ETV Bharat / entertainment

വിജയ്‌യും അല്ലു അര്‍ജുനും അല്ല, ഷാരൂഖ് ഖാന്‍റെ ജവാനില്‍ ഈ സൂപ്പര്‍താരം? - വിജയ്

ഷാരൂഖ് ഖാന്‍ അറ്റ്‌ലീ ചിത്രത്തിന്‍റെ റിലീസിനായി കാത്തിരിക്കുകയാണ് ആരാധകര്‍. ചിത്രീകരണം പുരോഗമിക്കവെയാണ് സിനിമയെ കുറിച്ചുളള പുതിയൊരു റിപ്പോര്‍ട്ട് പുറത്തുവന്നത്.

srk nayanthara movie  jawan movie  jawan movie update  shahrukh khan movie  jawan movie release  jawan movie release date  shahrukh khan  atlee  shahrukh khan atlee  nayanthara  ജവാന്‍  ഷാരൂഖ് ഖാന്‍  അറ്റ്‌ലീ  നയന്‍താര  ജവാന്‍ സിനിമ  ബോളിവുഡ്  ramcharan  allu arjun  vijay  രാംചരണ്‍  വിജയ്  അല്ലു അര്‍ജുന്‍
ഷാരൂഖ് ഖാന്‍റെ ജവാനില്‍ ഈ സൂപ്പര്‍താരം
author img

By

Published : Mar 8, 2023, 4:13 PM IST

Updated : Mar 8, 2023, 4:26 PM IST

ത്താന്‍റെ ഗംഭീര വിജയത്തിന് പിന്നാലെ ബോളിവുഡ് സൂപ്പര്‍താരം ഷാരൂഖ് ഖാന്‍റെതായി അണിയറയില്‍ ഒരുങ്ങുന്ന എറ്റവും പുതിയ ചിത്രമാണ് ജവാന്‍. ആക്ഷന്‍ ത്രില്ലറായി ഒരുങ്ങുന്ന സിനിമയുടെതായി പുറത്തിറങ്ങിയ ടീസര്‍ മുന്‍പ് സോഷ്യല്‍ മീഡിയയില്‍ തരംഗമായിരുന്നു. തമിഴിലെ ഹിറ്റ്‌മേക്കര്‍ അറ്റ്‌ലീ ഒരുക്കുന്ന ഷാരൂഖ് ചിത്രം ബിഗ് ബജറ്റിലാണ് അണിയറയില്‍ ഒരുങ്ങുന്നത്. പാന്‍ ഇന്ത്യന്‍ റിലീസായി ഹിന്ദി, തമിഴ്, തെലുഗു, കന്നഡ, മലയാളം എന്നീ ഭാഷകളിലായിട്ടാണ് ചിത്രം പുറത്തിറങ്ങുക.

നിലവില്‍ സിനിമയുടെ ചിത്രീകരണം അവസാന ഘട്ടത്തിലാണ്. അടുത്തിടെയാണ് മുംബൈയില്‍ വച്ചുളള ഷാരൂഖ് ചിത്രത്തിന്‍റെ ഒമ്പത് ദിവസത്തെ ഷെഡ്യൂള്‍ പൂര്‍ത്തിയായത്. ലേഡീ സൂപ്പര്‍സ്റ്റാര്‍ നയന്‍താരയുടെ ആദ്യ ബോളിവുഡ് ചിത്രം കൂടിയാണ് ജവാന്‍. ജവാന്‍ സെറ്റില്‍ നിന്നുളള ഷാരൂഖിന്‍റെയും നയന്‍സിന്‍റെയും ചിത്രം അടുത്തിടെ സമൂഹ മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചിരുന്നു. ഇരട്ടകുട്ടികളുടെ അമ്മയായ ശേഷം അടുത്തിടെ മുംബൈയില്‍ നടന്ന ജവാന്‍റെ ഷൂട്ടില്‍ നയന്‍താര വീണ്ടും ജോയിന്‍ ചെയ്‌തിരുന്നു.

