ETV Bharat / entertainment

ഈ ഉത്സവകാലം ഹാർഡിക്കും കൂട്ടർക്കുമൊപ്പം ; 'ഡങ്കി'യുടെ പുതിയ പോസ്റ്ററുകൾ പുറത്ത് - Shah Rukh Khan starrer Dunki

Dunki New poster out : 'പുതുവർഷം പ്രിയപ്പെട്ടവർക്കൊപ്പം ആഘോഷിക്കൂ...' പ്രതീക്ഷയേറ്റി 'ഡങ്കി'യുടെ പുതിയ പോസ്റ്ററുകൾ

Hardy and his ullu de patthe  Dunki new poster out  ഈ ഉത്സവകാലം ഹാർഡിക്കും കൂട്ടർക്കുമൊപ്പം  ഡങ്കി പുതിയ പോസ്റ്ററുകൾ പുറത്ത്  ഡങ്കി പുതിയ പോസ്റ്ററുകൾ  ഡങ്കി  ഷാരൂഖ് ഖാൻ  ഷാരൂഖ് ഖാൻ നായകനായി ഡങ്കി  Shah Rukh Khan upcoming movie Dunki  Shah Rukh Khan starrer Dunki  Shah Rukh Khan
Dunki new poster out
author img

By ETV Bharat Kerala Team

Published : Nov 11, 2023, 5:37 PM IST

ഷാരൂഖ് ഖാൻ ആരാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് 'ഡങ്കി'. ഇപ്പോഴിതാ ദീപാവലി ആഘോഷത്തിന്‍റെ പകിട്ടിനൊപ്പം ആരാധകർക്ക് ഇരട്ടി മധുരവുമായി എത്തിയിരിക്കുകയാണ് 'ഡങ്കി' സിനിമയുടെ അണിയറ പ്രവർത്തകർ. സിനിമയുടെ പുതിയ പോസ്റ്ററുകളാണ് അണിയറക്കാർ ദീപാവലി സമ്മാനമായി പുറത്തുവിട്ടിരിക്കുന്നത്.

'പുതുവർഷം പ്രിയപ്പെട്ടവർക്കൊപ്പം ആഘോഷിക്കൂ' എന്ന ടൈറ്റിലുമായാണ് പോസ്റ്ററുകൾ എത്തിയിരിക്കുന്നത്. രാജ്‌കുമാർ ഹിറാനിയാണ് 'ഡങ്കി'യുടെ സംവിധായകൻ. നാല് സുഹൃത്തുക്കളുടെ ഹൃദയസ്‌പർശിയായ കഥയാണ് 'ഡങ്കി' പറയുന്നത്. വിദേശത്ത് എത്താനുള്ള അവരുടെ അന്വേഷണമാണ് ഈ സിനിമയുടെ ഇതിവൃത്തം. യഥാർഥ ജീവിതാനുഭവങ്ങളിൽ നിന്ന് ഉൾക്കൊണ്ട കഥയാണ് ചിത്രം പറയുന്നതെന്നാണ് വിവരം.

തപ്‌സി പന്നു നായികയാകുന്ന ചിത്രത്തിൽ 'ഹാർഡി' എന്ന കഥാപാത്രത്തെയാണ് കിംഗ് ഖാൻ അവതരിപ്പിക്കുന്നത്. വിക്കി കൗശൽ, വിക്രം കൊച്ചാർ, അനിൽ ഗ്രോവർ എന്നിവരും ഈ ചിത്രത്തിൽ പ്രധാന വേഷങ്ങളിലുണ്ട്. ഇവരെല്ലാവരും അണിനിരക്കുന്നതാണ് ചിത്രത്തിന്‍റെ പുതിയ രണ്ട് പോസ്റ്ററുകളും. സുഹൃത്തുക്കൾ കുടുംബത്തിന്‍റെ മറ്റൊരു ഭാഗമാണ് എന്ന സന്ദേശം കൂടിയാണ് പുതിയ പോസ്റ്ററുകളിലൂടെ അണിയറ പ്രവർത്തകർ നൽകുന്നത്.

