ETV Bharat / entertainment

Shah Rukh Khan Jawan | ഷാരൂഖ് ഖാൻ - അറ്റ്‌ലി ചിത്രം 'ജവാൻ' ; പ്രിവ്യൂ റിലീസ് നാളെ - Nayanthara

കിങ് ഖാൻ ഷാരൂഖ് ഖാൻ നായകനാകുന്ന ചിത്രത്തില്‍ നയൻതാര, വിജയ് സേതുപതി എന്നിവരും പ്രധാന വേഷത്തിലുണ്ട്

JawanPrevueOn10July  Shah Rukh Khan  Shah Rukh Khan Jawan movie  പ്രീവ്യൂ റിലീസ് നാളെ  ജവാൻ പ്രീവ്യൂ റിലീസ് നാളെ  ജവാൻ പ്രീവ്യൂ റിലീസ്  ഷാരൂഖ് ഖാൻ അറ്റ്‌ലി ചിത്രം ജവാൻ പ്രീവ്യൂ റിലീസ്  ഷാരൂഖ് ഖാൻ അറ്റ്‌ലി ചിത്രം ജവാൻ  നയൻതാര  വിജയ് സേതുപതി  Jawan Prevue  Atlee  Atlee with Shah Rukh Khan  Atlee Jawan  Atlee Jawan movie  Nayanthara and Vijay Sethupathi  Nayanthara  Vijay Sethupathi
ജവാൻ
author img

By

Published : Jul 9, 2023, 11:47 AM IST

ബോളിവുഡ് ബാദ്ഷാ ഷാരൂഖ് ഖാൻ (Shah Rukh Khan) നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് 'ജവാൻ' (Jawan). തെന്നിന്ത്യൻ സിനിമ ലോകത്ത് നിരവധി ഹിറ്റുകൾ ഒരുക്കിയ അറ്റ്‌ലി (Atlee) സംവിധാനം ചെയ്യുന്ന ചിത്രത്തിന്‍റെ പുതിയ വിശേഷമാണ് സമൂഹ മാധ്യമങ്ങളില്‍ ഇപ്പോൾ ചർച്ചയാകുന്നത്. 'ജവാൻ പ്രിവ്യൂ'വിനെ (Jawan Prevue) കുറിച്ചുള്ള നിർണായക പ്രഖ്യാപനമാണ് അണിയറ പ്രവർത്തകർ കഴിഞ്ഞ ദിവസം നടത്തിയത്.

ജൂലൈ 10ന് (തിങ്കൾ) രാവിലെ 10.30ന് ചിത്രത്തിന്‍റെ പ്രിവ്യൂ പുറത്തുവിടുമെന്നാണ് അറിയിപ്പ്. കിങ് ഖാൻ ഷാരൂഖ് ഖാനും ഈ വിവരം ആരാധകരെ അറിയിച്ചിട്ടുണ്ട്. "മേം പുണ്യ ഹൂം യാ പാപ് ഹൂം?... മേം ഭി ആപ് ഹൂൻ... (ഞാൻ ഒരു കൃപയോ പാപമോ?...ഞാനും നീ തന്നെ)", എന്ന് കുറിച്ചുകൊണ്ടാണ് 'പ്രിവ്യൂ' സംബന്ധിച്ച പ്രഖ്യാപനം ഷാരൂഖ് ഇൻസ്റ്റഗ്രാമിൽ നടത്തിയത്.

'ജവാനി'ലൂടെ തകർപ്പൻ ആക്ഷൻ രംഗങ്ങളുമായി വീണ്ടും പ്രേക്ഷകരെ രസിപ്പിക്കാൻ ഒരുങ്ങുന്ന താരത്തിന്‍റെ പോസ്റ്റിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്‌ത് വെറും 15 മിനിട്ടിനുള്ളിൽ ഒരു ദശലക്ഷം വ്യൂസ് ആണ് വീഡിയോയ്‌ക്ക് ലഭിച്ചത്. ഷാരൂഖിന്‍റെ നിർമാണ കമ്പനിയായ റെഡ് ചില്ലീസ് എന്‍റർടെയ്ൻമെന്‍റും ഇൻസ്റ്റഗ്രാമിൽ വീഡിയോ പങ്കിട്ടിട്ടുണ്ട്. റെഡ് ചില്ലീസ് എന്‍റര്‍ടെയ്‌ന്‍മെന്‍റ്‌ ആണ് ജവാൻ' നിര്‍മിക്കുന്നത്.

