ഷാരൂഖ് ഖാന്‍റെ പുറത്തിറങ്ങാനിരിക്കുന്ന ഏറ്റവും പുതിയ ചിത്രമാണ് 'പഠാന്‍'. റിലീസിനോടടുക്കുന്ന സിനിമയുടെ പ്രൊമോഷന്‍ പരിപാടികളുടെ തിരക്കിലാണിപ്പോള്‍ 'പഠാന്‍' ടീം. പ്രൊമോഷനുകളുമായി ബന്ധപ്പെട്ട് 'പഠാന്‍' ടീം ദുബായിലാണിപ്പോള്‍.
ഇതിന്‍റെ ഭാഗമായി ലോകത്തിലെ ഏറ്റവും ഉയരം കൂടിയ ബുര്‍ജ് ഖലീഫയില്‍ 'പഠാന്‍' ട്രെയിലര്‍ പ്രദര്‍ശിപ്പിച്ചു. ട്രെയിലറിനൊടുവില്‍ താരം തന്‍റെ സിഗ്‌നേച്ചര്‍ പോസും ചെയ്യുന്നുണ്ട്. പ്രൊമോഷനില്‍ 'പഠാന്‍' സിനിമയെ കുറിച്ച് സംസാരിച്ച താരം ചിത്രത്തിലെ 'ഝൂമേ ജോ പഠാന്‍' എന്ന ഗാനത്തിന് ഹൂക്ക് സ്‌റ്റെപ്പുകളും ചെയ്‌തു.
-
Pathaan on 🔝, literally!#PathaanTraileronBurjKhalifa
— Yash Raj Films (@yrf) January 14, 2023 " class="align-text-top noRightClick twitterSection" data="
Celebrate #Pathaan with #YRF50 only at a big screen near you on 25th January. Releasing in Hindi, Tamil and Telugu. pic.twitter.com/uGoSpqo03M
">Pathaan on 🔝, literally!#PathaanTraileronBurjKhalifa
— Yash Raj Films (@yrf) January 14, 2023
Celebrate #Pathaan with #YRF50 only at a big screen near you on 25th January. Releasing in Hindi, Tamil and Telugu. pic.twitter.com/uGoSpqo03MPathaan on 🔝, literally!#PathaanTraileronBurjKhalifa
— Yash Raj Films (@yrf) January 14, 2023
Celebrate #Pathaan with #YRF50 only at a big screen near you on 25th January. Releasing in Hindi, Tamil and Telugu. pic.twitter.com/uGoSpqo03M
'പഠാന്‍' ദുബായ് പ്രൊമോഷന്‍ ചിത്രങ്ങളും വീഡിയോകളും സോഷ്യല്‍ മീഡിയയില്‍ തരംഗമാവുകയാണ്. യഷ് രാജ് ഫിലിംസാണ് ചിത്രങ്ങള്‍ ട്വിറ്ററില്‍ പങ്കുവച്ചിരിക്കുന്നത്. എസ്‌ആര്‍കെ ആരാധകരും 'പഠാന്‍' ദുബായ് പ്രൊമോഷന്‍റെ ചിത്രങ്ങളും വീഡിയോകളും സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചിട്ടുണ്ട്.
-
It’s almost time for #PathaanTrailerOnBurjKhalifa pic.twitter.com/vv4x3DLVvR
— Yash Raj Films (@yrf) January 14, 2023 " class="align-text-top noRightClick twitterSection" data="
">It’s almost time for #PathaanTrailerOnBurjKhalifa pic.twitter.com/vv4x3DLVvR
— Yash Raj Films (@yrf) January 14, 2023It’s almost time for #PathaanTrailerOnBurjKhalifa pic.twitter.com/vv4x3DLVvR
— Yash Raj Films (@yrf) January 14, 2023
ഇന്‍റര്‍നാഷണല്‍ ലീഗ് ടി20യുടെ ഉദ്‌ഘാടനത്തിനും 'പഠാന്‍' പ്രൊമോഷന്‍ പരിപാടികള്‍ക്കുമാണ് ഷാരൂഖ് ഖാന്‍ ദുബായിലെത്തിയത്. ജനുവരി 25നാണ് ചിത്രം തിയേറ്ററുകളിലെത്തുക. നാല് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഷാരൂഖ് ഖാന്‍ ചിത്രം തിയേറ്ററുകളിലെത്തുന്നത് എന്നതും 'പഠാന്‍റെ' പ്രത്യേകതയാണ്.
-
When Pathaan took over the tallest building in the world 💥 #PathaanTrailerOnBurjKhalifa pic.twitter.com/ze58IcSvUJ
— Yash Raj Films (@yrf) January 14, 2023 " class="align-text-top noRightClick twitterSection" data="
">When Pathaan took over the tallest building in the world 💥 #PathaanTrailerOnBurjKhalifa pic.twitter.com/ze58IcSvUJ
— Yash Raj Films (@yrf) January 14, 2023When Pathaan took over the tallest building in the world 💥 #PathaanTrailerOnBurjKhalifa pic.twitter.com/ze58IcSvUJ
— Yash Raj Films (@yrf) January 14, 2023
സിദ്ധാര്‍ഥ് ആനന്ദ് സംവിധാനം ചെയ്‌ത ചിത്രത്തില്‍ ദീപിക പദുകോണ്‍ ആണ് നായികയായെത്തുന്നത്. ജോണ്‍ എബ്രഹാം പ്രതിനായകന്‍റെ വേഷത്തിലും എത്തും. കൂടാതെ ഡിംപിള്‍ കപാഡിയ, അശുതോഷ് റാണ എന്നിവരും സുപ്രധാന വേഷങ്ങളിലെത്തും.