റെഡ് ചില്ലീസ് എന്‍റർടെയിൻമെന്‍റിന്‍റെ ബാനറിൽ രാജ്‌കുമാർ ഹിരാനി ഫിലിംസും ജിയോ സ്റ്റുഡിയോയും ചേർന്നാണ് 'ഡങ്കി'യുടെ നിർമാണം. നേരത്തെ പുറത്തുവന്ന ചിത്രത്തിന്‍റെ ടീസറും മറ്റ് പോസ്റ്ററുകളുമെല്ലാം സിനിമാസ്വാദകർ ഏറ്റെടുത്തിരുന്നു. നവംബര്‍ 2 ന് ഷാരൂഖ് ഖാന്‍റെ പിറന്നാള്‍ ദിനത്തിലാണ് നിര്‍മാതാക്കള്‍ 'ഡങ്കി' ടീസര്‍ റിലീസ് ചെയ്‌തത്.

READ ALSO: Salaar vs Dunki Release Clash : സലാർ - ഡങ്കി റിലീസ് ക്ലാഷ് മാറി ? ; പ്രഭാസ് ചിത്രത്തിനുവേണ്ടി ഷാരൂഖ് വഴിമാറിയതായി സൂചന

പിന്നാലെ ചിത്രത്തിന്‍റെ പുതിയ പോസ്റ്ററുകളും പുറത്തുവന്നു. ഒരു കുറിപ്പിനൊപ്പമാണ് ഷാരൂഖ് 'ഡങ്കി' പോസ്‌റ്ററുകള്‍ പങ്കുവച്ചത്. 'രാജ്‌കുമാര്‍ ഹിറാനി വിഭാവനം ചെയ്‌തതുപോലെ, ആ വിഡ്ഢികളെ (ഉല്ലു കേ പട്ടേ) കുറിച്ച് സങ്കല്‍പ്പിച്ച് നോക്കൂ. അവരെ കുറിച്ച് പറയാന്‍ ഇനിയും ഒരുപാടുണ്ട്. ഡങ്കി ഡ്രോപ് 1 പുറത്തിറങ്ങി. 2023 ക്രിസ്‌മസിന് ഡങ്കി ലോകമൊട്ടാകെയുള്ള തിയേറ്ററുകളില്‍ റിലീസ് ചെയ്യും' എന്നിങ്ങനെയാണ് ഷാരൂഖ് ഇന്‍സ്‌റ്റഗ്രാമില്‍ പോസ്റ്ററുകൾക്കൊപ്പം കുറിച്ചത്.

സങ്കീർണമായ ഒരു വിഷയത്തിലേക്ക് കൂടി 'ഡങ്കി' വെളിച്ചം വീശുമെന്ന് വാഗ്‌ദാനം ചെയ്യുന്നതായിരുന്നു ടീസര്‍. മറ്റൊരു ബ്ലോക്ക്‌ബസ്‌റ്ററിനും കളമൊരുങ്ങുകയാണെന്ന സൂചനയും ട്രെയിലർ നൽകുന്നുണ്ട്. ഒപ്പം 'ഡങ്കി ഫ്ലൈറ്റ്' എന്ന കൗതുകകരവും സവിശേഷവുമായ ഒരു ആശയവും പര്യവേഷണം ചെയ്യപ്പെടുന്നു.

READ ALSO: പിറന്നാള്‍ സമ്മാനം എത്തി! ഇനി അറിയേണ്ടത് അതുമാത്രം...; ഡങ്കി ടീസര്‍ പുറത്ത്

അമേരിക്ക, യുണൈറ്റഡ് കിങ്‌ഡം, കാനഡ തുടങ്ങി രാജ്യങ്ങളിലേയ്‌ക്ക് പിൻവാതിലൂടെ പ്രവേശിക്കുന്നതിനുള്ള, നിയമ വിരുദ്ധമായ രീതിയെയാണ് 'ഡങ്കി ഫ്ലൈറ്റ്' എന്ന് പറയുന്നത്. ഈ രാജ്യങ്ങളിലേക്ക് പ്രവേശിക്കാനും പിന്നീട് നാട്ടിലേയ്‌ക്ക് മടങ്ങാനും അപകടകരവും നിയമ വിരുദ്ധവുമായ ഈ പാത തെരഞ്ഞെടുക്കുന്ന ഇന്ത്യൻ പൗരന്മാരുടെ പോരാട്ടങ്ങളിലേക്കും, അവരുടെ ജീവിതത്തിലേയ്‌ക്കും 'ഡങ്കി'ക്യാമറ തിരിക്കുന്നു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.