ETV Bharat / entertainment

'വിവാഹമാണ്.. പഠാന്‍ റിലീസ് മാറ്റാമോ?'; ആരാധകരുടെ ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കി ഷാരൂഖ് ഖാന്‍ - മറുപടി നല്‍കി ഷാരൂഖ് ഖാന്‍

Shah Rukh Khan held an AMA session: പഠാനുമായി ബന്ധപ്പെട്ടുള്ള ആരാധകരുടെ ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കി ഷാരൂഖ് ഖാന്‍. ട്വിറ്ററിലൂടെ 15 മിനിറ്റ് ദൈര്‍ഘ്യമുള്ള സെഷനിലായിരുന്നു താരം ആരാധകരുമായി സമയം പങ്കിട്ടത്.

Shah Rukh Khan held an AMA session  Shah Rukh Khan  Shah Rukh Khan has a witty advice  Pathaan release date  Pathaan release  Shah Rukh Khan latest movies  Shah Rukh Khan on Ask Me Anything session  Ask Me Anything session  Fans ask to postpone Pathaan  Shah Rukh Khan reply to fans  Pathaan trailer will release soon  Pathaan second song will release soon  Shah Rukh Khan on KIFF  Pathaan song controversy  പഠാന്‍ റിലീസ് മാറ്റാമോ  പഠാന്‍ റിലീസ്  പഠാന്‍  പഠാന്‍ വിവാദം  പഠാന്‍ ഗാനം വിവാദം  ആരാധകരുടെ ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കി ഷാരൂഖ്  മറുപടി നല്‍കി ഷാരൂഖ് ഖാന്‍  ഷാരൂഖ് ഖാന്‍
ആരാധകരുടെ ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കി ഷാരൂഖ് ഖാന്‍
author img

By

Published : Dec 18, 2022, 6:34 PM IST

Shah Rukh Khan held an AMA session: 'പഠാന്‍' വിവാദം ആളിക്കത്തുമ്പോള്‍ ആരാധകരുമായി സംവദിച്ച് ഷാരൂഖ് ഖാന്‍. 15 മിനിറ്റ് ദൈര്‍ഘ്യമുള്ള ക്യു ആന്‍ഡ് എ സെഷനിലായിരുന്നു താരം ആരാധകരുമായി സമയം പങ്കിട്ടത്. ട്വിറ്ററിലൂടെ 'ആസ്‌ക്‌ മീ എനിത്തിംഗ്' എന്ന സെഷനിലാണ് താരം ആരാധകരുടെ ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കിയത്.

Shah Rukh Khan on Ask Me Anything session: രസകരമായ ചോദ്യങ്ങളുമായാണ് ചില ആരാധകര്‍ ട്വിറ്ററിലെത്തിയത്. ആരാധകരുടെയെല്ലാം ചോദ്യങ്ങള്‍ക്ക് താരം രസകരമായാണ് മറുപടി നല്‍കിയിരിക്കുന്നത്. തന്‍റെ വിവാഹവുമായുള്ള ക്ലാഷ് ഒഴിവാക്കാന്‍ 'പഠാന്‍' റിലീസ് മാറ്റിവയ്‌ക്കാമോ എന്നാണ് ഒരു ആരാധകന്‍ ഷാരൂഖിനോട് ചോദിച്ചത്.

Fans ask to postpone Pathaan: 'സാര്‍, ഞാന്‍ ജനുവരി 25ന് വിവാഹം കഴിക്കാനൊരുങ്ങുകയാണ്. 'പഠാന്‍' റിലീസ് ജനുവരി 26ലേക്ക് മാറ്റിവയ്‌ക്കാമോ. എങ്കില്‍ അത് നന്നായിരിക്കും. നന്ദിയുണ്ട്'-ഇപ്രകാരമായിരുന്നു ആരാധകന്‍റെ ചോദ്യം. 'പഠാന്‍' റിലീസ് മാറ്റാന്‍ ഉദ്ദേശമില്ലെന്ന് ഷാരൂഖ് അറിയിച്ചു. 'റിപബ്ലിക് ദിനത്തോടനുബന്ധിച്ച് താങ്കളുടെ വിവാഹം ജനുവരി 26ലേക്ക് മാറ്റു. അന്ന് അവധി ദിനം കൂടിയാണ്' -ഇപ്രകാരമായിരുന്നു ഷാരൂഖിന്‍റെ മറുപടി.

Shah Rukh Khan reply to fans: 'എന്‍റെ വിവാഹം ജനുവരി 26നാണ്. ഞാന്‍ എന്തു ചെയ്യും.' -എന്നായി മറ്റൊരു ആരാധകന്‍റെ ചോദ്യം. 'വിവാഹം കഴിക്കൂ. നിങ്ങളുടെ ഹണിമൂൺ ഓഫിൽ 'പഠാന്‍' കാണൂ'-എന്ന് ഷാരൂഖും കുറിച്ചു. 'പഠാന്‍ ആദ്യ ദിനത്തെ കുറിച്ചുള്ള താങ്കളുടെ പ്രവചനം എന്താണ്' എന്ന ആരാധകന്‍റെ ചോദ്യത്തിനും താരം പ്രതികരിച്ചു. 'ഞാന്‍ സിനിമയുടെ ബിസിനസ് പ്രവചിക്കുന്നില്ല. എന്‍റെ ശ്രമം നിങ്ങളെ ചിരിപ്പിക്കുകയും, രസിപ്പിക്കുകയും എന്നതാണ്' -ഷാരൂഖ് കുറിച്ചു.

