ETV Bharat / entertainment

'ആളുകളുടെ മുൻവിധികള്‍ തകർത്ത് മുന്നോട്ടുപോയി'; നേരിടേണ്ടിവന്ന ബോഡി ഷെയിമിങ് കമന്‍റിനെക്കുറിച്ച് ഷെഹ്‌നാസ് ഗിൽ - ഷെഹ്‌നാസ് ഗിൽ ബോഡി ഷെയിം

ബിഗ്‌ ബോസിൽ മത്സരിക്കുന്ന സമയത്ത് ബോഡി ഷെയിമിങ് നേരിട്ടിട്ടുണ്ടെന്ന വെളിപ്പെടുത്തലുമായി ഷെഹ്‌നാസ് ഗിൽ. താരത്തിന്‍റെ ആദ്യ ബോളിവുഡ് ചിത്രമായ 'കിസി കാ ഭായ് കിസി കി ജാൻ' വിജയകരമായി പ്രദർശനം തുടരുന്നു

shehnaaz gill about body shaming  bigg boss shehnaaz gill  shehnaaz gill salman khan  kisi ka nhai kisi ki jaan  salman khan  ഷെഹ്‌നാസ് ഗിൽ  ഷെഹ്‌നാസ് ഗിൽ സൽമാൻ ഖാൻ  സൽമാൻ ഖാൻ  കിസി കാ ഭായ് കിസി കി ജാൻ  ഷെഹ്‌നാസ് ഗിൽ ബോഡി ഷെയിം  ബിഗ്‌ബോസ് താരം ഷെഹ്‌നാസ് ഗിൽ
ഷെഹ്‌നാസ് ഗിൽ
author img

By

Published : Apr 23, 2023, 10:25 PM IST

മുംബൈ: ബിഗ്‌ബോസ് സീസൺ 13ലൂടെ പ്രേക്ഷക ഹൃദയത്തിലിടം നേടിയെടുത്ത താരമാണ് ഷെഹ്‌നാസ് ഗിൽ. സൽമാൻ ഖാന്‍റെ 'കിസി കാ ഭായ് കിസി കി ജാൻ' എന്ന ചിത്രത്തിലൂടെ ബോളിവുഡിലും താരം അരങ്ങേറ്റം കുറിച്ചു. ബിഗ്‌ബോസിലൂടെയാണ് താരം ഏറെ ജനപ്രീതി നേടിയത്. കൂടാതെ, കാലാ ഷാ കാലാ, ഹോൺസ്‌ല രാഖ് തുടങ്ങിയ പഞ്ചാബി സിനിമകളിലും താരം അഭിനയിച്ചിട്ടുണ്ട്.

ഇപ്പോഴിതാ, പുതിയ വെളിപ്പെടുത്തലുമായാണ് താരം പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. ബിഗ്‌ ബോസിൽ മത്സരാർഥിയായിരുന്ന സമയത്ത് താൻ ബോഡ് ഷെയിമിങ് നേരിട്ടിട്ടുണ്ടായിരുന്നു എന്നാണ് താരത്തിന്‍റെ വെളിപ്പെടുത്തൽ. എന്നാൽ ബോഡി ഷെയിമിങ് നേരിട്ടതോടെ താൻ സ്വയം കഠിനാധ്വാനം ചെയ്‌ത് തന്‍റെ ശരീരഭാരം കുറച്ചുവെന്നും താരം പറഞ്ഞു.

'എനിക്ക് ലഭിച്ച മികച്ച ഉപദേശങ്ങൾ ഞാൻ ഉൾക്കൊള്ളുകയും അത് പിന്തുടരുകയും ചെയ്‌തു. ബിഗ്‌ ബോസിൽ മത്സരിക്കുന്ന സമയത്ത് തന്‍റെ വണ്ണത്തെക്കുറിച്ച് നിരവധി അഭിപ്രായങ്ങൾ ഉയർന്നുവന്നിരുന്നു. ഇതോടെ താൻ ശരീര ഭാരം കുറച്ചു'- ഷെഹ്‌നാസ് ഗിൽ പറഞ്ഞു. 'എനിക്ക് സൽവാർ സ്യൂട്ട് മാത്രമേ ധരിക്കാൻ കഴിയൂ എന്നായിരുന്നു ആളുകൾ കരുതിയത്. എന്നാൽ ഞാൻ അത് മാറ്റിയെടുത്തു'. ആളുകളുടെ മുൻവിധികളെല്ലാം തകർത്തു എന്നും ഷെഹ്‌നാസ് ഗിൽ പറഞ്ഞു.

