ഹൈദരാബാദ്: ടോളിവുഡിന് മറ്റൊരു ദുരന്തം കൂടി. മുതിര്‍ന്ന ടോളിവുഡ് താരം ജമുന അന്തരിച്ചു. 86 വയസ്സായിരുന്നു. ഹൈദരാബാദിലെ വസതിയില്‍ വച്ച് ഇന്ന് പുലര്‍ച്ചെയായിരുന്നു അന്ത്യം. കഴിഞ്ഞ കുറച്ചു നാളുകളായി അസുഖ ബാധിതയായി ചികിത്സയിലിരിക്കെയായിരുന്നു പ്രിയ നടി മരണത്തിന് കീഴടങ്ങിയത്.
Jamuna acted with prominent actors: 1953ല്‍ 'പുട്ടില്ലു' എന്ന തെലുഗു സിനിമയിലൂടെയാണ് ജമുന അഭിനയ ലോകത്ത് അരങ്ങേറ്റം കുറിച്ചത്. സിനിമയിലെത്തുമ്പോള്‍ ജമുനയ്‌ക്ക് വയസ്സ് 16. കരിയറിന്‍റെ തുടക്കത്തില്‍ തന്നെ എന്‍ടിആറിനൊപ്പം അഭിനയിക്കാനുള്ള ഭാഗ്യം ലഭിച്ചു. എഎന്‍ആര്‍ (അക്കിനേനി നാഗേശ്വര റാവു), സാവിത്രി തുടങ്ങി പ്രമുഖ താരങ്ങള്‍ക്കൊപ്പവും ജമുന അഭിനയിച്ചിട്ടുണ്ട്.
Jamuna famous movies: 1955ല്‍ എന്‍ടിആര്‍, സാവിത്രി എന്നിവരുടെ എക്കാലത്തെയും ക്ലാസിക് ചിത്രം 'മിസ്സമ്മ'യിലും ജമുന അഭിനയിച്ചു. 1962ല്‍ പുറത്തിറങ്ങിയ 'ഗുണ്ടമ്മ കഥ' എന്ന സിനിമയിലും എന്‍ടിആര്‍, സാവിത്രി, എഎന്‍ആര്‍ തുടങ്ങിയവര്‍ക്കൊപ്പം ജമുന വേഷമിട്ടിരുന്നു. മികച്ച പ്രകടനമാണ് 'ഗുണ്ടമ്മ'യില്‍ ജമുന കാഴ്‌ച വച്ചത്. 'മൂഗ മനസുലു', 'ഗുലേബകാവലി കഥ' എന്നിവയും ജമുന എന്ന നടിയുടെ എക്കാലത്തെയും മികച്ച ചിത്രങ്ങളായി മാറി.
Jamuna shine in different film industries: ഒരു സിനിമ മേഖലയില്‍ മാത്രം ഒതുങ്ങി നില്‍ക്കുന്നതായിരുന്നില്ല ജമുനയുടെ അഭിനയ ജീവിതം. തമിഴ്, തെലുഗു, കന്നഡ, ഹിന്ദി സിനിമകളില്‍ ഒരുപോലെ തിളങ്ങി. 'മിസ് മേരി', 'എക്‌സ് റാസ്', 'രിഷ്‌തെ നാതെ', 'മിലാന്‍', 'ദുല്‍ഹാന്‍' തുടങ്ങി നിരവധി ബോളിവുഡ് സിനിമകളിലും വേഷമിട്ടു. തെലുഗുവിലും മറ്റ് ഭാഷകളിലുമായി 198 സിനിമകളില്‍ ജമുന അഭിനയിച്ചിട്ടുണ്ട്.
Jamuna family life: കന്നഡയാണ് മാതൃഭാഷ. 1936ൽ കര്‍ണാടകയിലെ ഹംപിയിലാണ് ജനനം. ജനാ ഭായ് എന്നായിരുന്നു ആദ്യകാല നാമം. മാധവ ബ്രാഹ്മിന്‍ ആണ് പിതാവ്. അമ്മ വൈശ്യയും. ഇന്‍റര്‍ കാസ്‌റ്റ് പ്രണയ വിവാഹമായിരുന്നു മാതാപിതാക്കളുടേത്. പിതാവിന്‍റെ ബിസിനസ്സുമായി ബന്ധപ്പെട്ട് ജമുനയുടെ കുടുംബം ആന്ധ്രാപ്രദേശിലെ ഗുണ്ടൂര്‍ ജില്ലയിലെ ദുഗ്ഗിരാലയിലേയ്‌ക്ക് താമസം മാറിയിരുന്നു.
