ETV Bharat / entertainment

പാര്‍ട്ടി ഗാനവുമായി അക്ഷയ്‌ കുമാറും യോ യോ ഹണി സിങ്ങും ; തരംഗമായി 'കുടി ചംകീലി' - സെല്‍ഫിയിലെ മൂന്നാമത്തെ ട്രാക്ക് പുറത്ത്

സെല്‍ഫിയിലെ മൂന്നാമത്തെ ട്രാക്ക് പുറത്ത്. യോ യോ ഹണി സിങ്ങിന്‍റെ വരികള്‍ അദ്ദേഹം തന്നെയാണ് ആലപിച്ചിരിക്കുന്നത്

Selfiee new party anthem Kudi Chamkeeli released  അക്ഷയ്‌ കുമാറും യോ യോ ഹണി സിങും  പാര്‍ട്ടി ഗാനവുമായി അക്ഷയ്‌ കുമാറും  തരംഗമായി കുടി ചംകീലി  കുടി ചംകീലി  Selfiee new party anthem  Selfiee  Kudi Chamkeeli released  Kudi Chamkeeli  Akshay Kumar shares Kudi Chamkeeli  Akshay and Diana Penty dancing together  Fans commented on Kudi Chamkeeli  Akshay Kumar Yo Yo Honey Singh party anthem  Akshay Kumar Selfiee songs  Selfiee storyline  Selfiee theatre release  Driving License movie Hindi remake Selfiee  സെല്‍ഫിയിലെ മൂന്നാമത്തെ ട്രാക്ക് പുറത്ത്  Yo Yo Honey Singh
പാര്‍ട്ടി ഗാനവുമായി അക്ഷയ്‌ കുമാറും യോ യോ ഹണി സിങും
author img

By

Published : Feb 19, 2023, 6:13 PM IST

Selfiee new party anthem Kudi Chamkeeli released: ബോളിവുഡ് താരം അക്ഷയ്‌ കുമാറിന്‍റെ റിലീസിനൊരുങ്ങുന്ന ഫാമിലി എന്‍റര്‍ടെയ്‌നര്‍ ചിത്രമാണ് 'സെല്‍ഫി'. ചിത്രത്തിലെ മൂന്നാമത്തെ വീഡിയോ ഗാനം പുറത്തിറങ്ങി. 'കുടി ചംകീലി' എന്ന ഗാനമാണ് അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടത്.

Akshay Kumar shares Kudi Chamkeeli: ഗാനം റിലീസ് ചെയ്‌ത വിവരം അക്ഷയ്‌ കുമാര്‍ തന്‍റെ ഇന്‍സ്‌റ്റഗ്രാം പേജിലൂടെ പങ്കുവച്ചിട്ടുണ്ട്. 'ഒരു വജ്രത്തിന്‍റെ തിളക്കം പോലെ' -എന്ന അടിക്കുറിപ്പോടുകൂടിയാണ് താരം ഗാനം പങ്കുവച്ചിരിക്കുന്നത്. ''സെല്‍ഫി'യിലെ ഗാനം പുറത്തിറങ്ങി. ഫെബ്രുവരി 24ന് ചിത്രം തിയേറ്ററുകളില്‍' -എന്നും താരം കുറിച്ചിട്ടുണ്ട്.

  • " class="align-text-top noRightClick twitterSection" data="">

Akshay and Diana Penty dancing together: യോ യോ ഹണി സിങ്ങാണ് ഈ പാര്‍ട്ടി ഗാനത്തിന്‍റെ രചനയും ആലാപനവും. പാട്ടിന്‍റെ താളത്തിനൊത്തുള്ള അക്ഷയ്‌ കുമാറിന്‍റെയും ഡയാന പെന്‍റിയുടെയും ഒന്നിച്ചുള്ള നൃത്തച്ചുവടുകളാണ് ഗാനത്തിലുടനീളം. ഇടയ്‌ക്ക് യോ യോ ഹണി സിങ്ങും തന്‍റെ മുഖം കാണിക്കുന്നുണ്ട്.

