ഷെയിന്‍ നിഗം (Shane Nigam) കേന്ദ്രകഥാപാത്രത്തില്‍ എത്തുന്ന ഏറ്റവും പുതിയ ചിത്രങ്ങളില്‍ ഒന്നാണ് 'ഖുര്‍ബാനി' (Qurbani). 'ഖുര്‍ബാനി'യിലെ വീഡിയോ ഗാനം പുറത്തിറങ്ങി (Qurbani video song). ചിത്രത്തിലെ 'വാനം നീളെ' എന്ന ഗാനമാണ് പുറത്തിറങ്ങിയത് (Vaanam Neele song).
- " class="align-text-top noRightClick twitterSection" data="">
ഒരു റോഡ് മൂവിയാണ് 'ഖുര്‍ബാനി' എന്നാണ് ഗാനം നല്‍കുന്ന സൂചന. വിനോദ സഞ്ചാരികള്‍ക്കൊപ്പം യാത്ര പോകുന്ന ഷെയിനിനെയും കൂട്ടരെയുമാണ് ഗാനരംഗത്തില്‍ കാണാനാവുക. ഷെയിന്‍ നിഗവും തന്‍റെ ഫേസ്‌ബുക്ക് പേജില്‍ ഗാനം പങ്കുവച്ചിട്ടുണ്ട് (Shane Nigam new movie). മനു മഞ്ജിത്തിന്‍റെ ഗാനരചനയില്‍ എം ജയചന്ദ്രന്‍റെ സംഗീതത്തില്‍ യാസിൻ നിസാൻ, ഭദ്ര എന്നിവര്‍ ചേര്‍ന്നാണ് ഈ മനോഹര ഗാനം ആലപിച്ചിരിക്കുന്നത്.
നേരത്തെ 'ഖുര്‍ബാനി'യുടെ ഫസ്‌റ്റ് ലുക്ക് പോസ്‌റ്ററും (Qurbani First Look Poster) റിലീസ് ചെയ്‌തിരുന്നു. ഫസ്‌റ്റ് ലുക്കും സോഷ്യല്‍ മീഡിയയുടെ ശ്രദ്ധ ആകര്‍ഷിച്ചിരുന്നു. ഒരു പ്രണയ കഥയാണ് ചിത്രം പറയുന്നത് എന്നാണ് സൂചന.
- " class="align-text-top noRightClick twitterSection" data="">
ജിയോ വി രചനയും സംവിധാനവും നിര്‍വഹിച്ചിരിക്കുന്ന സിനിമയുടെ ചിത്രീകരണം വര്‍ഷങ്ങള്‍ക്ക് മുമ്പ് ആരംഭിച്ചിരുന്നു. 2019ല്‍ ആരംഭിച്ച 'ഖുര്‍ബാനി'യുടെ ചിത്രീകരണം പല കാരണങ്ങളാല്‍ നീണ്ടു പോയിരുന്നു.
മഹാ സുബൈര്‍ വര്‍ണചിത്ര അവതരിപ്പിക്കുന്ന സിനിമയുടെ നിര്‍മാണം നിര്‍വഹിച്ചിരിക്കുന്നത് മഹാ സുബൈര്‍ ആണ്. സുനോജ് വേലായുധന്‍ ആണ് സിനിമയുടെ ഛായാഗ്രഹണം. ജോണ്‍കുട്ടിയാണ് എഡിറ്റിങ്. സൈനുദ്ദീന്‍ ആണ് എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍. സാഹസ് ബാല കലാസംവിധാനവും ഒരുക്കി.
ഈ വര്‍ഷം നിരവധി ചിത്രങ്ങളാണ് ഷെയിനിന്‍റേതായി അണിയറയില്‍ ഒരുങ്ങുന്നത്. 2023 ഷെയിനെ സംബന്ധിച്ച് ഒരു ഭാഗ്യ വര്‍ഷം കൂടിയാണ്. 'ആര്‍ഡിഎക്‌സ്' (റോബര്‍ട്ട് ഡോണി സേവ്യര്‍) ആണ് ഷെയിനിന്‍റേതായി ഏറ്റവും ഒടുവില്‍ തിയേറ്ററുകളില്‍ എത്തിയ ചിത്രം.
ഓണം റിലീസായി ഓഗസ്‌റ്റ് 25നാണ് 'ആര്‍ഡിഎക്‌സ്' തിയേറ്ററുകളില്‍ എത്തിയത്. മികച്ച പ്രതികരണം ലഭിച്ച സിനിമ ഒടിടിയിലും റിലീസ് ചെയ്‌തു. സെപ്‌റ്റംബര്‍ 24 മുതല്‍ ചിത്രം നെറ്റ്‌ഫ്ലിക്‌സില്‍ സ്‌ട്രീമിങ് ആരംഭിച്ചു. വന്‍ തുകയ്‌ക്കാണ് സിനിമയുടെ ഒടിടി അവകാശം നെറ്റ്‌ഫ്ലിക്‌സ് സ്വന്തമാക്കിയത്. തിയേറ്റര്‍ റിലീസിന് മുമ്പ് തന്നെ നെറ്റ്‌ഫ്ലിക്‌സ് 'ആര്‍ഡിഎക്‌സി'ന്‍റെ ഒടിടി റൈറ്റ്‌സ് സ്വന്തമാക്കിയിരുന്നു.
ഒരു മാസ് ആക്ഷന്‍ ഫാമിലി ഡ്രാമയാണ് 'ആര്‍ഡിഎക്‌സ്'. അന്യഭാഷ സിനിമകളോട് കിടപിടിക്കുന്ന നിരവധി മാസ് ആക്ഷൻ രംഗങ്ങള്‍ ചിത്രത്തിലുണ്ട്. നവാഗതനായ നഹാസ് ഹിദായത്ത് സംവിധാനം ചെയ്‌ത ചിത്രം റോബര്‍ട്ട്, ഡോണി, സേവ്യര്‍ എന്നീ മൂന്ന് യുവാക്കളുടെ ജീവിതമാണ് പറഞ്ഞത്.
ഷെയിനിനൊപ്പം നീരജ് മാധവ്, ആന്‍റണി വര്‍ഗീസ് എന്നിവരും സിനിമയില്‍ കേന്ദ്രകഥാപാത്രങ്ങളില്‍ എത്തിയിരുന്നു. കൂടാതെ ബാബു ആന്‍റണി, ലാല്‍, ബൈജു, മഹിമ നമ്പ്യാര്‍, മാല പാര്‍വതി, ഐമ റോസ്‌മി സെബാസ്റ്റ്യന്‍ തുടങ്ങിയവരും ചിത്രത്തില്‍ അണിനിരന്നു.
Also Read: Shane Nigam Qurbani Official Teaser: ഷെയിൻ നിഗത്തിനൊപ്പം ആർഷ ബൈജു; 'ഖുർബാനി' ടീസർ പുറത്ത്