ബോളിവുഡ് കിംഗ് ഖാന്‍ നായകനായെത്തിയ 'പഠാന്‍' തിയേറ്ററുകളില്‍ 50 ദിവസം പ്രദര്‍ശനം പൂര്‍ത്തിയാക്കി. ട്രേഡ് അനലിസ്‌റ്റ് തരണ്‍ ആദര്‍ശ് ഇതുസംബന്ധിച്ച് ട്വീറ്റ് ചെയ്‌തിരുന്നു. 'പഠാന്‍ 50 ദിവസം. ഇപ്പോഴും 20 രാജ്യങ്ങളില്‍ പ്രദര്‍ശനം തുടരുന്നു.പഠാന്‍ തിയേറ്ററുകളില്‍ 50 ദിവസം ആഘോഷിക്കുന്നു. ഇന്ത്യയില്‍ 8000 തിയേറ്ററുകളിലും വിദേശത്ത് 135 ഇടങ്ങളിലുമാണ് പഠാന്‍ പ്രദര്‍ശനത്തിനെത്തിയത്' - തരണ്‍ ആദര്‍ശ് ട്വീറ്റ് ചെയ്‌തു.
എസ്‌ആര്‍കെ, ദീപിക പദുകോണ്‍, ജോണ്‍ എബ്രഹാം, വൈആര്‍എഫ്, സിദ്ധാര്‍ഥ് ആനന്ദ് എന്നീ ഹാഷ്‌ടാഗുകള്‍ക്കൊപ്പമായിരുന്നു തരണ്‍ ആദര്‍ശിന്‍റെ ട്വീറ്റ്. ഒപ്പം 'പഠാന്‍റെ' പുതിയ പോസ്‌റ്ററും അദ്ദേഹം പങ്കുവച്ചിട്ടുണ്ട്. ഷാരൂഖ് ഖാന്‍റെ മാനേജര്‍ പൂജ ദദ്‌ലാനിയും തരണ്‍ ആദര്‍ശ് പങ്കുവച്ച പോസ്‌റ്റ് സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചിട്ടുണ്ട്.
സമീപകാല ബോളിവുഡ് ബോക്‌സ് ഓഫിസ് പരാജയങ്ങള്‍ക്ക് ആശ്വാസമായാണ് 'പഠാന്‍' എത്തിയത്. കൊവിഡ് മഹാമാരിയുടെ പിടിയിലമര്‍ന്ന ബോളിവുഡ് മേഖലയ്‌ക്ക് പുതു ജീവന്‍ നല്‍കാനും 'പഠാന്' കഴിഞ്ഞിരുന്നു. ആഗോള ബോക്‌സ് ഓഫിസില്‍ 1,000 കോടി രൂപയാണ് 'പഠാന്‍' സ്വന്തമാക്കിയത്. ഇന്ത്യയില്‍ നിന്ന് മാത്രം നേടിയത് 537 കോടി.
'ബാഹുബലി 2'ന്‍റെ റെക്കോർഡ് തകർത്ത് എക്കാലത്തെയും ഏറ്റവും കൂടുതൽ കലക്ഷൻ നേടിയ ഹിന്ദി ചിത്രമായി 'പഠാന്‍' ചരിത്രം കുറിച്ചു. 'പഠാൻ' 528.29 കോടി രൂപ നേടിയപ്പോൾ 'ബാഹുബലി 2' - 510.99 കോടി രൂപയാണ് നേടിയത്.