സൽമാൻ ഖാൻ തനിക്ക് ഒരുപാട് പിന്തുണ നൽകിയിട്ടുണ്ടെന്നും താരം പറഞ്ഞു. 'നിങ്ങൾക്ക് മുന്നോട്ട് പോകാം, നിങ്ങൾക്ക് കഴിവുണ്ട്, സ്വയം പ്രവർത്തിക്കൂ... എന്ന് പറഞ്ഞ് സാർ എന്നെ പ്രചോദിപ്പിക്കും. അദ്ദേഹം എപ്പോഴും എന്നെ പിന്തുണക്കുമായിരുന്നു. സാറിനൊപ്പം പ്രവർത്തിക്കാൻ കഴിഞ്ഞതിൽ താൻ വളരെ ഭാഗ്യവതിയാണ്' - താരം പറഞ്ഞു. തനിക്ക് കിസി കാ ഭായ് കിസി കാ ജാൻ എന്ന സിനിമയിൽ അവസരം ലഭിച്ചതിൽ സൽമാൻ ഖാനും പങ്കുണ്ടെന്ന് ഷെഹ്‌നാസ് ഗിൽ കൂട്ടിച്ചേർത്തു.

ഫർഹാദ് സാംജി സംവിധാനം ചെയ്‌ത ചിത്രത്തിൽ പ്രധാനവേഷത്തിലാണ് താരം എത്തുന്നത്. സൽമാൻ ഖാൻ നായകനായ ചിത്രം ഈദ് റിലീസായാണ് തിയേറ്ററുകളിൽ എത്തിയത്. പൂജ ഹെഗ്‌ഡെ, വെങ്കിടേഷ് ദഗ്ഗുബതി, ഭൂമിക ചൗള, പാലക് തിവാരി, രാഘവ് ജുയാൽ, സിദ്ധാർഥ് നിഗം, ജാസി ഗിൽ, വിനാലി ഭട്‌നാഗർ തുടങ്ങിയവരും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

Also read : കുതിച്ചുചാടി 'കിസി കാ ഭായ് കിസി കി ജാൻ'; സല്‍മാന്‍ ചിത്രത്തിന്‍റെ രണ്ടാംദിന കലക്ഷന്‍ പുറത്ത്

ആവേശത്തോടെ ആരാധകർ: ഫാഷൻ ഷോയ്‌ക്കെത്തിയ ഷെഹ്‌നാസിനൊപ്പം ചിത്രമെടുക്കാൻ കാത്തിരുന്ന ആരാധകനെ ഇതിന് അനുവദിക്കാൻ താരം സുരക്ഷ ഉദ്യാഗസ്ഥരോട് പറയുന്ന വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലായിരുന്നു. തുടർന്ന് സുരക്ഷ ഉദ്യോഗസ്ഥരിൽ ഒരാൾ ഷെഹ്‌നാസിനൊപ്പമുള്ള ആരാധകന്‍റെ ചിത്രം ഫോണിൽ പകർത്തുകയും ചെയ്‌തു. ക്ഷമയോടെ തന്‍റെ ആരാധകരോട് സമീപിക്കുന്ന താരത്തിന്‍റെ പ്രതികരണത്തിന് അഭിനന്ദനങ്ങൾ ഒഴുകിയെത്തി. സാജിദ് ഖാന്‍റെ '100 പേർസെന്‍റാണ്' ഷെഹ്‌നാസ് ഗില്ലിന്‍റെ അടുത്ത ചിത്രം.

Also read : ഇൻസ്‌റ്റഗ്രാമിലെ ക്യൂട്ടായ വീഡിയോ; മകൾ അർഹയെ കൊഞ്ചിച്ചുകൊണ്ടുള്ള അല്ലു അർജുന്‍റെ വീഡിയോ ഏറ്റെടുത്ത് ആരാധകർ

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.