ETV Bharat / entertainment

'സൗഹൃദത്തിന്‍റെ സ്നേഹ നിറവിൽ സംഭവിക്കുന്നത്', മോഹന്‍ലാലിനൊപ്പമുളള 'എല്‍ 353' പ്രഖ്യാപിച്ച് ഷിബു ബേബി ജോണ്‍ - ഷിബു ബേബി ജോണ്‍

ആകാംക്ഷയുണര്‍ത്തുന്ന പോസ്‌റ്ററാണ് മോഹന്‍ലാല്‍ ചിത്രത്തിന്‍റേതായി ഷിബു ബേബി ജോണ്‍ പുറത്തുവിട്ടത്

Shibu Baby john announced movie with mohanlal  L 353 movie announced  mohanlal L 353 movie  mohanlal Shibu Baby john movie  mohanlal upcoming movies  mohanlal new movie  L 353 movie poster  ഷിബു ബേബി ജോണിന്‍റെ നിര്‍മാണത്തില്‍ മോഹന്‍ലാല്‍ ചിത്രം  എല്‍ 353 പ്രഖ്യാപിച്ചു  മോഹന്‍ലാല്‍ ഷിബു ബേബി ജോണ്‍ ചിത്രം പ്രഖ്യാപിച്ചു  മോഹന്‍ലാല്‍  ഷിബു ബേബി ജോണ്‍  എല്‍ 353 പോസ്‌റ്റര്‍
'സൗഹൃദത്തിന്‍റെ സ്നേഹ നിറവിൽ സംഭവിക്കുന്നത്', മോഹന്‍ലാലിനൊപ്പമുളള 'എല്‍ 353' പ്രഖ്യാപിച്ച് ഷിബു ബേബി ജോണ്‍
author img

By

Published : Jun 18, 2022, 7:24 PM IST

ചലച്ചിത്ര നിര്‍മാണ രംഗത്ത് തുടക്കം കുറിച്ച വിവരം മുന്‍മന്ത്രിയും ആര്‍എസ്‌പി നേതാവുമായ ഷിബു ബേബി ജോണ്‍ കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. ജോണ്‍ ആന്‍ഡ് മേരി ക്രിയേറ്റീവ് പ്രൈവറ്റ് ലിമിറ്റഡ് എന്ന പേരിലാണ് അദ്ദേഹം നിര്‍മാണ കമ്പനി തുടങ്ങിയത്. ഇതിന്‍റെ ലോഗോ ഷിബു ബേബി ജോണിന്‍റെ അടുത്ത സുഹൃത്തായ മോഹന്‍ലാലാണ് പ്രകാശനം ചെയ്‌തത്. ഇപ്പോഴിതാ മോഹന്‍ലാലിനെ നായകനാക്കിയുളള തന്‍റെ ആദ്യ സിനിമ പ്രഖ്യാപിച്ചിരിക്കുകയാണ് ഷിബു ബേബി ജോണ്‍.

'എല്‍ 353' എന്ന് താത്‌കാലികമായി പേരിട്ട മോഹന്‍ലാല്‍ ചിത്രത്തിന്‍റെ പ്രഖ്യാപനം ഫേസ്‌ബുക്കിലൂടെയാണ് അദ്ദേഹം നടത്തിയത്. സിനിമയുടെ പോസ്റ്റര്‍ പങ്കുവച്ച ഷിബു ബേബി ജോണ്‍ അണിയറ പ്രവര്‍ത്തകര്‍ക്കൊപ്പമുളള ഒരു ചിത്രവും പോസ്‌റ്റ് ചെയ്‌തു. 'ഞാൻ മോഹൻലാലിനെ ആദ്യമായി പരിചയപ്പെടുന്നത് 1988ൽ കോഴിക്കോടുള്ള കെ.സി. ബാബുവെന്ന സുഹൃത്തിന്‍റെ വീട്ടിൽവച്ചായിരുന്നുവെന്ന് ഷിബു ബേബി ജോണ്‍ പറയുന്നു.