-
‘PATHAAN’ 50 DAYS… STILL PLAYING IN 20 COUNTRIES… #Pathaan celebrates 50 days at *cinemas* today… Being screened at 800 cinemas in #India and 135 cinemas across international markets.#SRK #DeepikaPadukone #JohnAbraham #YRF #SiddharthAnand pic.twitter.com/eD5hdIVukG
— taran adarsh (@taran_adarsh) March 15, 2023 " class="align-text-top noRightClick twitterSection" data="
">‘PATHAAN’ 50 DAYS… STILL PLAYING IN 20 COUNTRIES… #Pathaan celebrates 50 days at *cinemas* today… Being screened at 800 cinemas in #India and 135 cinemas across international markets.#SRK #DeepikaPadukone #JohnAbraham #YRF #SiddharthAnand pic.twitter.com/eD5hdIVukG
— taran adarsh (@taran_adarsh) March 15, 2023‘PATHAAN’ 50 DAYS… STILL PLAYING IN 20 COUNTRIES… #Pathaan celebrates 50 days at *cinemas* today… Being screened at 800 cinemas in #India and 135 cinemas across international markets.#SRK #DeepikaPadukone #JohnAbraham #YRF #SiddharthAnand pic.twitter.com/eD5hdIVukG
— taran adarsh (@taran_adarsh) March 15, 2023
ഷാരൂഖ് ഖാൻ അടുത്തിടെ ട്വിറ്ററിൽ പങ്കുവച്ച പോസ്‌റ്റ് ശ്രദ്ധ നേടിയിരുന്നു. 'ഇത് ബിസിനസ്സ് അല്ല. വ്യക്തിപരമാണ്. ചിരിപ്പിക്കുകയും രസിപ്പിക്കുകയും ചെയ്യുക എന്നത് ഞങ്ങളുടെ ബിസിനസ്സാണ്. നമ്മള്‍ അത് വ്യക്തിപരമായി എടുത്തില്ലെങ്കിൽ. അത് ഒരിക്കലും സഫലമാകില്ല. 'പഠാനെ' സ്‌നേഹിച്ചവര്‍ക്കും സിനിമയിൽ പ്രവർത്തിച്ചവർക്കും നന്ദി. ആ കഠിനാധ്വാനവും അർപ്പണബോധവും വിശ്വാസവും ഇന്നും നിലനിൽക്കുന്നു. ജയ് ഹിന്ദ്.'- ഇപ്രകാരമായിരുന്നു ഷാരൂഖിന്‍റെ ട്വീറ്റ്.
സിദ്ധാര്‍ഥ് ആനന്ദ് സംവിധാനം ചെയ്‌ത 'പഠാന്‍' ജനുവരി 25നാണ് തിയേറ്ററുകളില്‍ എത്തിയത്. ദീപിക പദുകോണ്‍ നായികയായെത്തിയ ചിത്രത്തില്‍ ജോൺ എബ്രഹാം, ഡിംപിൾ കപാഡിയ, അശുതോഷ് റാണ എന്നിവരും അഭിനയിച്ചിരുന്നു. നാല് വര്‍ഷങ്ങള്‍ക്ക് ശേഷം ഷാരൂഖ് ഖാന്‍റേതായി തിയേറ്ററുകളില്‍ എത്തിയ ചിത്രം കൂടിയായിരുന്നു 'പഠാന്‍'. 'സീറോ' ആയിരുന്നു ഇതിന് മുമ്പ് താരത്തിന്‍റേതായി തിയേറ്ററുകളില്‍ എത്തിയ ചിത്രം.
അതേസമയം, സംവിധായകൻ അറ്റ്‌ലിയുടെ ആക്ഷൻ ത്രില്ലർ ചിത്രം 'ജവാന്‍റെ' ചിത്രീകരണ തിരക്കിലാണിപ്പോള്‍ ഷാരൂഖ് ഖാന്‍. നയന്‍താരയാണ് ജവാനില്‍ ഷാരൂഖിന്‍റെ നായികയായെത്തുന്നത്. ഇത് കൂടാതെയുള്ള ഷാരൂഖിന്‍റെ മറ്റൊരു പുതിയ പ്രൊജക്‌ടാണ് രാജ്‌കുമാര്‍ ഹിറാനിയുടെ 'ഡുങ്കി'. തപ്‌സി പന്നുവാണ് ചിത്രത്തില്‍ നായികയായെത്തുന്നത്.
Also Read: 'ടൈഗര്‍ 3'യില്‍ 'പഠാന്‍റെ' എന്‍ട്രിക്കായി 6 മാസം ; ചിത്രീകരണത്തിന് 7 ദിവസം
സല്‍മാന്‍ ഖാന്‍ നായകനായെത്തുന്ന 'ടൈഗര്‍ 3'യിലും ഷാരൂഖ് ഖാന്‍ അഭിനയിക്കുന്നുണ്ട്. ചിത്രത്തില്‍ അതിഥി വേഷത്തിലാണ് താരം എത്തുന്നത്. 'ടൈഗര്‍ 3'യിലെ ഷാരൂഖിന്‍റെ ഈ കാമിയോ റോളിനായുള്ള ചിത്രീകരണം ഏപ്രിലില്‍ ആരംഭിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇതിനായി മുംബൈയില്‍ ഏഴ് ദിവസത്തെ ചിത്രീകരണം ഷെഡ്യൂള്‍ ചെയ്‌തിട്ടുണ്ട്. ഷാരൂഖ് ഖാന്‍റെയും സല്‍മാന്‍ ഖാന്‍റെയും പ്രത്യേക സീന്‍ ആസൂത്രണം ചെയ്യാന്‍ നിര്‍മാതാക്കള്‍ക്ക് ആറ് മാസമെടുത്തു എന്നാണ് നിര്‍മാതാക്കളുടെ വെളിപ്പെടുത്തല്‍.