ETV Bharat / entertainment

ഷെയിന്‍ നിഗത്തിന്‍റെ 'ഈ രാവിനെ' മനോഹരമാക്കി ഷാന്‍ റഹ്‌മാന്‍

Ee Raavum song: ഉല്ലാസത്തിലെ പുതിയ വീഡിയോ ഗാനം പുറത്തിറങ്ങി. ചിത്രത്തിലെ 'ഈ രാവും' എന്ന് തുടങ്ങുന്ന ഗാനമാണ് റിലീസ് ചെയ്‌തത്

Ullasam video song  Ee Raavum song  ഉല്ലാസത്തിലെ പുതിയ വീഡിയോ ഗാനം  Ullasan trailer  Ullasam teaser  Choreographer Baba Bhaskar debut in Malayalam  Ullasam stars  Ullasam crew  Ullasam songs
ഷെയിന്‍ നിഗത്തിന്‍റെ 'ഈ രാവിനെ' മനോഹരമാക്കി ഷാന്‍ റഹ്‌മാന്‍
author img

By

Published : Jun 25, 2022, 1:51 PM IST

Ee Raavum song: ഷെയിന്‍ നിഗത്തിനെ നായകനാക്കി നവാഗതനായ ജീവന്‍ ജോജോ സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണ് 'ഉല്ലാസം'. സിനിമയിലെ പുതിയ വീഡിയോ ഗാനം പുറത്തിറങ്ങി. ഉല്ലാസത്തിലെ 'ഈ രാവും' എന്ന് തുടങ്ങുന്ന ഗാനമാണ് റിലീസ് ചെയ്‌തത്. ബി.കെ ഹരിനാരായണന്‍റെ വരികള്‍ക്ക് ഷാന്‍ റഹ്‌മാന്‍റെ സംഗീതത്തില്‍ അക്‌ബര്‍ ഖാന്‍ ആണ് ഈ മനോഹര ഗാനം ആലപിച്ചിരിക്കുന്നത്‌.

Ullasam songs: നേരത്തെ ഉല്ലാസത്തിലെ 'പെണ്ണേ പെണ്ണേ' എന്ന വീഡിയോ ഗാനവും പുറത്തിറങ്ങിയിരുന്നു. ചിത്രത്തിലെ ആദ്യ വീഡിയോ ഗാനമായ 'പെണ്ണേ പെണ്ണേ'യ്‌ക്ക് മികച്ച സ്വീകാര്യതയാണ് ലഭിച്ചത്. ഗാനരംഗത്തില്‍ യാത്രയ്‌ക്കിടെയുള്ള വിവാഹ ആഘോഷത്തില്‍ പങ്കുചേരുന്ന ഷെയിന്‍ നിഗത്തെയും നായികയെയുമാണ് കാണാനാവുക.

Ullasam trailer: പാട്ടിന് പുറമെ സിനിമയുടെ ടീസറും ട്രെയ്‌ലറും നേരത്തെ പുറത്തിറങ്ങിയിരുന്നു. ചിത്രത്തിന്‍റെതായി ഇതുവരെ വന്ന ടീസറും, ട്രെയിലറും, ഗാനവുമെല്ലാം പ്രേക്ഷകര്‍ ഏറ്റെടുത്തു. മനോഹരമായൊരു പ്രണയ കഥയാകും 'ഉല്ലാസം' എന്നാണ് ട്രെയ്‌ലര്‍ നല്‍കുന്ന സൂചന. 'ഉല്ലാസം' ടീസറും സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടിയിരുന്നു.

Ullasam teaser: ബസില്‍ യാത്ര ചെയ്യുന്ന ഷെയിന്‍ തന്‍റെ ഹിമാലയന്‍ യാത്രയെ കുറിച്ചും യാത്രയ്‌ക്കിടെ പ്രണവ്‌ മോഹന്‍ലാലിനെ കണ്ടുമുട്ടിയതും സഹയാത്രികരോട് വിവരിക്കുന്നതാണ് ടീസറില്‍ ദൃശ്യമാകുന്നത്‌. ഹിമാലയത്തില്‍ വച്ച് കണ്ടുമുട്ടിയ പ്രണവിന് പിന്നീട് എവിടെ പോകണമെങ്കിലും താന്‍ ഇല്ലാതെ പറ്റില്ലെന്ന്‌ ഷെയിന്‍ ബഡായി പറയുന്നതും ടീസറില്‍ കാണാം.

  • " class="align-text-top noRightClick twitterSection" data="">

Choreographer Baba Bhaskar debut in Malayalam: ഇതുവരെയുള്ള ചിത്രങ്ങളില്‍ നിന്നും വളരെ വ്യത്യസ്‌തമായ രൂപത്തിലും ഭാവത്തിലുമാണ് ഷെയിന്‍ നിഗം ഉല്ലാസത്തില്‍ പ്രത്യക്ഷപ്പെടുന്നത്‌. സംഗീതത്തിനും നൃത്തത്തിനും ഏറെ പ്രാധാന്യമുള്ള ചിത്രമാണ് 'ഉല്ലാസം'. തെന്നിന്ത്യന്‍ സിനിമകളിലെ പ്രശസ്‌ത നൃത്ത സംവിധായകന്‍ ബാബ ഭാസ്‌കര്‍ നൃത്ത ചുവടുകള്‍ ഒരുക്കിയ ആദ്യ മലയാള ചിത്രം എന്ന പ്രത്യേകതയും 'ഉല്ലാസ'ത്തിനുണ്ട്‌.

Ullasam stars: നിരവധി പരസ്യ ചിത്രങ്ങളിലൂടെയും ഹ്രസ്വ ചിത്രങ്ങളിലൂടെയും മറ്റും പ്രശസ്‌തയായ പവിത്ര ലക്ഷ്‌മിയാണ് സിനിമയില്‍ നായിക. ബേസില്‍ ജോസഫ്‌, അജു വര്‍ഗീസ്‌, ദീപക്‌ പറമ്പോല്‍, ലിയോണ ലിഷോയ്‌, ജോജി, നയന, അംബിക, അപ്പുക്കുട്ടി തുടങ്ങിയവരും ചിത്രത്തില്‍ അണിനിരക്കുന്നു.

Ullasam crew: ബി.കെ ഹരിനാരായണന്‍റെ വരികള്‍ക്ക് ഷാന്‍ റഹ്‌മാന്‍ ആണ് സംഗീതം. കൈതമറ്റം ബ്രദേഴ്‌സിന്‍റെ ബാനറില്‍ ജോ കൈതമറ്റം, ക്രിസ്‌റ്റി കൈതമറ്റം എന്നിവരാണ് നിര്‍മാണം. പ്രവീണ്‍ ബാലകൃഷ്‌ണനാണ് തിരക്കഥ. 'അരവിന്ദന്‍റെ അതിഥികള്‍' എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ സ്വരൂപ്‌ ഫിലിപ്പാണ് ഛായാഗ്രഹണം. ജോണ്‍ കുട്ടി എഡിറ്റിങും ചെയ്യുന്നു. സമീറ സനീഷ്‌ വസ്‌ത്രാലങ്കാരവും റഷീദ്‌ അഹമ്മദ്‌ മേക്കപ്പും നിര്‍വഹിച്ചിരിക്കുന്നു. ജൂലൈ ഒന്നിന് ഉല്ലാസം തിയേറ്ററുകളിലെത്തും.

Also Read: ഷെയിന്‍ നിഗം ചിത്രത്തിന്‍റെ റിലീസ്‌ തീയതി പുറത്ത്

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.