ഭദ്ര ഗായത്രി പ്രൊഡക്ഷൻസിന്‍റെ ബാനറിൽ സെർജന്‍റ് സാജു എസ് ദാസ് തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് 'ഗാർഡിയൻ എയ്ഞ്ചൽ'. സിനിമയുടെ ഓഡിയോ പ്രകാശനത്തിന്‍റെ വിശേഷങ്ങളാണ് ഇപ്പോൾ പുറത്തുവരുന്നത്. ഏറെ വ്യത്യസ്‌തമായ രീതിയിൽ ആയിരുന്നു ഓഡിയോ പ്രകാശനം.
തൃശ്ശൂരിലെ അമല ആശുപത്രിയിൽ വച്ചാണ് ചിത്രത്തിന്‍റെ ഓഡിയോ പ്രകാശനം നടന്നത്. ശാരീരിക വെല്ലുവിളി നേരിടുന്ന പതിനഞ്ച് നിർധനരായ കുട്ടികൾക്ക് ആർട്ടിഫിഷ്യൽ ലിംസ് നൽകിക്കൊണ്ടായിരുന്നു ഓഡിയോ പ്രകാശന ചടങ്ങ് സംഘടിപ്പിച്ചത്. പ്രശസ്‌ത സിനിമ പിന്നണി ഗായകരായ നഞ്ചിയമ്മ, സന്നിദാനന്ദൻ എന്നിവർ ചേർന്നാണ് കുട്ടികൾക്കുള്ള സഹായങ്ങൾ വിതരണം ചെയ്‌തത്.
അമല ഹോസ്‌പിറ്റൽ ഡയറക്‌ടർ ഫാദർ ജൂലിയസും ചടങ്ങിൽ സന്നിഹിതനായി. ആദ്യമായാണ് ഇത്തരത്തിൽ സമൂഹത്തിന് തന്നെ മാതൃകയായ, നന്മയുള്ള പ്രവർത്തി നടത്തിക്കൊണ്ട് ഒരു സിനിമയുടെ ഓഡിയോ ലോഞ്ച് നടക്കുന്നതെന്ന് ഫാദർ ജൂലിയസ് ചൂണ്ടിക്കാട്ടി. തുടർന്ന് ചിത്രത്തിലെ ഗാനം ഈസ്റ്റ് കോസ്റ്റ് ഓഡിയോസിലൂടെ റിലീസ് ചെയ്‌തു.
റാം സുരേന്ദർ സംഗീതം പകർന്ന് ഫ്രാങ്കോ, ദുർഗ വിശ്വനാഥ് എന്നിവർ ചേർന്ന് ആലപിച്ച 'ഡും ടക്കടാ' എന്ന് തുടങ്ങുന്ന ഗാനമാണ് പുറത്തുവിട്ടത്. ജ്യോതിഷ് കാശിയുടേതാണ് വരികൾ. സംവിധായകൻ സെർജന്‍റ് സാജു എസ് ദാസ് തന്നെയാണ് 'ഗാർഡിയൻ എയ്ഞ്ചലി'ൽ നായകനായി എത്തുന്നത് എന്നതും ചിത്രത്തിന്‍റെ സവിശേഷതയാണ്.
രാഹുൽ മാധവ്, മേജർ രവി, നഞ്ചിയമ്മ, ലക്ഷ്‌മി പ്രിയ, ഗിന്നസ് പക്രു, ഷാജു ശ്രീധർ, ശോഭിക ബാബു, ലത ദാസ്, ദേവദത്തൻ, ജോൺ അലക്‌സാണ്ടർ, തുഷാര പിള്ള, മായ സുരേഷ് എന്നിവരാണ് ചിത്രത്തിൽ മറ്റ് പ്രധാന വേഷങ്ങളിൽ എത്തുന്നത്. ഇവർക്കൊപ്പം അമ്പതോളം പുതുമുഖങ്ങളും ചിത്രത്തിൽ അണിനിരക്കുന്നുണ്ട്.
സെര്‍ജന്‍റ് സാജു തന്നെയാണ് ഈ ചിത്രത്തിന്‍റെ സംഭാഷണവും എഴുതുന്നത്. വേലു ഛായാഗ്രാഹകനായ ചിത്രത്തിന്‍റെ എഡിറ്റിങ് നിർവഹിക്കുന്നത് അനൂപ് എസ് രാജ് ആണ്. ചിത്രത്തിലെ ഗാനങ്ങൾക്ക് സംഗീതം പകര്‍ന്നിരിക്കുന്നത് രാം സുരേന്ദർ, ചന്ദ്രദാസ് എന്നിവരാണ്. ജ്യോതിഷ് കാശി, ശ്രീജിത്ത് രാജേന്ദ്രൻ, സ്വപ്‌നറാണി, ഷീന മഞ്ചൻ എന്നിവരാണ് ചിത്രത്തിലെ ഗാനരചയിതാക്കൾ. നഞ്ചിയമ്മ, മധു ബാലകൃഷ്‌ണൻ, മൃദുല വാരിയർ, സൂരജ് സന്തോഷ്, സന്നിദാനന്ദൻ, ദുർഗ വിശ്വനാഥ്, ഫ്രാങ്കോ, ശാലിനി രാജേന്ദ്രൻ, ഗൗരി ഗിരീഷ് എന്നിവരാണ് ഗാനം ആലപിച്ചിരിക്കുന്നത്.
അസോസിയേറ്റ് ഡയറക്‌ടർ - സലീഷ് ദേവ പണിക്കർ, സൗണ്ട് ഡിസൈനർ - ജുബിൻ, പ്രൊജക്‌ട് ഡിസൈൻ -എൻ എസ് രതീഷ്, പ്രൊഡക്ഷൻ കൺട്രോളർ - സതീഷ് നമ്പ്യാർ, ആർട്ട് - അർജുൻ രാവണ, മേക്കപ്പ് - വിനീഷ് മഠത്തിൽ, സിനുലാൽ, വസ്‌ത്രാലങ്കാരം - സുരേഷ് ഫിറ്റ് വെൽ, കൊറിയോഗ്രഫി - മനോജ് ഫിഡാക്ക് ,കളറിസ്റ്റ് - മുത്തുരാജ്, ആക്ഷൻ - അഷ്റഫ് ഗുരുക്കൾ, ഫോട്ടോഗ്രാഫി - ശാന്തൻ അഫ്‌സൽ റഹ്മാൻ, ലൊക്കേഷൻ മാനേജർ - ബാബു ആലിങ്കാട്, പബ്ലിസിറ്റി ഡിസൈനർ - അജയ് പോൾസൺ, പി ആർ ഒ - എ എസ് ദിനേശ്.