മുംബൈ ഷൂട്ടിന് ശേഷം ജവാന്‍ ടീം അടുത്ത ഷെഡ്യൂളിനായി രാജസ്ഥാനിലേക്ക് പോകുമെന്നാണ് റിപ്പോര്‍ട്ടുകള്‍. മുംബൈ ഷെഡ്യൂളില്‍ സിനിമയില്‍ ഷാരൂഖും നയന്‍താരയും ഒരുമിച്ചുളള പ്രധാന രംഗങ്ങള്‍ ചിത്രീകരിച്ചുകഴിഞ്ഞതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഈ രംഗങ്ങള്‍ സിനിമയിലെ പ്രധാന ഹൈലൈറ്റ് ആയിരിക്കുമെന്നാണ് വിവരം. മുംബൈ ഷെഡ്യൂളിന് ശേഷം ചെന്നൈയിലേക്ക് മടങ്ങിയ നയന്‍താര ഉടന്‍ രാജസ്ഥാന്‍ ഷെഡ്യൂളിനായി എത്തും.

ജവാനില്‍ തെലുഗു സൂപ്പര്‍താരം?: ജവാനില്‍ അല്ലു അര്‍ജുന്‍ അതിഥി വേഷത്തില്‍ എത്തുമെന്ന് അടുത്തിടെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍ ഇതേകുറിച്ചുളള ഒദ്യോഗിക സ്ഥിരീകരണം പിന്നീടുണ്ടായില്ല. അല്ലുവിന് പിന്നാലെ ദളപതി വിജയ്‌ ചിത്രത്തില്‍ കാമിയോ റോളില്‍ എത്തുമെന്ന തരത്തിലും വാര്‍ത്തകള്‍ പ്രചരിച്ചു. എന്നാല്‍ വിജയ് അഭിനയിക്കുന്നില്ലെന്ന് പിന്നീട് റിപ്പോര്‍ട്ടുകള്‍ വന്നു. ഇപ്പോള്‍ തെലുഗു സൂപ്പര്‍താരം രാംചരണിന്‍റെ പേരാണ് ജവാന്‍ സിനിമയുടെതായി പറഞ്ഞുകേള്‍ക്കുന്നത്. ആര്‍ആര്‍ആറിന്‍റെ ഗംഭീര വിജയത്തിന് പിന്നാലെ ഇന്ത്യയിലും അന്താരാഷ്‌ട്ര തലത്തിലും തിളങ്ങിനില്‍ക്കുകയാണ് രാംചരണ്‍.

ജവാനിലെ പ്രത്യേക റോളിനായി രാംചരണുമായി അണിയറപ്രവര്‍ത്തകര്‍ ബന്ധപ്പെട്ടു എന്നാണ് വിവരം. ജവാനില്‍ ഷാരൂഖിനൊപ്പം രാംചരണും എത്തുകയാണെങ്കില്‍ ആരാധകര്‍ക്ക് അത് ഇരട്ടി മധുരമാവും. എന്നാല്‍ ഇതേകുറിച്ചുളള ഔദ്യോഗിക സ്ഥിരീകരണം വന്നിട്ടില്ല. ഷാരൂഖ് ചിത്രത്തിന് പുറമെ സല്‍മാന്‍ ഖാന്‍റെ എറ്റവും പുതിയ സിനിമയിലും രാംചരണ്‍ ഗസ്റ്റ് റോളിലെത്തുമെന്ന റിപ്പോര്‍ട്ടുകളുമുണ്ട്.

