ETV Bharat / entertainment

'അധികം വൈകാതെ മോഹന്‍ലാല്‍ ചിത്രം സംഭവിക്കും'; സൂചന നല്‍കി ശ്യാം പുഷ്‌കരന്‍

തങ്കം സിനിമയുടെ വാര്‍ത്ത സമ്മേളനത്തില്‍ മോഹന്‍ലാല്‍ ചിത്രത്തെ കുറിച്ചുള്ള വെളിപ്പെടുത്തലുമായി തിരക്കഥാകൃത്ത് ശ്യാം പുഷ്‌കരന്‍...

Script writer Syam Pushkaran  Syam Pushkaran about movie with Mohanlal  Syam Pushkaran  Mohanlal  സൂചന നല്‍കി ശ്യാം പുഷ്‌കരന്‍  ശ്യാം പുഷ്‌കരന്‍  തിരക്കഥാകൃത്ത് ശ്യാം പുഷ്‌കരന്‍  തങ്കം സിനിമ  മോഹന്‍ലാല്‍  മോഹന്‍ലാല്‍ ചിത്രത്തെ കുറിച്ച് ശ്യാം പുഷ്‌കരന്‍
മോഹന്‍ലാല്‍ ചിത്രത്തെ കുറിച്ച് ശ്യാം പുഷ്‌കരന്‍
author img

By

Published : Jan 23, 2023, 1:55 PM IST

മോഹന്‍ലാലിനൊപ്പം ഒന്നിക്കാനൊരുങ്ങി തിരക്കഥാകൃത്ത് ശ്യാം പുഷ്‌കരന്‍. വിനീത് ശ്രീനിവാസന്‍, ബിജു മേനോന്‍, അപര്‍ണ ബാലമുരളി തുടങ്ങിയവര്‍ കേന്ദ്ര കഥാപാത്രങ്ങളിലെത്തുന്ന 'തങ്കം' സിനിമയുടെ വാര്‍ത്ത സമ്മേളനത്തിനിടെയായിരുന്നു ശ്യാം പുഷ്‌കരന്‍റെ വെളിപ്പെടുത്തല്‍. അധികം വൈകാതെ തന്നെ മോഹന്‍ലാല്‍ ചിത്രം സംഭവിക്കുമെന്ന് ശ്യാം പുഷ്‌കരന്‍ അറിയിച്ചു.

കഴിഞ്ഞ കുറച്ചു കാലങ്ങളായി ശ്യാം പുഷ്‌കരനും മോഹന്‍ലാലും ഒന്നിക്കുന്നുവെന്ന അഭ്യൂഹങ്ങള്‍ ഉയര്‍ന്നിരുന്നു. എന്നാല്‍ ഷാരൂഖ് ഖാനെ നായകനാക്കി ശ്യാം പുഷ്‌കരന്‍റെ തിരക്കഥയില്‍ ഒരു ഹിന്ദി സിനിമ വരുന്നുണ്ട്. ഷാരുഖ് ഖാന്‍ ചിത്രത്തെ കുറിച്ചും തിരക്കഥാകൃത്ത് വെളിപ്പെടുത്തിയിരുന്നു.

'ഷാരൂഖ് ഖാനെ പോലെ ഒരു വലിയ താരത്തെവച്ച് സിനിമ ചെയ്യണമെങ്കില്‍ രണ്ടോ മൂന്നോ വര്‍ഷം അതിനായി മാറ്റിവയ്‌ക്കണം. അതിന്‍റെ സ്‌ക്രിപ്‌റ്റ് പൂര്‍ത്തിയായാല്‍ അദ്ദേഹത്തെ ഒന്നുകൂടി കാണണം. സൗത്ത് ഇന്ത്യന്‍ സിനിമകള്‍ വളരെയധികം ശ്രദ്ധിക്കുന്ന ആളാണ് ഷാരൂഖ്.'- ഇപ്രകാരമാണ് ഷാരൂഖ് ഖാന്‍ ചിത്രത്തെ കുറിച്ച് ശ്യാം പുഷ്‌കരന്‍ പറഞ്ഞത്.

റിലീസിനൊരുങ്ങുന്ന 'തങ്കം' സിനിമയ്‌ക്ക് വേണ്ടിയാണ് ശ്യാം പുഷ്‌കരന്‍ ഏറ്റവും ഒടുവിലായി തിരക്കഥ എഴുതിയത്. സഹീദ് അരാഫത്ത് സംവിധാനം ചെയ്‌ത ചിത്രം ഭാവന സ്‌റ്റുഡിയോസിന്‍റെ ബാനറില്‍ ദിലീഷ്‌ പോത്തന്‍, ശ്യാം പുഷ്‌ക്കരന്‍, ഫഹദ് ഫാസില്‍ എന്നിവര്‍ ചേര്‍ന്നാണ് നിര്‍മാണം. 'തങ്ക'ത്തിന് മുമ്പായി 'ജോജി'ക്ക് വേണ്ടിയാണ് അദ്ദേഹം തിരക്കഥ ഒരുക്കിയത്.

Also Read: 'അങ്ങനെ സിനിമ ചെയ്യണമെങ്കില്‍ രണ്ടോ മൂന്നോ വര്‍ഷം മാറ്റിവയ്‌ക്കണം'; ഷാരൂഖിനെ നായകനാക്കാന്‍ ശ്യാം പുഷ്‌കരന്‍

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.