ETV Bharat / entertainment

"ഷാരൂഖിന്‍റെ നഖം പറിച്ചെടുത്ത് റഷ്യന്‍ ഉദ്യോഗസ്ഥന്‍"; പഠാനിലെ നീക്കം ചെയ്‌ത രംഗങ്ങള്‍ ഒടിടിയില്‍ - പഠാന്‍ ഡിലീറ്റഡ് സീന്‍

പഠാന്‍ ആമസോണ്‍ പ്രൈം വീഡിയോയില്‍ സ്‌ട്രീമിംഗ് ആരംഭിച്ചു. ഏതാനും ഡിലീറ്റഡ് സീനുകള്‍ ഉള്‍പ്പെടുത്തിക്കൊണ്ടാണ് ചിത്രം ഒടിടിയില്‍ സ്‌ട്രീമിംഗ് നടത്തുന്നത്.

പഠാന്‍ ആമസോണ്‍ പ്രൈം വീഡിയോയില്‍  പഠാന്‍ ആമസോണ്‍ പ്രൈം വീഡിയോയില്‍ സ്‌ട്രീമിംഗ്  പഠാന്‍  പഠാന്‍ ഒടിടിയില്‍  പഠാന്‍റെ നഖം പറിച്ചെടുത്ത് റഷ്യന്‍ ഉദ്യോഗസ്ഥന്‍  നീക്കം ചെയ്‌ത രംഗങ്ങള്‍ ഒടിടിയില്‍  Shah Rukh Khan starrer Pathaan  Pathaan releases on Prime Video  Pathaan release  Pathaan releases on Amazon Prime Video  Shah Rukh Khan  Pathaan  കിംഗ് ഖാന്‍ ഷാരൂഖ്  കിംഗ് ഖാന്‍  ഷാരൂഖ് ഖാന്‍  പഠാന്‍ ഡിലീറ്റഡ് സീന്‍  പഠാനിലെ നീക്കം ചെയ്‌ത രംഗങ്ങള്‍
പഠാന്‍ ആമസോണ്‍ പ്രൈം വീഡിയോയില്‍
author img

By

Published : Mar 22, 2023, 12:51 PM IST

പ്രേക്ഷകര്‍ നാളേറെയായി ആകാംക്ഷയോടെ കാത്തിരുന്ന ആ ഒടിടി റിലീസ്‌ എത്തി. കിംഗ് ഖാന്‍ ഷാരൂഖ് ഖാന്‍റേതായി ഏറ്റവും ഒടുവില്‍ തിയേറ്ററുകളിലെത്തിയ ചിത്രമാണ് 'പഠാന്‍'. ജനുവരി 25ന് തിയേറ്ററുകളില്‍ എത്തിയ ചിത്രം ഇപ്പോള്‍ ഒടിടിയിലും എത്തിയിരിക്കുകയാണ്. ആമസോണ്‍ പ്രൈം വീഡിയോയിലൂടെ ഇന്നാണ് (മാര്‍ച്ച് 22) ചിത്രം സ്‌ട്രീമിംഗ് ആരംഭിച്ചത്.

തിയേറ്റര്‍ റിലീസ് കഴിഞ്ഞ് രണ്ട് മാസങ്ങള്‍ക്ക് ശേഷമാണ് 'പഠാന്‍' ഒടിടിയില്‍ എത്തുന്നത് എന്നതും ശ്രദ്ധേയമാണ്. തിയേറ്റര്‍ റിലീസില്‍ നിന്നും അധിക രംഗങ്ങള്‍ ഉള്‍പ്പെടുത്തിക്കൊണ്ടുള്ളതാണ് 'പഠാന്‍റെ' ഒടിടി റിലീസ്. ഇതിന് പിന്നാലെ സോഷ്യൽ മീഡിയയിൽ ഇതേകുറിച്ച് ചര്‍ച്ചകളുമായി ആരാധകരും രംഗത്തെത്തിയിട്ടുണ്ട്.

ചിത്രത്തില്‍ ഷാരൂഖ് ഖാന്‍ അവതരിപ്പിക്കുന്ന 'പഠാന്‍' എന്ന കഥാപത്രം റഷ്യക്കാരുടെ അതിക്രൂരമായ പീഡനത്തിന് ഇരയാകുന്നതാണ് അതിലൊരു രംഗം. ഒരു റഷ്യന്‍ ഉദ്യോഗസ്ഥന്‍, കസേരയില്‍ ബന്ധിയാക്കിയ പഠാന്‍റെ കൈ വിരളുകളില്‍ നിന്നും നഖം പറിച്ചെടുക്കുന്ന ഭയാനകമായൊരു രംഗമാണിത്. റഷ്യന്‍ ഉദ്യോഗസ്ഥന്‍റെ ഈ ക്രൂരകൃത്യത്തില്‍ വേദനയോടെ നിലവിളിക്കുന്ന പഠാനെയാണ് ദൃശ്യങ്ങളില്‍ കാണാനാവുക.

'പഠാൻ പറയൂ, ഒടുവില്‍ എല്ലാവരും സംസാരിക്കുമെന്ന് നിങ്ങൾക്കറിയാം.' ഇപ്രകാരമുള്ള ഉദ്യോഗസ്ഥന്‍റെ ചോദ്യത്തിന് പഠാന്‍റെ തമാശരൂപേണയുള്ള മറുപടിയും കാണാം. 'നിങ്ങളുടെ ഹിന്ദി വളരെ മികച്ചതാണ്. നിങ്ങളുടെ അമ്മ ഹിന്ദുസ്ഥാനിൽ പോയിരുന്നോ അതോ നിങ്ങൾ സംയുക്ത പ്രവർത്തനത്തിന്‍റെ ഭാഗമായിരുന്നോ?' -പഠാന്‍റെ ഈ മറുപടിയ്‌ക്ക് ഉദ്യോഗസ്ഥനില്‍ നിന്നും അദ്ദേഹത്തിന് മുഖത്ത് വലിയൊരു പഞ്ച് ലഭിക്കുകയും ചെയ്‌തു.

