Pathaan box office day 17: ബോളിവുഡ് കിങ് ഖാന്‍റെ 'പഠാന്‍' ബോക്‌സോഫിസില്‍ തേരോട്ടം തുടരുകയാണ്. ജനുവരി 25ന് റിലീസായ ചിത്രം 17 ദിനം കൊണ്ട് ലോകമെമ്പാടുമുള്ള തിയേറ്ററുകളില്‍ നിന്നായി 901 കോടി രൂപയാണ് നേടിയത്. യാഷ് രാജ് ഫിലിംസ് റിപ്പോര്‍ട്ട് പ്രകാരം, മൂന്നാം വെള്ളിയാഴ്‌ചയില്‍ 'പഠാന്‍' 5.90 കോടി രൂപയാണ് നേടിയിരിക്കുന്നത്.
Pathaan box office collection: ഷാരൂഖ് ഖാന്‍റെ നാല് വര്‍ഷത്തിന് ശേഷമുള്ള ബിഗ് സ്‌ക്രീനിലേയ്‌ക്കുള്ള തിരിച്ചുവരവ് കൂടിയാണ് ചിത്രം. ആഗോള ബോക്‌സോഫിസില്‍ 901 കോടി രൂപ നേടിയപ്പോള്‍ 558 കോടി രൂപയാണ് സിനിമയുടെ ഇന്ത്യന്‍ ബോക്‌സോഫിസ് കലക്ഷന്‍. വിദേശ രാജ്യങ്ങളില്‍ നിന്നുള്ള 'പഠാന്‍റെ' ഇതുവരെയുള്ള കലക്ഷന്‍ 343 കോടി രൂപയാണ്. യാഷ് രാജ് ഫിലിംസാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്.
-
Can't get enough of all the love for #Pathaan ❤️
— Yash Raj Films (@yrf) February 11, 2023 " class="align-text-top noRightClick twitterSection" data="
Book your tickets now! https://t.co/SD17p6x9HI | https://t.co/VkhFng6vBj
Celebrate #Pathaan with #YRF50 only at a big screen near you, in Hindi, Tamil and Telugu. pic.twitter.com/ukXkfX6aqX
">Can't get enough of all the love for #Pathaan ❤️
— Yash Raj Films (@yrf) February 11, 2023
Book your tickets now! https://t.co/SD17p6x9HI | https://t.co/VkhFng6vBj
Celebrate #Pathaan with #YRF50 only at a big screen near you, in Hindi, Tamil and Telugu. pic.twitter.com/ukXkfX6aqXCan't get enough of all the love for #Pathaan ❤️
— Yash Raj Films (@yrf) February 11, 2023
Book your tickets now! https://t.co/SD17p6x9HI | https://t.co/VkhFng6vBj
Celebrate #Pathaan with #YRF50 only at a big screen near you, in Hindi, Tamil and Telugu. pic.twitter.com/ukXkfX6aqX
Taran Adarsh tweet about Pathaan collection: ട്രേഡ് അനലിസ്‌റ്റ് തരണ്‍ ആദര്‍ശും 'പഠാന്‍' കലക്ഷനെ കുറിച്ച് ട്വീറ്റ് ചെയ്‌തിട്ടുണ്ട്. 'ഇന്ത്യന്‍ ബോക്‌സോഫിസില്‍ മൂന്നാം വെള്ളിയാഴ്‌ച 'പഠാന്‍' കുതിക്കുന്നു. വ്യാഴം- 2.42 കോടി രൂപ. വെള്ളി- 2.58 കോടി രൂപ. ശനി, ഞായര്‍ ദിവസങ്ങളില്‍ കലക്ഷനില്‍ ഗണ്യമായ കുതിപ്പ് പ്രതീക്ഷിക്കുന്നു. റിലീസ് കഴിഞ്ഞുള്ള മൂന്നാം ശനിയാഴ്‌ചയില്‍ ചിത്രം 450 കോടി കടക്കും. മൂന്നാം വെള്ളിയാഴ്‌ച 5.75 കോടി രൂപയാണ് നേടിയത്. ആകെ 448.25 കോടി രൂപയും നേടി' -തരണ്‍ ആദര്‍ശ് കുറിച്ചു.