Pathaan trailer will release soon: 'പഠാന്‍' ട്രെയിലറും, സിനിമയിലെ രണ്ടാമത്തെ ഗാനവും ഉടന്‍ പുറത്തിറങ്ങുമെന്നും താരം അറിയിച്ചു. സിനിമയുടെ വിഷ്വൽ ഇഫക്റ്റ് സീക്വൻസുകൾ ഗംഭീരമാക്കാന്‍ 'പഠാന്‍' ടീം വളരെയധികം പരിശ്രമിക്കുന്നുണ്ടെന്നും ഷാരൂഖ് പറഞ്ഞു. ഞങ്ങളുടെ കഴിവിന്‍റെ പരമാവധി ശ്രമിക്കുന്നുണ്ടെന്നും താരം അറിയിച്ചു.

Shah Rukh Khan on KIFF: കൊല്‍ക്കത്ത അന്താരാഷ്‌ട്ര ചലച്ചിത്ര മേളയുടെ ഉദ്‌ഘാടകനായെത്തിയ ഷാരൂഖ് രണ്ട് ദിവസങ്ങള്‍ക്ക് ശേഷമാണ് ട്വിറ്റര്‍ സെഷനിലൂടെ ആരാധകരുമായി സംവദിക്കുന്നത്. ലോകം എന്തു തന്നെ പറഞ്ഞാലും തന്നെ പോലുള്ളവര്‍ പോസിറ്റീവ് ആയി തന്നെ തുടരുമെന്നായിരുന്നു ഷാരൂഖ് ഉദ്‌ഘാടന വേളയില്‍ തന്‍റെ നിലപാട് വ്യക്തമാക്കിയത്. വ്യത്യസ്‌ത ജാതിയിലും മതത്തിലും നിറത്തിലുമുള്ള ആളുകൾക്ക് പരസ്‌പരം നന്നായി മനസിലാക്കാനുള്ള ഒരു ഉപകരണമാണ് സിനിമയെന്നും താരം പറഞ്ഞിരുന്നു.

Pathaan song controversy: 'പഠാനി'ലെ 'ബേഷരം രംഗ്' ഗാനരംഗത്തില്‍ ഷാരൂഖും ദീപികയും കാവി, പച്ച എന്നീ നിറങ്ങളിലുള്ള ഔട്ട്ഫിറ്റുകള്‍ ഉപയോഗിച്ചതിന് എതിരെയാണ് ഇന്ത്യയുടെ വിവിധ ഭാഗങ്ങളില്‍ നിന്നും സിനിമയ്‌ക്കെതിരെ പ്രതിഷേധങ്ങള്‍ ഉയര്‍ന്നത്. ദീപികയുടെ വസ്‌ത്രധാരണത്തിനെതിരെയും ഒരു കൂട്ടര്‍ രംഗത്തെത്തിയിരുന്നു. 'പഠാന്‍' ഗാനം ഹിന്ദുത്വ സമുദായത്തെ വ്രണപ്പെടുത്തി എന്നായിരുന്നു ഹിന്ദുത്വ സംഘടനകളുടെ ആരോപണം.

Pathaan release: 2023 ജനുവരി 25നാണ് 'പഠാന്‍' തിയേറ്ററുകളിലെത്തുക. സിദ്ധാര്‍ഥ് ആനന്ദ് സംവിധാനം ചെയ്യുന്ന ചിത്രം ആക്ഷന്‍ ത്രില്ലറായാണ് ഒരുക്കിയിരിക്കുന്നത്. സിനിമയില്‍ ജോണ്‍ എബ്രഹാമും സുപ്രധാന വേഷത്തിലെത്തുന്നുണ്ട്.

Shah Rukh Khan latest movies: 'പഠാന്‍' കൂടാതെ അറ്റ്‌ലി സംവിധാനം ചെയ്യുന്ന 'ജവാന്‍' ആണ് ഷാരൂഖിന്‍റെ മറ്റൊരു പുതിയ ചിത്രം. രാജ്‌കുമാര്‍ ഹിറാനിയുടെ 'ഡങ്കി'യാണ് മറ്റൊരു പുതിയ പ്രോജക്‌ട്. തപ്‌സി പന്നുവാണ് ചിത്രത്തില്‍ ഷാരൂഖിന്‍റെ നായികയായെത്തുക.

Also Read: ദുര്‍ഗ ദേവിയുടെ രൂപമായാണ് സ്‌ത്രീകളെ കണക്കാക്കുന്നത്; അതിരു കടന്ന സ്‌ത്രീ വിരുദ്ധതക്കെതിരെ രമ്യ

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.