Shibu Baby john announced movie with mohanlal  L 353 movie announced  mohanlal L 353 movie  mohanlal Shibu Baby john movie  mohanlal upcoming movies  mohanlal new movie  L 353 movie poster  ഷിബു ബേബി ജോണിന്‍റെ നിര്‍മാണത്തില്‍ മോഹന്‍ലാല്‍ ചിത്രം  എല്‍ 353 പ്രഖ്യാപിച്ചു  മോഹന്‍ലാല്‍ ഷിബു ബേബി ജോണ്‍ ചിത്രം പ്രഖ്യാപിച്ചു  മോഹന്‍ലാല്‍  ഷിബു ബേബി ജോണ്‍  എല്‍ 353 പോസ്‌റ്റര്‍
ഷിബു ബേബി ജോണിന്‍റെ എഫ്‌ബി പോസ്‌റ്റ്

അന്ന് ലാലിനൊപ്പം പരിചയപ്പെട്ട മറ്റൊരു സ്‌നേഹ സാന്നിധ്യമായിരുന്നു സെഞ്ച്വറി കൊച്ചുമോൻ. ഈ മൂന്നര പതിറ്റാണ്ടിനിടയിൽ വ്യത്യസ്‌ത മേഖലകളിലായിരുന്നിട്ടും ഞങ്ങൾ നാല് പേരുടെയും ചങ്ങാത്തം സുദൃഢമായി മുന്നോട്ടുപോയി. ഇപ്പോൾ ആ സൗഹൃദം സംയുക്തമായൊരു സംരംഭത്തിലേക്ക് നീങ്ങിയിരിക്കുന്നു.

എന്‍റെ ചലച്ചിത്ര നിർമാണ കമ്പനിയായ ജോണ്‍ ആന്‍ഡ് മേരി ക്രിയേറ്റീവും കൊച്ചുമോന്‍റെ സെഞ്ച്വറി ഫിലിംസും, കെ.സി. ബാബു പങ്കാളിയായ മാക്‌സ് ലാബും മോഹൻലാലിന്‍റെ ഒരു സിനിമ നിർമിക്കുകയാണ്. സൗഹൃദത്തിന്‍റെ സ്നേഹ നിറവിൽ സംഭവിക്കുന്നത്. ചിത്രത്തിന്‍റെ സംവിധായകനായി വരുന്നത് എന്‍റെ സഹപാഠിയുടെ മകനായ വിവേകാണ് എന്നത് വേറൊരു യാദൃശ്ചികത. വിശദാശംങ്ങൾ ഉടൻ. ഞങ്ങൾക്കൊപ്പം കൂടെയുള്ളത് കെ.സി. ബാബുവിന്‍റെ മകൻ ജേക്കബ്, സെഞ്ച്വറി കൊച്ചുമോൻ, വിവേക്' - ഷിബു ബേബി ജോണ്‍ ഫേസ്‌ബുക്കില്‍ കുറിച്ചു.

അതേസമയം സിനിമയെക്കുറിച്ച് മോഹന്‍ലാലും സോഷ്യല്‍ മീഡിയയില്‍ പോസ്‌റ്റ് ചെയ്‌തിട്ടുണ്ട്. 'ശ്രീ ഷിബു ബേബി ജോണുമായി മൂന്നര പതിറ്റാണ്ടിൻ്റെ സ്‌നേഹ ബന്ധമാണ്. ആ സൗഹൃദം ഇപ്പോൾ ഒരു സംയുക്ത സംരംഭത്തിലേക്ക് കടക്കുന്ന വിവരം സന്തോഷത്തോടെ പങ്കുവയ്ക്കട്ടെ. അദ്ദേഹത്തിൻ്റെ പുതിയ സിനിമ നിർമാണ കമ്പനിയായ ജോൺ ആൻഡ് മേരി ക്രിയേറ്റീവും, ശ്രീ സെഞ്ച്വറി കൊച്ചുമോൻ്റെ സെഞ്ച്വറി ഫിലിംസും, ശ്രീ കെ.സി ബാബു പങ്കാളിയായ മാക്‌സ്‌ ലാബും സംയുക്തമായി നിർമിക്കുന്ന ചിത്രത്തിൽ നായകനായി ഞാൻ എത്തുകയാണ്.

യുവസംവിധായകനായ ശ്രീ വിവേക് ആണ് ഈ ചിത്രം ഒരുക്കുന്നത്. ശ്രീ ജീത്തു ജോസഫിൻ്റെ റാം എന്ന ചിത്രം പൂർത്തിയായതിന് ശേഷം ഇതിൽ പങ്കുചേരും. സിനിമയുടെ കൂടുതൽ വിവരങ്ങൾ ഉടൻ തന്നെ നിങ്ങളുമായി പങ്കുവയ്‌ക്കുന്നതാണ്' - മോഹന്‍ലാല്‍ കുറിച്ചു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.