-
#Pathaan grows at *national chains* on [third Fri]: Thu ₹ 2.42 cr, Fri ₹ 2.58 cr… Expect substantial growth/jump on [third] Sat and Sun, when single screens join the party… Will cross ₹ 450 cr today [third Sat]… [Week 3] Fri 5.75 cr. Total: ₹ 448.25 cr. #Hindi. #India biz. pic.twitter.com/Z0EKflpVlQ
— taran adarsh (@taran_adarsh) February 11, 2023 " class="align-text-top noRightClick twitterSection" data="
">#Pathaan grows at *national chains* on [third Fri]: Thu ₹ 2.42 cr, Fri ₹ 2.58 cr… Expect substantial growth/jump on [third] Sat and Sun, when single screens join the party… Will cross ₹ 450 cr today [third Sat]… [Week 3] Fri 5.75 cr. Total: ₹ 448.25 cr. #Hindi. #India biz. pic.twitter.com/Z0EKflpVlQ
— taran adarsh (@taran_adarsh) February 11, 2023#Pathaan grows at *national chains* on [third Fri]: Thu ₹ 2.42 cr, Fri ₹ 2.58 cr… Expect substantial growth/jump on [third] Sat and Sun, when single screens join the party… Will cross ₹ 450 cr today [third Sat]… [Week 3] Fri 5.75 cr. Total: ₹ 448.25 cr. #Hindi. #India biz. pic.twitter.com/Z0EKflpVlQ
— taran adarsh (@taran_adarsh) February 11, 2023
YRF about Pathaan collection: ബോളിവുഡ് ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ കലക്ഷന്‍ നേടിയ ഹിന്ദി ചിത്രമായി 'പഠാന്‍' മാറിയെന്ന് യാഷ് രാജ് ഫിലിംസ് പറയുന്നു. സിദ്ധാര്‍ഥ് ആനന്ദ് സംവിധാനം ചെയ്‌ത ചിത്രത്തില്‍ ദീപിക പദുക്കോണ്‍, ജോണ്‍ എബ്രഹാം, ഡിംപിള്‍ കപാഡിയ, അശുതോഷ് റാണ തുടങ്ങിയവരാണ് കേന്ദ്ര കഥാപാത്രങ്ങളില്‍ എത്തിയത്.
YRF spy universe movies: യാഷ് രാജ് ഫിലിംസിന്‍റെ സ്‌പൈ യൂണിവേഴ്‌സിന്‍റെ നാലാമത്തെ ചിത്രമാണ് സ്‌പൈ ആക്ഷന്‍ ത്രില്ലര്‍ പഠാന്‍. സല്‍മാന്‍ ഖാന്‍റെ 'ഏക് താ ടൈഗര്‍' (2012), 'ടൈഗര്‍ സിന്ദ ഹേ' (2017), ഹൃത്വിക് റോഷന്‍റെ 'വാര്‍' (2019) എന്നിവയാണ് യാഷ് രാജ് ഫിലിംസിന്‍റെ സ്‌പൈ യൂണിവേഴ്‌സില്‍ ഒരുങ്ങിയ മറ്റു ചിത്രങ്ങള്‍.
Siddharth Anand about Pathaan success: സിനിമയുടെ വിജയത്തെ കുറിച്ച് സിദ്ധാര്‍ഥ് ആനന്ദ് പ്രതികരിച്ചിരുന്നു. 'ഇത് ഹിറ്റാക്കാന്‍ പ്രപഞ്ചം ഗൂഢാലോചന നടത്തി'- എന്നാണ് പഠാന്‍ വിജയത്തെ കുറിച്ച് സിദ്ധാര്‍ഥ് ആനന്ദ് പറഞ്ഞത്. അല്ലാത്തപക്ഷം പഠാന്‍ പോലൊരു സിനിമയ്‌ക്ക് പ്രേക്ഷകരില്‍ നിന്നും ലഭിച്ച പ്രതികരണത്തിന് സങ്കല്‍പ്പിക്കാന്‍ കഴിയില്ല. 'പഠാന്‍' 2ന് വേണ്ടി വീണ്ടും ഒന്നിക്കാനുള്ള ആഗ്രഹം ഷാരൂഖ് ഖാനും സിദ്ധാര്‍ഥും പ്രകടിപ്പിച്ചിട്ടുണ്ട്. അതേസമയം 'പഠാന്‍ 2'ന് മുമ്പ് ഇരുവര്‍ക്കും ഒന്നിലധികം പ്രോജക്‌ടുകള്‍ ചെയ്‌ത് തീര്‍ക്കാനുണ്ട്.
Shah Rukh Khan latest movies: തെന്നിന്ത്യന്‍ സൂപ്പര്‍ ഹിറ്റ് സംവിധായകന്‍ അറ്റ്‌ലി കുമാറിന്‍റ 'ജവാന്‍' ആണ് ഷാരൂഖിന്‍റെ പുതിയ പ്രോജക്‌ട്. രാജ്‌കുമാര്‍ ഹിറാനിയുടെ 'ഡുങ്കി 'ആണ് ഷാരൂഖ് ഖാന്‍റെ മറ്റൊരു പ്രോജക്‌ട്. തപ്‌സി പന്നുവാണ് ചിത്രത്തില്‍ നായികയായെത്തുക. അതേസമയം 'ഫൈറ്റര്‍' ആണ് സിദ്ധാര്‍ഥ് ആനന്ദിന്‍റെ പുതിയ പ്രോജക്‌ട്. 'ഫൈറ്ററി'ല്‍ ഹൃത്വിക് റോഷനും ദീപിക പദുക്കോണുമാണ് കേന്ദ്രകഥാപാത്രങ്ങളിലെത്തുന്നത്. ഇന്ത്യയുടെ ആദ്യ ഏരിയല്‍ ആക്ഷന്‍ ചിത്രമാകും 'ഫൈറ്റര്‍'.
Also Read: 1000 കോടിക്ക് അരികില്‍ പഠാന്‍ ; 17 ദിന കലക്ഷന്‍ റിപ്പോര്‍ട്ട് പുറത്ത്