"സ്റ്റേ ട്യൂൺഡ്...#ജവാൻ ട്രെയിലർ" എന്ന് കുറിച്ചുകൊണ്ടാണ് വീഡിയോ പുറത്തുവിട്ടത്. ഹിന്ദി, തമിഴ്, തെലുങ്ക് ഭാഷകളിലായി സെപ്റ്റംബർ 7-നാണ് ജവാൻ ലോകമെമ്പാടും റിലീസ് ചെയ്യുക. തെന്നിന്ത്യയുടെ അഭിമാന താരങ്ങളായ നയൻതാരയും വിജയ് സേതുപതിയും ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ അഭിനയിക്കുന്നുണ്ട്.

ഇതാദ്യമായാണ് നയൻതാര (Nayanthara), വിജയ് സേതുപതി (Vijay Sethupathi), അറ്റ്‌ലി എന്നിവരുമായി ഷാരൂഖ് കൈകോർക്കുന്നത്. മൂവർക്കുമൊപ്പം പ്രവർത്തിക്കാൻ സാധിച്ചതിൽ സന്തോഷമുണ്ടെന്ന് നേരത്തെ കിങ് ഖാൻ പറഞ്ഞിരുന്നു. അറ്റ്‌ലി വിജയ്, നയൻ എന്നിവരോടൊപ്പം പ്രവർത്തിക്കുന്നത് ശരിക്കും രസകരവും തീവ്രവുമാണെന്നായിരുന്നു അദ്ദേഹത്തിന്‍റെ വാക്കുകൾ.

പവർ - പാക്ക്ഡ് ആക്ഷൻ എന്‍റര്‍ടെയ്‌നറായി ഒരുങ്ങുന്ന ചിത്രത്തില്‍, ഇരട്ട വേഷത്തിലാകും ഷാരൂഖ് ഖാന്‍ പ്രത്യക്ഷപ്പെടുക എന്നാണ് റിപ്പോർട്ടുകൾ. അച്ഛന്‍റെയും മകന്‍റെയും വേഷമാണ് 'ജവാനി'ല്‍ താരത്തിനെന്നും റിപ്പോർട്ടുകളുണ്ട്. പ്രിയാമണി, സന്യ മൽഹോത്ര, യോഗി ബാബു, സുനിൽ ഗ്രോവർ, റിധി ദ്രോഗ എന്നിവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിലുണ്ട്. ദീപിക പദുകോണും സഞ്ജയ് ദത്തും ചിത്രത്തിൽ അതിഥി വേഷത്തിലും എത്തും.

നേരത്തെ 2022 ജൂൺ 2ന് 'ജവാൻ' തിയേറ്ററുകളിൽ എത്തുമെന്നാണ് നിർമാതാക്കൾ പ്രഖ്യാപിച്ചിരുന്നത്. എന്നാൽ റിലീസ് തിയതി പിന്നീട് സെപ്റ്റംബർ ഏഴിലേക്ക് മാറ്റുകയായിരുന്നു. റിലീസ് മാറ്റിവച്ചതിന്‍റെ കാരണങ്ങൾ വ്യക്തമല്ല. വൻ ആക്ഷൻ സീക്വൻസുകളുള്ള ഈ ചിത്രത്തിന്‍റെ ടീസർ കഴിഞ്ഞ വർഷം (2022) ജൂണിൽ ആണ് പുറത്തുവിട്ടത്.

അതേസമയം 'ജവാൻ' കൂടാതെ സംവിധായകൻ രാജ്‌കുമാർ ഹിരാനിയുടെ 'ഡുങ്കി' എന്ന ചിത്രവും 'കിംഗ് ഖാന്‍റേതായി അണിയറയിൽ ഒരുങ്ങുന്നുണ്ട്. തപ്‌സി പന്നു ആണ് ചിത്രത്തില്‍ നായികയായി എത്തുന്നത്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.