ETV Bharat / entertainment

'പഠാന്‍' ഇഷ്‌ടമായില്ലെന്ന്‌ കുട്ടി ; 'ഡിഡിഎല്‍ജെ' കാണിച്ചുകൊടുക്കൂവെന്ന് ഷാരൂഖ് ഖാന്‍

author img

By

Published : Feb 5, 2023, 5:48 PM IST

Updated : Feb 8, 2023, 2:30 PM IST

പഠാന്‍ ഇഷ്‌ടപ്പെടാത്ത കുട്ടിക്കുള്ള ഷാരൂഖ് ഖാന്‍റെ മറുപടി വൈറലാവുന്നു. തന്‍റെ മറ്റൊരു ചിത്രം കാണിച്ചുകൊടുക്കാന്‍ താരം നിര്‍ദേശം വയ്‌ക്കുകയായിരുന്നു

പഠാന്‍ ഇഷ്‌ടപ്പെടാത്ത കുട്ടി  ഷാരൂഖ് ഖാന്‍റെ മറുപടി  ഷാരൂഖ് ഖാന്‍  കുട്ടിയോട് ഷാരൂഖ് ഖാന്‍റെ മറുപടി  പഠാന്‍ ഇഷ്‌ടമായില്ലെന്ന പറഞ്ഞ കുട്ടിയോട്  Shah Rukh Khan reacts to kid  kid saying she did not like Pathaan  Pathaan  Shah Rukh Khan reacts  Shah Rukh Khan  പഠാന്‍  Child said she did not like Pathaan  Child viral video about Pathaan  Shah Rukh Khan reacts to kid  Fans congrats on Shah Rukh Khan s tweet  Shah Rukh Khan s big Bollywood break  Pathaan release  Shah Rukh Khan s upcoming movies  Shah Rukh Khan s new project
പഠാന്‍ ഇഷ്‌ടമായില്ലെന്ന്‌ പറഞ്ഞ കുട്ടിയോട് ഷാരൂഖ് ഖാന്‍റെ മറുപടി

Child said she did not like Pathaan: 'പഠാന്‍' ഇഷ്‌ടമല്ലെന്ന് പറഞ്ഞ കുട്ടിയുടെ വീഡിയോ വൈറലായതിന് പിന്നാലെ പ്രതികരണവുമായി ഷാരൂഖ് ഖാന്‍. അഹാന എന്ന കുട്ടി 'പഠാന്‍' സിനിമയെ കുറിച്ച് പറയുന്ന വീഡിയോ ഞായറാഴ്‌ച ഉച്ചയോടെയാണ് ഒരു വ്യക്തി ട്വിറ്ററില്‍ പങ്കുവച്ചത്. വീഡിയോയില്‍ ഒരാള്‍ കുട്ടിയോട്, 'അഹാന ഏത് സിനിമയാണ് കണ്ടത്' എന്ന് ചോദിക്കുന്നു. ഇതിന് മറുപടിയായി 'പഠാന്‍' എന്നാണ് കുട്ടി മറുപടി നല്‍കുന്നത്.

'ആ സിനിമ ഇഷ്‌ടപ്പെട്ടോ' എന്ന ചോദ്യത്തിന്, 'ഇല്ല' എന്നാണ് കുട്ടി മറുപടി നല്‍കിയത്. 'എന്തുകൊണ്ട് സിനിമ ഇഷ്‌ടപ്പെട്ടില്ല' എന്നാരാഞ്ഞപ്പോള്‍ കുട്ടി പുഞ്ചിരിക്കുകയും ചെയ്യുന്നു. ഒരു എസ്‌ആര്‍കെ ആരാധകനാണ് കുട്ടിയുടെ ഈ വീഡിയോ ട്വീറ്റ് ചെയ്‌തിരിക്കുന്നത്.

Shah Rukh Khan reacts to kid: അഹാനയുടെ വീഡിയോ വൈറലായതിന് പിന്നാലെ ട്വീറ്റുമായി ഷാരൂഖ് ഖാനും രംഗത്തെത്തി. 'ഓ ഹോ! ഇനിയും കഠിനാധ്വാനം ചെയ്യേണ്ടിയിരിക്കുന്നു. പ്രായത്തില്‍ ഇളയവരായ പ്രേക്ഷകരെ നിരാശരാക്കാന്‍ വയ്യ. രാജ്യത്തെ ചെറുപ്പക്കാരുടെ ചോദ്യമാണ്. ദയവായി അവളെ ഡിഡിഎല്‍ജെ കാട്ടിക്കൊടുക്കൂ. ചിലപ്പോള്‍ അവള്‍ക്ക് റൊമാന്‍റിക് സിനിമകളാകും ഇഷ്‌ടം. കുട്ടികളെ കുറിച്ച് നമുക്ക് ഒന്നും അറിയില്ല.' -ഇപ്രകാരമാണ് ഷാരൂഖിന്‍റെ ട്വീറ്റ്. 1995ല്‍ പുറത്തിറങ്ങിയ ഷാരൂഖിന്‍റെ റൊമാന്‍റിക് ചിത്രമാണ് 'ദില്‍വാലെ ദുല്‍ഹനിയ ലേ ജായേംഗെ' (ഡിഡിഎല്‍ജെ).

