ETV Bharat / entertainment

'റോള്‍ ക്യാമറ, ആക്ഷന്‍, കാലൊടിക്കൂ'; ചിത്രീകരണത്തിനിടയില്‍ ശില്‍പ്പ ഷെട്ടിയുടെ കാലൊടിഞ്ഞു - ശില്‍പ്പ ഷെട്ടി ഇന്‍സ്റ്റഗ്രാം

വരാനിരിക്കുന്ന പ്രൈം വീഡിയോ സീരിസായ 'ഇന്ത്യന്‍ പൊലീസ് ഫോഴ്‌സി'ന്‍റെ ചിത്രീകരണത്തിനിടെ ബോളിവുഡ് താരം ശില്‍പ്പ ഷെട്ടിയുടെ കാലൊടിഞ്ഞു

Shilpa Shetty  shilpa shetty latest news  shilpa shetty breaks leg shooting set indian police force  indian police force new updates  Shilpa Shetty breaks leg  shilpa shetty latest image  ശില്‍പ ഷെട്ടിയുടെ കാലൊടിഞ്ഞു  ശില്‍പ ഷെട്ടിയുടെ പുതിയ വാര്‍ത്ത  ഇന്ത്യന്‍ പൊലീസ് ഫോഴ്‌സ് സീരിസ് പുതിയ വാര്‍ത്ത  ശില്‍പ ഷെട്ടി ഇന്‍സ്റ്റഗ്രാം  shilpa shetty instagram
'റോള്‍ ക്യാമറ, ആക്ഷന്‍, കാലൊടിക്കൂ'; ചിത്രീകരണത്തിനിടയില്‍ ശില്‍പ ഷെട്ടിയുടെ കാലൊടിഞ്ഞു
author img

By

Published : Aug 10, 2022, 6:09 PM IST

മുംബൈ: ബോളിവുഡ് താരം ശില്‍പ്പ ഷെട്ടിയുടെ കാലൊടിഞ്ഞു. വരാനിരിക്കുന്ന പ്രൈം വീഡിയോ സീരിസായ 'ഇന്ത്യന്‍ പൊലീസ് ഫോഴ്‌സി'ന്‍റെ ചിത്രീകരണത്തിനിടെയായിരുന്നു താരത്തിന്‍റെ കാലൊടിഞ്ഞത്. ഇന്‍സ്റ്റഗ്രാമില്‍ താരം പങ്കുവച്ച ചിത്രമാണ് ഇപ്പോള്‍ വൈറലായിരിക്കുന്നത്.

'റോള്‍ ക്യാമറ, ആക്ഷന്‍, കാലൊടിക്കൂ എന്ന് പറഞ്ഞു. ഞാന്‍ അത് അക്ഷരാര്‍ഥത്തില്‍ അനുസരിച്ചു' എന്ന അടിക്കുറിപ്പോട് കൂടി ഒടിഞ്ഞ കാലുമായി വിക്‌ടറി ചിഹ്നം ഉയര്‍ത്തി വീല്‍ചെയറില്‍ ഇരിക്കുന്ന ചിത്രമാണ് താരം പങ്കുവച്ചത്. ആറാഴ്‌ചയോളം വിശ്രമം വേണമെന്നാണ് ഡോക്‌ടര്‍ ശില്‍പ്പയോട് ആവശ്യപ്പെട്ടത്. 'ആറാഴ്‌ചയ്‌ക്ക്‌ ശേഷം ഞാന്‍ തിരിച്ചുവരും, അത് വരെ നിങ്ങളുടെ പ്രാര്‍ത്ഥനയില്‍ എന്നെ ഓര്‍ക്കണമെന്ന്' താരം പറഞ്ഞു.

  • They said, Roll camera action - “break a leg!” I took it literally😂😜 🤦🏽‍♀️
    Out of action for 6 weeks, but I’ll be back soon stronger and better. Till then, dua mein yaad rakhiyega 🙏🤲🏼
    Prayers always work 😇

    With gratitude,
    Shilpa Shetty Kundra ♥️🧿✨ pic.twitter.com/Y2muSjdCYr

    — SHILPA SHETTY KUNDRA (@TheShilpaShetty) August 10, 2022 " class="align-text-top noRightClick twitterSection" data=" ">

'ഇന്ത്യന്‍ പൊലീസ് ഫോഴ്‌സ്' സംവിധാനം ചെയ്യുന്നത് രോഹിത് ഷെട്ടിയാണ്. പ്രധാന കഥാപാത്രമായ ഡല്‍ഹി പൊലീസ് ഉദ്യോഗസ്ഥനെ സിദ്ധാര്‍ഥ് മല്‍ഹോത്ര അവതരിപ്പിക്കുന്നു. വിവേക് ഒബ്‌റോയും കഥയില്‍ പ്രധാന വേഷത്തില്‍ എത്തുന്നു.

അജയ്‌ ദേവ്‌ഗണ്‍ നായക വേഷമിട്ട 'സിങ്കം', 'സിങ്കം 2', രണ്‍വീര്‍ സിങ് നായകനായ 'സിംബ', അക്ഷയ് കുമാര്‍ പ്രധാന കഥാപാത്രം അവതരിപ്പിച്ച 'സൂര്യവംശി' എന്ന സൂപ്പര്‍ഹിറ്റ് ചിത്രങ്ങളുടെ സംവിധായകനാണ് രോഹിത് ഷെട്ടി.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.