മലയാളത്തിലെ യുവതാരനിരയിൽ ശ്രദ്ധേയനായ താരമാണ് ഷെയിൻ നിഗം. ഷെയിൻ നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് 'ഖുർബാനി' (Shane Nigam Starrer Qurbani). നവാഗതനായ ജിയോ വി തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിലെ പുതിയ ഗാനം ശ്രദ്ധനേടുകയാണ് (Shane Nigam's Qurbani Lyrical Video Song).
- " class="align-text-top noRightClick twitterSection" data="">
കഴിഞ്ഞ ദിവസം പുറത്തുവന്ന ചിത്രത്തിലെ 'മാമ്പഴ തോട്ടത്തിൽ...' എന്ന് തുടങ്ങുന്ന ഗാനമാണ് കയ്യടികൾ നേടുന്നത് (Mambazha Thottathil Song from Qurbani). വിനീത് ശ്രീനിവാസനും ശ്രുതി ശിവദാസും ചേർന്നാണ് ഈ ഗാനം ആലപിച്ചിരിക്കുന്നത്. പ്രശസ്‌ത സംഗീത സംവിധായകൻ എം ജയചന്ദ്രൻ ആണ് ഗാനത്തിന് ഈണം പകർന്നിരിക്കുന്നത്. കൈതപ്രത്തിന്‍റേതാണ് വരികൾ. ഗാനം പ്രോഗ്രാം ചെയ്‌തത് മിഥുൻ അശോകനാണ്.
ആർഷ ബൈജു ആണ് 'ഖുർബാനി'യിൽ നായികയായി എത്തുന്നത് (Aarsha Baiju In Qurbani). ചാരുഹാസൻ, സൗബിൻ ഷാഹിർ, ഹരിശ്രീ അശോകൻ, ജോയ് മാത്യു, ശ്രീജിത്ത് രവി, പ്രശാന്ത് അലക്‌സാണ്ടർ, ഹരീഷ് കണാരൻ, സുനിൽ സുഖദ, മൻരാജ്, രാജേഷ് ശർമ്മ, ജെയിംസ് ഏലിയ, അജി, കോട്ടയം പ്രദീപ്, സുധി കൊല്ലം, സതി പ്രേംജി, നന്ദിനി, നയന, രാഖി തുടങ്ങിയവരും ചിത്രത്തിൽ മറ്റ് പ്രധാന വേഷങ്ങളിൽ അണിനിരക്കുന്നു (Qurbani cast).
നേരത്തെ പുറത്തുവന്ന ചിത്രത്തിന്‍റെ ടീസറും ഫസ്‌റ്റ് ലുക്ക് പോസ്‌റ്ററുമെല്ലാം മികച്ച പ്രതികരണങ്ങളാണ് നേടിയത് (Qurbani First Look Poster and Teaser). ഷെയിൻ നിഗവും ആർഷ ബൈജുവും അണിനിരന്ന ടീസർ ഖുർബാനിയുടെ പ്രതീക്ഷകൾ ഉയര്‍ത്തുന്നതായിരുന്നു. പ്രകൃതി മനോഹാരിതയെ പശ്ചാത്തലമാക്കിയ ടീസർ കാഴ്‌ചക്കാരിൽ കൗതുകം അവശേഷിപ്പിച്ചാണ് അവസാനിച്ചത്.
READ ALSO: Shane Nigam Qurbani Official Teaser: ഷെയിൻ നിഗത്തിനൊപ്പം ആർഷ ബൈജു; 'ഖുർബാനി' ടീസർ പുറത്ത്
വർണചിത്രയുടെ ബാനറിൽ മഹാസുബൈർ ആണ് 'ഖുർബാനി' നിർമിച്ചിരിക്കുന്നത്. എം ജയചന്ദ്രന് പുറമെ അഫ്‌സൽ യൂസഫ്, മുജീബ് മജീദ്, റോബിൻ തോമസ്, റോബി എബ്രഹാം എന്നിവരാണ് ചിത്രത്തിലെ ഗാനങ്ങൾക്ക് ഈണം പകർന്നിരിക്കുന്നത്. ഗാനരചന നിർവഹിച്ചിരിക്കുന്നത് കൈതപ്രം, മനു മഞ്ജിത്ത്, അജീഷ് ദാസൻ എന്നിവരാണ്.
സുനോജ് വേലായുധനാണ് ഈ ചിത്രത്തിന്‍റെ ഛായാഗ്രാഹകൻ. ജോണ്‍കുട്ടി എഡിറ്റിംഗും നിർവഹിക്കുന്നു. സൈനുദ്ദീന്‍ ആണ് എക്‌സിക്യൂട്ടിവ് പ്രൊഡ്യൂസര്‍. കല - സഹസ് ബാല, മേക്കപ്പ് - ഷാജി പുൽപ്പള്ളി, വസ്‌ത്രാലങ്കാരം - അക്ഷയ പ്രേംനാഥ്, പ്രൊഡക്ഷൻ കൺട്രോളർ - ഷമീജ് കൊയിലാണ്ടി, സ്റ്റില്‍സ് - സൂപ്പര്‍ ഷിബു, ഡിസൈന്‍ - ജിസൺ പോള്‍, വിതരണം - വര്‍ണചിത്ര എന്നിവർ ചിത്രത്തിലെ മറ്റ് അണിയറ പ്രവർത്തകരാണ് (Qurbani crew).