Shah Rukh Khan starrer crosses 700 crore worldwide: ഷാരൂഖ് ഖാൻ, ദീപിക പദുക്കോൺ, ജോൺ എബ്രഹാം എന്നിവർ പ്രധാന കഥാപാത്രങ്ങളിലെത്തിയ 'പഠാന്‍' ബോക്‌സോഫിസില്‍ വിജയക്കുതിപ്പ് തുടരുകയാണ്. ജനുവരി 25ന് തിയേറ്ററുകളിലെത്തിയ ചിത്രത്തിന് ആദ്യ വാരം മികച്ച കലക്ഷനാണ് ലഭിച്ചത്. 684 കോടി രൂപയാണ് ഒന്‍പത് ദിനം കൊണ്ട് 'പഠാന്‍റെ' ഹിന്ദി പതിപ്പിന്‍റെ ആഗോള ബോക്‌സോഫിസ് കലക്ഷന്‍. ട്രേഡ് അനലിസ്‌റ്റ് രമേഷ് ബാലയാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്.
Pathaan box office collection: അതേസമയം ഇന്ത്യയില്‍ നിന്നും 417 കോടി രൂപയാണ് 'പഠാന്‍' സ്വന്തമാക്കിയത്. 32.75 മില്യണ്‍ ഡോളറാണ് ഇതുവരെയുള്ള 'പഠാന്‍റെ' വിദേശ ബോക്‌സോഫിസ് കലക്ഷന്‍. ലോകമെമ്പാടും നിന്നായി 700 കോടി രൂപയാണ് 'പഠാന്‍റെ' ഇതുവരെയുളള കലക്ഷന്‍.
Pathaan box office collection day 8: 336 കോടി രൂപയാണ് 'പഠാന്‍' ഹിന്ദി പതിപ്പിന് എട്ട് ദിവസം കൊണ്ട് ലഭിച്ചത്. ഈ വാരാന്ത്യത്തില്‍ 'ദംഗലി'ന്‍റെ ഹിന്ദി പതിപ്പിനെ 'പഠാന്‍' മറികടക്കും. എട്ടാം ദിനത്തില്‍ തമിഴിലും, തെലുഗുവിലുമായി 12.50 കോടി രൂപയാണ് ചിത്രം നേടിയത്. ഇന്ത്യയില്‍ നിന്നും ആകെ 348.50 കോടിയും ചിത്രം സ്വന്തമാക്കി.
-
#Pathaan is HISTORIC… Sets NEW BENCHMARKS in its *extended* Week 1… Weekend 2 will be equally POWER-PACKED… Wed 55 cr, Thu 68 cr, Fri 38 cr, Sat 51.50 cr, Sun 58.50 cr, Mon 25.50 cr, Tue 22 cr, Wed 17.50 cr, Thu 15 cr. Total: ₹ 351 cr. #Hindi. #India biz. pic.twitter.com/xCUOy70zIp
— taran adarsh (@taran_adarsh) February 3, 2023 " class="align-text-top noRightClick twitterSection" data="
">#Pathaan is HISTORIC… Sets NEW BENCHMARKS in its *extended* Week 1… Weekend 2 will be equally POWER-PACKED… Wed 55 cr, Thu 68 cr, Fri 38 cr, Sat 51.50 cr, Sun 58.50 cr, Mon 25.50 cr, Tue 22 cr, Wed 17.50 cr, Thu 15 cr. Total: ₹ 351 cr. #Hindi. #India biz. pic.twitter.com/xCUOy70zIp
— taran adarsh (@taran_adarsh) February 3, 2023#Pathaan is HISTORIC… Sets NEW BENCHMARKS in its *extended* Week 1… Weekend 2 will be equally POWER-PACKED… Wed 55 cr, Thu 68 cr, Fri 38 cr, Sat 51.50 cr, Sun 58.50 cr, Mon 25.50 cr, Tue 22 cr, Wed 17.50 cr, Thu 15 cr. Total: ₹ 351 cr. #Hindi. #India biz. pic.twitter.com/xCUOy70zIp
— taran adarsh (@taran_adarsh) February 3, 2023
Pathaan box office collection day 7: 23 കോടി രൂപയാണ് ഇന്ത്യന്‍ ബോക്‌സോഫിസില്‍ 'പഠാന്‍' ഏഴാം ദിനം നേടിയത്. 'പഠാന്‍' ഹിന്ദി പതിപ്പിന് 22 കോടി രൂപയും, മറ്റുള്ള എല്ലാ ഡബ്‌ഡ് വേര്‍ഷനുകള്‍ക്കുമായി ഒരു കോടി രൂപയുമാണ് ഏഴാം ദിനം സ്വന്തമാക്കിയത്. ഏഴാം ദിനത്തില്‍ 'പഠാന്‍റെ' ഓവര്‍സീസ് ഗ്രോസ് കലക്ഷന്‍ 15 കോടി രൂപയാണ്. 29.27 മില്യണ്‍ ഡോളറാണ് (അതായത് 238.5 കോടി രൂപ) ഏഴ് ദിവസം കൊണ്ട് വിദേശത്ത് നിന്നും ചിത്രം നേടിയത്. 7 ദിവസം കൊണ്ട് 200 കോടി രൂപയാണ് 'പഠാന്‍' ഇന്ത്യയില്‍ നിന്നും വാരിക്കൂട്ടിയത്.
