നും ഷൈന്‍ പറഞ്ഞു. 'നല്ല പൈസയ്‌ക്ക് അവര്‍ താരങ്ങളുടെ പടം വാങ്ങി. പിന്നെ അവരുടെ ഇഷ്‌ടത്തിന് സിനിമ ചെയ്‌തു കൊടുക്കണം. പിന്നെ അവര്‍ പറയുന്നതായി അതിന്‍റെ വില. ക്രമേണ അത് അവരുടെ കച്ചവടമായി മാറും. നമ്മുടെ നാടിന് ഉപകരിക്കുന്ന നികുതി അവരുടെ വീട്ടിലേയ്‌ക്ക് പോകും.
ഒരു വ്യവസായം എന്ന രീതിയില്‍ നമ്മുടെ നാട്ടില്‍ ഉള്ളവരാണ് ആ കച്ചവടം നടത്തേണ്ടത്. നമ്മള്‍ പറയുന്നതാണ് അതിന്‍റെ വില, അവര്‍ അല്ല അത് തീരുമാനിക്കേണ്ടത്. ഇത് സര്‍ക്കാരിന്‍റെ ശ്രദ്ധയില്‍ പെടുത്തേണ്ടതുണ്ട്. കാരണം, 20 ദിവസം കഴിഞ്ഞ് സിനിമ ഒടിടിയില്‍ കൊടുക്കുമ്പോള്‍ കാലക്രമേണ തിയേറ്റര്‍ വ്യവസായം ഇല്ലാതാകും. തിയേറ്ററില്‍ ആളുകള്‍ വരാതെ ആകും. തിയേറ്ററില്‍ നിന്ന് കണ്ടത് കൊണ്ടാണ് സിനിമ എന്നെ പ്രചോദിപ്പിച്ചത്. തിയേറ്റര്‍ വ്യവസായം കൈ വിട്ടു കളയരുത്' -ഷൈന്‍ ടോം ചാക്കോ പറഞ്ഞു.
Also Read: 'സ്വഭാവ വ്യത്യാസത്തിന് കാരണം കൊറോണ വൈറസ്'; വിവാദ പ്രസ്‌താവനയുമായി ഷൈന്‍ ടോം ചാക്കോ