ഷൈന്‍ ടോം ചാക്കോ Shine Tom Chacko, വിഷ്ണു ഉണ്ണികൃഷ്ണന് Vishnu Unnikrishnan എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി മനീഷ് ബാബു സംവിധാനം ചെയ്യുന്ന 'പതിമൂന്നാം രാത്രി'യുടെ Pathimoonnam Rathri ടീസര്‍ പുറത്തിറങ്ങി. 52 സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള വളരെ നിഗൂഢത നിറഞ്ഞ ടീസറാണ് ചിത്രത്തിന്റേതായി പുറത്തിറങ്ങിയത്.
മാളവിക മേനോന് നായികയായെത്തുന്ന ചിത്രത്തില്‍ ദീപക് പറമ്പോല്‍, വിജയ് ബാബു എന്നിവരും സുപ്രധാന വേഷങ്ങളില്‍ എത്തും. ഇവരെ കൂടാതെ അര്‍ച്ചന കവി, മീനാക്ഷി രവീന്ദ്രന്, സോഹന്‍ സീനുലാല്‍, ഡെയ്ന്‍ ഡേവിസ്, കോട്ടയം രമേശ്, സോന നായര്‍, ആസിം ജമാല്‍, ഹരി പ്രശാന്ത്, ബിഗ് ബോസ് താരം രജിത് കുമാര്‍, ഉപ്പും മുളകും താരം അനില്‍ പെരുമ്പലം, ബഡായി ബംഗ്ലാവ് താരം ആര്യ ബാബു, ഡിസ്നി ജെയിംസ്, സാജന് പല്ലുരുത്തി, അജീഷ് ജനാര്ദനന് എന്നിവരും ചിത്രത്തില്‍ അണിനിരക്കും.
- " class="align-text-top noRightClick twitterSection" data="">
ഡി2കെ ഫിലിംസിന്റെ ബാനറില്‍ മാരി മയ്ഷയാണ് സിനിമയുടെ നിര്‍മാണം. കനിഹ, ദാമന്‍, ദാകേഷ് എന്നിവരാണ് എക്സിക്യൂട്ടീവ് പ്രൊഡ്യൂസേഴ്സ്. ദിനേഷ് നീലകണ്ഠനാണ് സിനിമയുടെ രചന. ആര്.എസ് ആനന്ദകുമാര്‍-ഛായാഗ്രഹണം, വിജയ് വേലൂട്ടി- എഡിറ്റിങ്. രാജു സന്തോഷിന്റെ വരികള്‍ക്ക് അനൂജ് ബാബു ആണ് സംഗീതം. രാജു ജോര്‍ജ് പശ്ചാത്തല സംഗീതവും ഒരുക്കും.
പ്രൊഡക്ഷന്‍ ഡിസൈന്‍ - സന്തോഷ് രാമന്, പ്രൊഡക്ഷന്‍ കണ്ട്രോളര് - അനീഷ് പെരുംപിലവ്, പ്രൊഡക്ഷന്‍ കോ ഓഡിനേറ്റര്‍ - എആര്‍ കണ്ണന്, സ്റ്റണ്ട് - മാഫിയ ശശി, കോസ്റ്റ്യൂം - അരവിന്ദ് കെആര്‍, കൊറിയോഗ്രാഫി - രിശ്ധന്, സൗണ്ട് ഡിസൈന്‍ - ആഷിഷ് ഇല്ലിക്കല്‍, വിഎഫ്എക്സ് - ഷിനു, സ്റ്റില്‍സ്- എകുട്സ് രഘു, ഡിസൈന്‍ - പപ്പവെറോസെ, പിആര്‍ഒ - എഎസ് ദിനേഷ്, മഞ്ജു ഗോപിനാഥ്.
തന്റെ പ്രസ്താവനകളും പ്രവര്‍ത്തികളും കൊണ്ട് ഷൈന്‍ ടോം ചാക്കോ എല്ലായ്പ്പോഴും മാധ്യമ ശ്രദ്ധ നേടാറുണ്ട്. നേരത്തെ ഷൈന്‍ തന്റെ വ്യക്തി ജീവിതത്തെ കുറിച്ചുള്ള ഒരു രഹസ്യം പരസ്യമാക്കിയിരുന്നു. തനിക്കൊരു കുഞ്ഞ് ഉണ്ടെന്ന വെളിപ്പെടുത്തലുമായാണ് താരം അന്ന് രംഗത്തെത്തിയത്. ഒരു യൂട്യൂബ് ചാനലിനോടായിരുന്നു നടന്റെ പ്രതികരണം.
തനിക്കൊരു കുഞ്ഞുണ്ടെന്നും, കുഞ്ഞിന് ഇപ്പോള്‍ എട്ട് വയസായെന്നും സിയല്‍ എന്നാണ് പേരെന്നുമാണ് ഷൈനിന്റെ വെളിപ്പെടുത്തല്‍. വിവാഹ മോചനം നേടിയതിനാല്‍ തന്റെ കുഞ്ഞ് അമ്മയ്ക്കൊപ്പമാണെന്നും കുഞ്ഞ് സന്തോഷമായി ഇരിക്കുന്നുവെന്നും നടന് പറഞ്ഞിരുന്നു.
'എനിക്ക് ആണേല്‍ സ്ത്രീകളോട് ഇടപഴകി പരിചയം ഇല്ലല്ലോ. കല്യാണം കഴിച്ച് ഒരു കൊച്ചുണ്ടായി. എന്നാല്‍ മറന്നു പോയി. ഇനി ആദ്യം മുതല്‍ പഠിക്കണം. കുഞ്ഞ് സന്തോഷമായി ഇരിക്കുന്നു. എട്ട് വയസാണ്. സിയല്‍ എന്നാണ് പേര്. അവര്‍ ഈ ഭൂഖണ്ഡത്തിലേ ഇല്ല. അല്ലെങ്കിലും സെപ്പറേറ്റഡ് ആയി കഴിഞ്ഞാല്‍ കുട്ടികള്‍ ഏതെങ്കിലും ഒരു സൈഡില്‍ നിന്ന് വളരുന്നതാണ് നല്ലത്.
അല്ലെങ്കില്‍ 10 ദിവസം അവിടെ നിന്നിട്ട് ഇവിടുത്തെ കുറ്റവും ഇവിടെ നിന്ന് അവിടുത്തെ കുറ്റവും കേട്ട് വളരേണ്ടി വരും. കുട്ടി ആകെ വിഷമിച്ച് പോകില്ലേ. ഒരു കുറ്റം മാത്രം കേട്ട് വളര്‍ന്നാല്‍ പിന്നെയും നല്ലത്. കുറ്റം പറയും എന്നല്ല. പക്ഷേ നമ്മള് ആരുടെയും കുറ്റം പറയില്ലല്ലോ. എനിക്ക് വിഷമമില്ല ഒരു കാര്യത്തിലും. എല്ലാവരും സമാധാനത്തോടെ ജീവിക്കുകയല്ലേ. അതില്‍ നമ്മള് സന്തോഷിക്കുകയല്ലേ വേണ്ടത്' -ഇപ്രകാരമാണ് ഷൈന്‍ ടോം ചാക്കോ പറഞ്ഞത്.
Also Read: 'എട്ട് വയസുള്ള കുഞ്ഞുണ്ട്, പേര് സിയല്‍' ; വെളിപ്പെടുത്തി ഷൈന്‍ ടോം ചാക്കോ