കിങ് ഖാനും മക്കള്‍സെല്‍വനും നേര്‍ക്കുനേര്‍: തെന്നിന്ത്യയിലെയും ബോളിവുഡിലെയും അഭിനേതാക്കളും അണിയറപ്രവര്‍ത്തകരുമെല്ലാം ഒരുമിച്ച് എത്തുന്ന ചിത്രമെന്ന പ്രത്യേകതയും ജവാനുണ്ട്. വിജയ് സേതുപതിയാണ് ചിത്രത്തില്‍ ഷാരൂഖ് ഖാന്‍റെ വില്ലന്‍ വേഷത്തില്‍ എത്തുന്നത്. ജവാനില്‍ കിങ് ഖാനും മക്കല്‍ സെല്‍വനും ഒരുമിച്ച് വരുന്ന സീനുകള്‍ക്കായും ആകാംഷകളോടെ കാത്തിരിക്കുകയാണ് സിനിമപ്രേമികള്‍. വര്‍ഷങ്ങള്‍ക്ക് ശേഷം തെന്നിന്ത്യയിലെ ഒരു സംവിധായകനൊപ്പം ഷാരൂഖ് ഒന്നിക്കുന്ന ചിത്രം കൂടിയാണിത്.

വലിയ കാന്‍വാസില്‍ ബ്രഹ്മാണ്ഡമായി തന്നെയാണ് കിങ് ഖാനെ വച്ച് അറ്റ്‌ലീ ജവാന്‍ അണിയിച്ചൊരുക്കുന്നതെന്നാണ് വിവരം. ഷാരൂഖ് ഖാനെ വച്ച് സിനിമ എടുക്കാന്‍ മിക്ക സംവിധായകരും കൊതിക്കുന്ന സമയത്ത് തനിക്ക് കിട്ടിയ അവസരം നന്നായി ഉപയോഗിക്കുന്നതിന്‍റെ ശ്രമങ്ങളിലാണ് അറ്റ്‌ലീ. ഷാരൂഖ് ഖാനെ ഇതുവരെ കാണാത്ത തരത്തിലുളള ഒരു റോളിലാകും പ്രേക്ഷകര്‍ ജവാനില്‍ കാണുകയെന്നാണ് അറ്റ്‌ലീ മുന്‍പ് പറഞ്ഞത്.

പത്താന് ശേഷമുളള വലിയ റിലീസ്: സംവിധാനത്തിന് പുറമെ സിനിമയുടെ രചനയും അറ്റ്‌ലീ തന്നെയാണ്. ആക്ഷന് വലിയ പ്രാധാന്യം നല്‍കി ഒരുക്കുന്ന സിനിമയില്‍ ഇരട്ട വേഷത്തിലാകും ഷാരൂഖ് പ്രത്യക്ഷപ്പെടുക. ജവാന്‍റെ ഫസ്റ്റ്‌ലുക്ക് ഇറങ്ങിയ സമയം മുതല്‍ തന്നെ വലിയ ഹൈപ്പാണ് കിങ് ഖാന്‍റെ ചിത്രത്തിനുണ്ടായത്. 2021 സെപ്റ്റംബറില്‍ ആരംഭിച്ച ബിഗ് ബജറ്റ് ചിത്രം 2023 ജൂണ്‍ രണ്ടിന് തിയേറ്ററുകളില്‍ എത്തും.

പത്താന്‍റെ ഗംഭീര വിജയത്തിന് ശേഷം എത്തുന്ന ജവാന്‍ ബോക്‌സോഫിസില്‍ വലിയ ചലനം സൃഷ്‌ടിക്കുമെന്ന പ്രതീക്ഷയില്‍ തന്നെയാണ് ആരാധകര്‍. അനിരുദ്ധ് രവിചന്ദറാണ് ഷാരൂഖ് ഖാന്‍ ചിത്രത്തിന് വേണ്ടി സംഗീതമൊരുക്കുന്നത്. ഷാരൂഖിനും നയന്‍താരയ്‌ക്കും പുറമെ പ്രിയാമണി, യോഗി ബാബു തുടങ്ങിയവരും ജവാനില്‍ പ്രധാന റോളുകളില്‍ എത്തും. ചിത്രത്തില്‍ ദീപിക പദുകോണ്‍ അതിഥി വേഷത്തിലെത്തുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.

Last Updated : Mar 8, 2023, 4:26 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.