നാല് വര്‍ഷങ്ങള്‍ക്ക് ശേഷം തിയേറ്ററുകളിലെത്തിയ ഷാരൂഖ് ഖാന്‍ ചിത്രമാണ് സിദ്ധാര്‍ഥ് ആനന്ദ് സംവിധാനം ചെയ്‌ത പഠാന്‍. 2018ല്‍ പുറത്തിറങ്ങിയ സീറോയുടെ പരാജയത്തിന് ശേഷം തിയേറ്ററുകളിലെത്തിയ പഠാന്‍റെ വിജയം ഷാരൂഖിന്‍റെ ശക്തമായ തിരിച്ചുവരവിനെ അടയാളപ്പെടുത്തുന്നു.
Sidharth Anand about Pathaan success: 'പഠാന്‍റെ' വിജയത്തില്‍ പ്രതികരിച്ച് സിദ്ധാര്‍ഥ് ആനന്ദ് രംഗത്തെത്തിയിട്ടുണ്ട്. 'പഠാന്‍' പോലെയുള്ള സിനിമകള്‍ സൃഷ്‌ടിക്കാന്‍ മുമ്പത്തേക്കാള്‍ ഞാന്‍ ആഗ്രഹിക്കുന്നു. എന്നെ സംബന്ധിച്ചിടത്തോളം അക്കങ്ങള്‍ പ്രധാനമാണ്. ഇത് എല്ലാ കഠിനാധ്വാനത്തിന്‍റെയും സാധൂകരണമാണ്. പക്ഷേ സംവിധാനം ഒരു ടീം ഗെയിം കൂടിയാണ്. അതിനാല്‍ ഈ അവിശ്വസനീയമായ നിമിഷം ഞാന്‍ പഠാനിലെ മുഴുവന്‍ അഭിനേതാക്കളുമായും അണിയറപ്രവര്‍ത്തകരുമായും പങ്കിടുന്നു.
Sidharth Anand Pathaan 2: രാജ്യം ഇതുവരെ കണ്ടിട്ടില്ലാത്ത ഒരു തിയേറ്റര്‍ അനുഭവം ഒരുക്കുന്നതിനായുള്ള പ്രയത്നത്തില്‍ ഞങ്ങളെ ഓരോരുത്തരെയും വിശ്വസിച്ചു. ഈ വാഗ്‌ദാനം ഞങ്ങള്‍ നിറവേറ്റിയതില്‍ എനിക്ക് സന്തോഷമുണ്ട്. ആദ്യ ഭാഗം ചരിത്രം എഴുതുന്നത് തുടരുമ്പോള്‍, രണ്ടാം ഭാഗത്തെ കുറിച്ചുള്ള ചര്‍ച്ചകളും ഉയരുന്നു. ഇതേ കുറിച്ച് ഷാരൂഖ് ഖാനോട് സംസാരിച്ചപ്പോള്‍ അദ്ദേഹം പറഞ്ഞത്, 'പഠാന്‍ 2 വേണമെന്ന് സിദ്ധാര്‍ഥ് ആനന്ദ് ആഗ്രഹിക്കുകയാണെങ്കില്‍ ഞാന്‍ അത് ചെയ്യും. അവര്‍ക്ക് ഒരു തുടര്‍ഭാഗം ഒരുക്കാന്‍ താത്‌പര്യം ഉണ്ടെങ്കില്‍ അത് ഞാന്‍ ബഹുമാനപൂര്‍വം ചെയ്യും.'
Also Read: 7 ദിനം കൊണ്ട് 600 കോടി ക്ലബ്ബില്‍; ബോക്‌സോഫിസില്‍ കുതിച്ച് പഠാന്‍