ETV Bharat / entertainment

'കാലു വയ്യാത്തതല്ലേ ചേട്ടാ, ഓടല്ലേ'; തിയേറ്ററില്‍ നിന്നും ഇറങ്ങി ഓടി നടൻ ഷൈന്‍ ടോം ചാക്കോ - ഷൈന്‍ ടോം ചാക്കോ

Shine Tom Chacko ran from theatre: മാധ്യമപ്രവര്‍ത്തകര്‍ ഷൈനിന്‍റെ പ്രതികരണം തേടിയെങ്കിലും അല്‍പ്പമൊന്ന് നിന്ന ശേഷം ഷൈന്‍ വീണ്ടും ഓടി.

Shine Tom Chacko runs away from media  തിയേറ്ററില്‍ നിന്നും ഇറങ്ങി ഓടി ഷൈന്‍  Shine Tom Chacko ran from theatre  Panthrand movie release
'കാലു വയ്യാത്തതല്ലേ ചേട്ടാ, ഓടല്ലേ'; തിയേറ്ററില്‍ നിന്നും ഇറങ്ങി ഓടി ഷൈന്‍ ടോം ചാക്കോ
author img

By

Published : Jun 24, 2022, 8:28 PM IST

Shine Tom Chacko ran from theatre: മാധ്യമപ്രവര്‍ത്തകരുടെ കണ്ണ്‌ വെട്ടിച്ചോടി നടന്‍ ഷൈന്‍ ടോം ചാക്കോ. ഷൈന്‍ ടോം ചാക്കോ കേന്ദ്രകഥാപാത്രമായെത്തിയ 'പന്ത്രണ്ട്‌' എന്ന ചിത്രത്തിന്‍റെ ആദ്യ ഷോയ്‌ക്ക് പിന്നാലെയാണ് സംഭവം. ആദ്യ ഷോയ്‌ക്കെത്തിയ പ്രേക്ഷകരോട്‌ മാധ്യമപ്രവര്‍ത്തകര്‍ സിനിമയെ കുറിച്ചുള്ള അഭിപ്രായം തേടുന്നതിനിടെയാണ് ഒരാള്‍ ഓടി പോകുന്നത്‌ അവരുടെ ശ്രദ്ധയില്‍ പെടുന്നത്‌.

ഷൈനിന്‍റെ പിറകെ മാധ്യമങ്ങളും ഓടി. എന്നാല്‍ മാധ്യമങ്ങള്‍ക്ക് പിടികൊടുക്കാതെ ഷൈന്‍ ഓടുകയായിരുന്നു. മാധ്യമപ്രവര്‍ത്തകര്‍ ഷൈനിന്‍റെ പ്രതികരണം തേടിയെങ്കിലും അല്‍പ്പമൊന്ന് നിന്ന ശേഷം ഷൈന്‍ വീണ്ടും ഓടിപോയി. ഇതിന്‍റെ വീഡിയോ സോഷ്യല്‍ മീഡിയയിലടക്കം വൈറലാവുകയാണ്. 'കാലു വയ്യാത്തതല്ലേ ചേട്ടാ, ഓടല്ലേ' എന്ന് ഒരാള്‍ പറയുന്നതും വീഡിയോയില്‍ കാണാം.

Panthrand movie release: ഇടപ്പള്ളി വനിത വിനീത തിയേറ്ററിലാണ് സംഭവം. ദേവ്‌ മോഹന്‍, ഷൈന്‍ ടോം ചാക്കോ, വിനായകന്‍, ലാല്‍ തുടങ്ങിയവര്‍ കേന്ദ്രകഥാപാത്രങ്ങളായെത്തിയ സിനിമ ഇന്നാണ്‌ (ജൂണ്‍ 24) റിലീസിനെത്തിയത്‌. തീരദേശ പശ്ചാത്തലത്തിലുള്ള ഒരു ആക്ഷന്‍ ഡ്രാമ ചിത്രമാണ് 'പന്ത്രണ്ട്‌'.

ലിയോ തദേവൂസ്‌ തിരക്കഥ എഴുതി സംവിധാനം ചെയ്‌ത ചിത്രമാണ് 'പന്ത്രണ്ട്‌'. സ്‌കൈ എന്‍റര്‍ടെയ്‌ന്‍മെന്‍റിന്‍റെ ബാനറില്‍ വിക്‌ടര്‍ എബ്രഹാമാണ് നിര്‍മാണം. സോഹന്‍ സീനുലാല്‍, വെട്ടുകിളി പ്രകാശ്‌, പ്രശാന്ത്‌ മുരളി, ജയകൃഷ്‌ണന്‍, വിനീത്‌ തട്ടില്‍, ജെയിംസ്‌ ഏലിയ, വീണ നായര്‍, സുന്ദര പാണ്ഡ്യന്‍, ശ്രിന്ദ, ശ്രീലത നമ്പൂതിരി തുടങ്ങിയവര്‍ ചിത്രത്തില്‍ അണിനിരക്കും.

സ്വരൂപ്‌ ശോഭ ശങ്കര്‍ ആണ് ഛായാഗ്രഹണം. നബു ഉസ്‌മാന്‍ എഡിറ്റിംഗും നിര്‍വഹിക്കും. ബി.കെ ഹരിനാരായണന്‍, ജോ പോള്‍ എന്നിവരുടെ വരികള്‍ക്ക് അല്‍ഫോന്‍സ്‌ ജോസഫ്‌ ആണ് സംഗീതം.

Also Read: 'കിളി പോയിട്ടുണ്ടാകും, ഏത് കമ്മിറ്റിയോടാണെങ്കിലും വാ തുറന്ന്‌ ചോദിക്കണം': പൊട്ടിത്തെറിച്ച് ഷൈന്‍

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.