Jamuna early life: അന്ന് ജമുനയ്‌ക്ക് ഏഴ് വയസ്സായിരുന്നു. പിന്നീട് ദുഗ്ഗിരാലയിലാണ് ജമുന വളര്‍ന്നത്. ദുഗ്ഗിരാലയില്‍ ഒരു നാടകത്തില്‍ അഭിനയിക്കാനെത്തിയ നടി സാവിത്രി ജമുനയുടെ വീട്ടില്‍ താമസിച്ചിരുന്നു. പിന്നീട് സാവിത്രിയാണ് ജമുനയെ സിനിമയിലേയ്‌ക്ക് ക്ഷണിച്ചത്.
Jamuna debut movie: സ്‌കൂളിലെ സ്‌റ്റേജ് ആര്‍ട്ടിസ്‌റ്റ് ആയിരുന്നു ജമുന. വോക്കല്‍ മ്യൂസിക്കും ഹാര്‍മോണിയവും അമ്മ, ജമുനയെ പഠിപ്പിച്ചിരുന്നു. ജമുന അവതരിപ്പിച്ച 'മാ ഭൂമി' എന്ന നാടകം കാണാനിടയായ ഡോ.ഗരികിപതി രാജ റാവു ജമുനയ്‌ക്ക് 'പുട്ടില്ലു' എന്ന സിനിമയിലേക്ക് അവസരം നല്‍കുകയായിരുന്നു.
Awards and achievements received Jamuna: നിരവധി പുരസ്‌കാരങ്ങളും ഈ മഹാനടിയെ തേടിയെത്തിയിട്ടുണ്ട്. 1967ല്‍ പുറത്തിറങ്ങിയ 'മിലാനി'ലെ അഭിനയത്തിന് മികച്ച സഹനടിക്കുള്ള ഫിലിംഫെയര്‍ പുരസ്‌കാരവും ജനുമയ്‌ക്ക് ലഭിച്ചു. 1999ല്‍ തമിഴ്‌നാട് ഫിലിം ഹോണററി അവാര്‍ഡ്, എന്‍ടിആര്‍ അവാര്‍ഡ്, ഫിലിംഫെയര്‍ അവര്‍ഡ്, പദ്‌മഭൂഷണ്‍ ഡോര്‍ ബി സരോജ ദേവി ദേശീയ പുരസ്‌കാരം തുടങ്ങിയവ ജനുമയ്‌ക്ക് ലഭിച്ചു.
Jamuna as a politician: അഭിനയം മാത്രമായിരുന്നില്ല രാഷ്‌ട്രീയത്തിലും ഒരു കൈ നോക്കിയിരുന്നു ജമുന. 1980ല്‍ കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ ജോയിന്‍ ചെയ്‌ത ജമുന 1989ല്‍ രാജമുണ്ട്രി മണ്ഡലത്തില്‍ നിന്നും മത്സരിച്ച് ജയിച്ചു. എന്നാല്‍ 1991ലെ തിരഞ്ഞെടുപ്പില്‍ ജമുനയ്‌ക്ക് വിജയിക്കാനായില്ല. ഇതോടെ നടി രാഷ്‌ട്രീയം വിട്ടു.
Jamuna married life: 1965ലായിരുന്നു ജമുനയുടെ വിവാഹം. എസ്.വി യൂണിവേഴ്‌സിറ്റിയിലെ സുവോളജി പ്രൊഫസര്‍ ജുലുരി രമണ റാവുവിനെ ആണ് ജമുന വിവാഹം കഴിച്ചത്. ഹൃദയാഘാതതത്തെ തുടര്‍ന്ന് 2014ല്‍ ഭര്‍ത്താവ് മരിച്ചു. ഇവര്‍ക്ക് ഒരു മകനും മകളുമാണ്.