  • Oh oh!! Have to work harder now. Back to the drawing board. Can’t let the younger audience be disappointed. Desh ke youth ka sawaal hai. PS: Try DDLJ on her please….maybe she is the romantic types….kids u never know! https://t.co/UBpSnLOZrf

    — Shah Rukh Khan (@iamsrk) February 5, 2023 " class="align-text-top noRightClick twitterSection" data=" ">

Fans congrats on Shah Rukh Khan s tweet: ഷാരൂഖിന്‍റെ ട്വീറ്റിന് പിന്നാലെ നിരവധി പേര്‍ രസകരമായ കമന്‍റുകളുമായി രംഗത്തെത്തി. 'നിങ്ങള്‍ വളരെ സ്‌നേഹമുള്ള വ്യക്തിയാണ്, സുന്ദരനാണ്. നിങ്ങള്‍ സന്തോഷം പരത്തുന്നു. നിങ്ങളുടെ ഈ ട്വീറ്റ്, ഞങ്ങളെയെല്ലാം വളരെയധികം സന്തോഷിപ്പിക്കുന്നു ഷാ... പഴയ കാലത്തെ പോലെ ഈ ബന്ധം വളരെ മികച്ചതായി തോന്നുന്നു. നന്ദി, സ്‌നേഹം, സന്തോഷമായിരിക്കുക. ഞങ്ങള്‍ക്കൊപ്പം നില്‍ക്കുക' - ഇപ്രകാരമായിരുന്നു ഒരു ആരാധകന്‍റെ കമന്‍റ്.

Shah Rukh Khan s big Bollywood break: നാല് വര്‍ഷത്തിന് ശേഷമുള്ള ഷാരൂഖ് ഖാന്‍റെ ബിഗ്‌ സ്‌ക്രീനിലേയ്‌ക്കുള്ള തിരിച്ചുവരവ് കൂടിയാണ് ആക്ഷന്‍ സ്‌പൈ ത്രില്ലര്‍ ചിത്രമായ 'പഠാന്‍'. ലോകമൊട്ടാകെയുള്ള പ്രേക്ഷകരില്‍ നിന്നും ഷാരൂഖ് ഖാന്‍ ആരാധകരില്‍ നിന്നും 'പഠാന്' മികച്ച സ്വീകാര്യതയാണ് ലഭിച്ചത്. 'പഠാന്‍റെ' വിജയം ആഘോഷിക്കുകയാണിപ്പോള്‍ ഷാരൂഖ് ഖാന്‍. ലോകമെമ്പാടുമായി 729 കോടി രൂപയാണ് 'പഠാന്‍റെ' ഇതുവരെയുള്ള ഗ്രോസ് കലക്ഷന്‍.

Pathaan release: സിദ്ധാര്‍ഥ് ആനന്ദ് സംവിധാനം ചെയ്‌ത ചിത്രത്തില്‍ ജോണ്‍ എബ്രഹാം, ദീപിക പദുകോണ്‍ എന്നിവരും പ്രധാന വേഷങ്ങളില്‍ എത്തിയിരുന്നു. അതിഥി വേഷത്തില്‍ സല്‍മാന്‍ ഖാനും ചിത്രത്തില്‍ പ്രത്യക്ഷപ്പെട്ടിരുന്നു. യാഷ് രാജ് ഫിലിംസ് നിര്‍മിച്ച ചിത്രം ഹിന്ദി, തമിഴ്, തെലുഗു എന്നീ ഭാഷകളിലായി ജനുവരി 25നാണ് തിയേറ്ററുകളിലെത്തിയത്.

Also Read: 700 കോടി ക്ലബ്ബില്‍ ഇടംപിടിച്ച് പഠാന്‍; രണ്ടാം ഭാഗത്തെ കുറിച്ച് ഷാരൂഖും സിദ്ധാര്‍ഥും

Shah Rukh Khan s upcoming movies: അറ്റ്‌ലിയുടെ ആക്ഷന്‍ ത്രില്ലര്‍ 'ജവാന്‍' ആണ് ഷാരൂഖിന്‍റെ വരാനിരിക്കുന്ന ചിത്രം. പ്രധാനമായും ഹിന്ദിയില്‍ ഒരുങ്ങുന്ന ചിത്രം തമിഴ്, തെലുഗു, മലയാളം, കന്നഡ എന്നീ ഭാഷകളിലായി ജൂണ്‍ 2ന് തിയേറ്ററുകളിലെത്തും. ഷാരൂഖ് ഖാന്‍റെ പ്രൊഡക്ഷന്‍ കമ്പനിയായ റെഡ് ചില്ലീസ് ആണ് നിര്‍മാണം. ഷാരൂഖ് ഖാനൊപ്പം നയന്‍താരയും വിജയ് സേതുപതിയും 'ജവാനി'ല്‍ പ്രധാന വേഷങ്ങളിലെത്തും.

Shah Rukh Khan s new project: രാജ്‌കുമാര്‍ ഹിരാനിയുടെ 'ഡുങ്കി'യാണ് ഷാരൂഖ് ഖാന്‍റെ മറ്റൊരു പുതിയ പ്രൊജക്‌ട്. തപ്‌സി പന്നുവാണ് ചിത്രത്തില്‍ ഷാരൂഖിന്‍റെ നായികയായെത്തുക. തപ്‌സിയും ഷാരൂഖും ഇതാദ്യമായാണ് 'ഡുങ്കി'യിലൂടെ ഒന്നിക്കുന്നത്. ഈ വര്‍ഷം ഡിസംബറില്‍ ചിത്രം തിയേറ്ററുകളിലെത്തും.

Last Updated : Feb 8, 2023, 2:30 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.