ചരിത്രമായി കിംഗ് ഖാന്‍റെ 'പഠാന്‍'. ആഗോള തലത്തില്‍ ഏറ്റവും കൂടുതല്‍ കലക്ഷന്‍ നേടിയ രണ്ടാമത്തെ ബോളിവുഡ് ചിത്രമായിരിക്കുകയാണ് 'പഠാന്‍'. ആമിര്‍ ഖാന്‍റെ ദംഗലാണ് ബോളിവുഡില്‍ നിന്ന് ആദ്യമായി 1000 കോടി ക്ലബില്‍ ഇടംപിടിച്ച ചിത്രം. ജനുവരി 25ന് തിയേറ്ററുകളിലെത്തിയ പഠാന്‍, റിലീസ് കഴിഞ്ഞ് 27-ാം ദിനത്തില്‍ ഇന്ത്യന്‍ സിനിമ ചരിത്രത്തില്‍ ഇടംപിടിച്ചു.
സിദ്ധാര്‍ഥ് ആനന്ദ് സംവിധാനം ചെയ്‌ത 'പഠാന്‍റെ' 27-ാം ദിനത്തില്‍ ചിത്രം ആഗോള തലത്തില്‍ 1000 കോടി ക്ലബ്ബില്‍ ഇടംപിടിച്ചു. 'പഠാന്‍റെ' ഈ ചരിത്ര നേട്ടം യഷ് രാജ് ഫിലിംസാണ് സോഷ്യല്‍ മീഡിയയിലൂടെ പങ്കുവച്ചത്. യഷ് രാജ് ഫിലിംസ് പറയുന്നതനുസരിച്ച്, നാലാമത്തെ തിങ്കളാഴ്‌ച 'പഠാന്‍' ഇന്ത്യയില്‍ നിന്നും 1.25 കോടി രൂപ സമാഹരിച്ചു.
- " class="align-text-top noRightClick twitterSection" data="
">
(ഹിന്ദി-1.20 കോടി രൂപ, ഡബ് ചെയ്‌ത് പതിപ്പുകള്‍ക്ക് 0.05 കോടി രൂപ). 27-ാം ദിനത്തില്‍ 'പഠാന്‍' ആഗോള തലത്തില്‍ 1000 കോടി എന്ന അവിശ്വസനീയമായ നേട്ടം കൈവരിച്ചു. അതേസമയം വിദേശ വിപണിയില്‍ നിന്നും 377 കോടി രൂപയാണ് ചിത്രം ഇതുവരെ നേടിയത്.
'പഠാന്' മുമ്പ് 1000 കോടി ക്ലബ്ബില്‍ ഇടം പിടിച്ച ചിത്രങ്ങള്‍ ഏതൊക്കെയെന്ന് നോക്കാം.
- 'ദംഗല്‍'- 1968.03 കോടി രൂപ
- 'ബാഹുബലി 2' -1747 കോടി രൂപ
- 'കെജിഎഫ് 2' - 1188 കോടി രൂപ
- 'ആര്‍ആര്‍ആര്‍' - 1174 കോടി രൂപ
സ്‌പൈ ത്രില്ലര്‍ ആയി ഒരുങ്ങിയ ചിത്രത്തില്‍ ദീപിക പദുക്കോണ്‍, ജോണ്‍ എബ്രഹാം, അശുതോഷ് റാണ, ഡിംപിള്‍ കപാഡിയ തുടങ്ങി വന്‍ താരനിരയാണ് അണിനിരന്നത്. നാല് വര്‍ഷങ്ങള്‍ക്ക് ശേഷമുള്ള ഷാരൂഖിന്‍റെ ബിഗ് സ്‌ക്രീനിലേയ്‌ക്കുള്ള തിരിച്ചുവരവ് കൂടിയായിരുന്നു ചിത്രം. ഒരിടവേളയ്‌ക്ക് ശേഷം കിംഗ് ഖാന്‍റെ ചിത്രം തിയേറ്ററുകളില്‍ എത്തിയപ്പോള്‍ വലിയ ആവേശത്തോടെയാണ് പ്രേക്ഷകര്‍ വരവേറ്റത്. സിനിമയുടെ വന്‍ വിജയത്തോടെ 'പഠാന്‍' രണ്ടാം ഭാഗത്തെ കുറിച്ചുള്ള ആലോചനയിലാണ് നിര്‍മാതാക്കള്‍.
Also Read: 1000 കോടിക്ക് തൊട്ടരികില്‍ പഠാന്‍ ; 26ാം ദിന കലക്ഷന്‍ റിപ്പോര്‍ട്ട് പുറത്ത്