'പഠാനി'ലെ ഈ രംഗങ്ങള്‍ എന്തുകൊണ്ട് തിയേറ്റര്‍ റിലീസില്‍ നിന്നും നീക്കം ചെയ്‌തു എന്ന ആശങ്ക പങ്കുവച്ച് ആരാധകരും രംഗത്തെത്തിയിരിക്കുകയാണ്. 'എക്കാലത്തെയും മികച്ച ഒടിടി അനുഭവം.'-ഒരാൾ കുറിച്ചു. 'ഈ രംഗം സിനിമാ ഹാളിൽ തീ പടര്‍ത്തുമായിരുന്നു. എന്തിനാണ് ഈ രംഗം നീക്കം ഡിലീറ്റ് ചെയ്‌തത്...' -മറ്റൊരാള്‍ കുറിച്ചു.

ദീപിക പദുക്കോണ്‍ അവതരിപ്പിച്ച റുബായിയുടെ അധിക രംഗങ്ങളും ഒടിടി റിലീസില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. റുബായിയെ ചോദ്യം ചെയ്യുന്ന രംഗവും ഡിംപിൾ കപാഡിയയുടെ വിമാനത്തിലെ ദൃശ്യവുമുണ്ട്. 'പഠാന്‍' തിയേറ്റര്‍ റിലീസില്‍ ഉള്‍പ്പെടുത്താത്ത ഏതാനും രംഗങ്ങള്‍ ഒടിടിയില്‍ ഉള്‍പ്പെടുത്തുമെന്ന് നേരത്തെ തന്നെ സംവിധായകന്‍ സിദ്ധാര്‍ഥ് ആനന്ദ് അറിയിച്ചിരുന്നു.

അടുത്തിടെയാണ് 'പഠാന്‍' തിയേറ്ററുകളില്‍ 50 ദിവസം പ്രദര്‍ശനം പൂര്‍ത്തിയാക്കിയത്. ട്രേഡ് അനലിസ്‌റ്റ് തരണ്‍ ആദര്‍ശാണ് ഇതുസംബന്ധിച്ച് ട്വീറ്റുമായി രംഗത്തെത്തിയത്. ഇപ്പോഴും 20 രാജ്യങ്ങളില്‍ പ്രദര്‍ശനം തുടരുന്ന 'പഠാന്‍' തിയേറ്ററുകളില്‍ 50 ദിവസം ആഘോഷിക്കുകയാണെന്നായിരുന്നു തരണ്‍ ആദര്‍ശിന്‍റെ ട്വീറ്റ്.

ഇന്ത്യയില്‍ 8,000 സ്‌ക്രീനുകളിലും വിദേശത്ത് 135 ഇടങ്ങളിലുമാണ് 'പഠാന്‍' പ്രദര്‍ശനത്തിനെത്തിയത്. ഷാരൂഖ് ഖാന്‍, ദീപിക പദുക്കോണ്‍ കേന്ദ്രകഥാപാത്രങ്ങളില്‍ എത്തിയ 'പഠാനി'ല്‍ ജോൺ എബ്രഹാമും സുപ്രധാന വേഷത്തില്‍ എത്തിയിരുന്നു.

സമീപകാല ബോളിവുഡ് ബോക്‌സ്‌ ഓഫീസ് പരാജയങ്ങള്‍ക്ക് പുതുജീവന്‍ നല്‍കിക്കൊണ്ടാണ് 'പഠാന്‍' ബോക്‌സ്‌ ഓഫീസില്‍ നാഴിക കല്ലുകള്‍ സൃഷ്‌ടിച്ചത്. 1,000 കോടി ക്ലബ്ബില്‍ ഇടംപിടിച്ച 'പഠാന്‍' എക്കാലത്തെയും ഏറ്റവും വലിയ ബോളിവുഡ് ഹിറ്റുകളില്‍ ഒന്നായി മാറിയിരുന്നു.

ആഗോള തലത്തില്‍ 'പഠാന്‍' 1,000 കോടി സ്വന്തമാക്കിയപ്പോള്‍ ഇന്ത്യയില്‍ നിന്ന് മാത്രം 537 കോടി രൂപയാണ് ചിത്രം നേടിയത്. 'ബാഹുബലി 2'ന്‍റെ റെക്കോർഡ് തകർത്ത് എക്കാലത്തെയും ഏറ്റവും കൂടുതൽ കലക്ഷൻ നേടിയ ഹിന്ദി ചിത്രമെന്ന റെക്കോഡും 'പഠാന്‍' സ്വന്തമാക്കിയിരുന്നു. 'പഠാൻ' 528.29 കോടി രൂപ നേടിയപ്പോൾ രാജമൗലിയുടെ ബ്രഹ്മാണ്ഡ ചിത്രം 'ബാഹുബലി 2' - 510.99 കോടി രൂപയാണ് നേടിയത്.

Also Read: 'പഠാന് മതമില്ല, രാജ്യം മാത്രം' ; വെട്ടിമാറ്റിയ രംഗം ഒടിടി റിലീസില്‍ ഉള്‍പ്പെടുത്തുമെന്ന് സംവിധായകന്‍

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.