Fans commented on Kudi Chamkeeli: അക്ഷയ്‌ കുമാര്‍ പോസ്‌റ്റ് പങ്കിട്ടതിന് പിന്നാലെ ചുവന്ന ഹാര്‍ട്ട് ഇമോജികളും തീ ഇമോജികളുമായി ആരാധകരും കമന്‍റ്‌ ബോക്‌സില്‍ എത്തിയിട്ടുണ്ട്. 'ഈ വർഷത്തെ ബ്ലോക്ക്ബസ്‌റ്റർ ഗാനം ഇതാ' -എന്നാണ് ഒരു ആരാധകന്‍ കുറിച്ചിരിക്കുന്നത്. 'യോ യോ ഹണി സിങ്ങിനൊപ്പം കുടി ചംകീലിയുമായി ഖിലാടി തിരികെയെത്തി.' -മറ്റൊരാള്‍ കുറിച്ചു.

Akshay Kumar Yo Yo Honey Singh party anthem: ഇതാദ്യമായല്ല അക്ഷയ്‌ കുമാറും യോ യോ ഹണി സിങ്ങും ഒന്നിച്ച്‌ പ്രവര്‍ത്തിക്കുന്നത്. 'പാര്‍ട്ടി ഓള്‍ നൈറ്റ്', 'ബോസ് ടൈറ്റില്‍ ട്രാക്ക്', 'ആല്‍ക്കഹോളിക്', 'ലോണ്‍ലി' എന്നീ പാര്‍ട്ടി ഗാന ട്രാക്കുകള്‍ക്കായും ഇരുവരും ഒന്നിച്ചിട്ടുണ്ട്.

Akshay Kumar Selfiee songs: നേരത്തെ 'സെൽഫി'യിലെ 'മെയിൻ ഖിലാഡി', 'കുടിയേ നീ തേരി' എന്നീ ഗാനങ്ങളും പുറത്തിറങ്ങിയിരുന്നു. ആദ്യ രണ്ട് ഗാനങ്ങള്‍ക്കും മികച്ച പ്രതികരണമാണ് ആരാധകരില്‍ നിന്ന് ലഭിച്ചത്.

Selfiee storyline: ഒരു സൂപ്പര്‍ സ്‌റ്റാറിന്‍റെയും ഒരു സൂപ്പര്‍ ആരാധകന്‍റെയും കഥയാണ് സെല്‍ഫി. സൂപ്പര്‍ സ്‌റ്റാറായി അക്ഷയ്‌ കുമാറും സൂപ്പര്‍ സ്‌റ്റാറിന്‍റെ ആരാധകനായി ഇമ്രാന്‍ ഹാഷ്‌മിയുമാണ് വേഷമിടുന്നത്. ഒരു ആര്‍ടിഒ ഓഫിസര്‍ കൂടിയാണ് സിനിമയില്‍ ഇമ്രാന്‍ ഹാഷ്‌മി.

Also Read: അക്ഷയ്‌ കുമാറും ഇമ്രാന്‍ ഹാഷ്‌മിയും നേര്‍ക്കുനേര്‍; സെല്‍ഫി പുതിയ ട്രെയിലര്‍ ശ്രദ്ധേയം

Selfiee theatre release: രാജ് മേത്ത സംവിധാനം ചെയ്യുന്ന ചിത്രത്തിൽ അക്ഷയ് കുമാർ, ഇമ്രാൻ ഹാഷ്‌മി, നുഷ്രത്ത് ബറൂച്ച, ഡയാന പെന്‍റി എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. 2023 ഫെബ്രുവരി 24 ന് ചിത്രം തിയേറ്ററുകളിൽ എത്തും.

Driving License movie Hindi remake Selfiee: 2019ല്‍ പൃഥ്വിരാജും സുരാജ് വെഞ്ഞാറമ്മൂടും കേന്ദ്രകഥാപാത്രങ്ങളായെത്തിയ 'ഡ്രൈവിംഗ് ലൈസൻസ്' എന്ന മലയാള സൂപ്പര്‍ഹിറ്റ് ചിത്രത്തിന്‍റെ ഹിന്ദി റീമേക്കാണ് സെല്‍ഫി.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.