Jinu Abraham about Kaduva: 'കടുവ' സിനിമയിലെ ആ സംഭാഷണ ശകലം ചിലര്‍ക്ക് മാനസികമായ ബുദ്ധിമുട്ടുണ്ടാക്കിയെന്നും തെറ്റ് തിരുത്താന്‍ ഞങ്ങള്‍ ബാധ്യസ്ഥരാണെന്നും തിരക്കഥാകൃത്ത് ജിനു എബ്രഹാം. സിനിമയില്‍ ഭിന്നശേഷിക്കാരായ കുട്ടികളുടെ മാതാപിതാക്കളെ വേദനിപ്പിക്കുന്ന തരത്തിലുള്ള സംഭാഷണം ഉള്‍പ്പെടുത്തിയതില്‍ സോഷ്യല്‍ മീഡിയയിലടക്കം വ്യാപക പ്രതിഷേധം ഉയര്‍ന്നിരുന്നു. ഈ സാഹചര്യത്തിലാണ് ഒരു പ്രമുഖ ഓണ്‍ലൈന്‍ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ ജിനു എബ്രഹാം മനസുതുറന്നത്.
Jinu Abraham on Kaduva movie dialogue allegations: 'കടുവ'യിലെ ആ സംഭാഷണം ചില ആളുകളെ നമ്മള്‍ ബുദ്ധിമുട്ടിച്ചിട്ടുണ്ടെങ്കില്‍, വേദനിപ്പിച്ചിട്ടുണ്ടെങ്കില്‍ പരിഹാരം കാണണം, ചിലര്‍ക്ക് മാനസികമായ ബുദ്ധിമുട്ടുകള്‍ നമ്മള്‍ ചിന്തിക്കാത്ത ഭാഗത്ത് നിന്ന് ഉണ്ടായിട്ടുണ്ട്. ആ തെറ്റ് തിരുത്താന്‍ നമ്മള്‍ ബാധ്യസ്ഥരാണ്. ചൂണ്ടിക്കാണിച്ചപ്പോള്‍ ആ തെറ്റ് മനസ്സിലായി. ആ തെറ്റിന് മാപ്പ് ചോദിച്ചു. തിരുത്താന്‍ തയ്യാറാകുന്നു. അതല്ലാതെ എന്താണ് ഇതിനകത്ത് ചെയ്യാന്‍ പറ്റുക. സിനിമയിലെ നായക കഥാപാത്രത്തെ എപ്പോഴും നല്ലത് മാത്രം പറഞ്ഞു നടക്കുന്ന ആളായിട്ടല്ല കാണിച്ചിരിക്കുന്നത്. അയാള്‍ക്ക് തെറ്റുകള്‍ പലതും പറ്റുന്നുണ്ട് ഇതിനകത്ത്.
Jinu Abraham ready to correct the mistake: നാക്കിന് എല്ലില്ലാത്ത നാടന്‍ സ്വഭാവം കാണിക്കുന്നുണ്ട്. ആ സ്വഭാവം തന്നെയാണ് അയാള്‍ക്ക് പണിയാവുന്നതും. എല്ലാം ശരി മാത്രം ചെയ്യുന്ന ആളുകളെ ജീവിതത്തില്‍ കാണുവാന്‍ കഴിയില്ലല്ലോ. അതുപോലെ തന്നെ തെറ്റ് മാത്രം ചെയ്യുന്ന ആളുകളെയും കണ്ടിട്ടില്ല. ചിത്രത്തില്‍ വിവേക് ഒബ്‌റോയിയുടെ കഥാപാത്രം നന്മയുള്ള മനുഷ്യനാണ്. ഭാര്യയെ സ്‌നേഹിക്കുന്ന, അമ്മയെ സ്‌നേഹിക്കുന്ന, മക്കളെ സ്‌നേഹിക്കുന്ന അയാളുടെ ഒരു നല്ല വശം കാണിക്കുന്നുണ്ട്. അതുപോലെ തന്നെ നായകനും നല്ലതും ചീത്തയുമായ വശമുണ്ട്. ആ ഒരു കണ്‍സെപ്‌റ്റിലാണ് എഴുതിയത്.
ആ വിവാദമായ ഡയലോഗ് പറയുമ്പോഴും കേള്‍ക്കുന്ന ആളിനുണ്ടാവുന്ന വേദന ആ സിനിമയില്‍ കൃത്യമായി കാണിക്കുന്നുണ്ട്. വിവേക് ഒബ്‌റോയ് അവിടെ പറയുന്നുണ്ട്; എന്‍റെ ദിവസം നശിച്ചുവെന്ന്. നമുക്ക് മാറ്റുവാന്‍ പറ്റുന്നത് സിനിമ അല്ലെ ഉള്ളു, സിനിമയില്‍ പറഞ്ഞു പോയ വാക്ക് നമുക്ക് മ്യൂട്ട് അടിക്കാന്‍ പറ്റും. ജീവിതത്തില്‍ പറഞ്ഞു പോയ വാക്ക് നമുക്ക് തിരിച്ചെടുക്കാന്‍ പറ്റില്ല. സിനിമയില്‍ നമുക്ക് അത് മാറ്റുവാന്‍ സാധിക്കും. അത് മാറ്റിയിരിക്കും. അതുകൊണ്ട് തന്നെ ഞങ്ങളുടെ സിനിമയിലെ ആ വിവാദ ഡയലോഗ് പരിഷ്‌കരിക്കപ്പെടും. മാറ്റിയ ഡയലോഗോട് കൂടി സിനിമ പ്രദര്‍ശിപ്പിക്കും, ജിനു എബ്രഹാം പറഞ്ഞു.
Also Read: 'അത് തെറ്റായിരുന്നു, മാപ്പ്' ; 'കടുവ'യിലെ അധിക്ഷേപ സംഭാഷണത്തില്‍ ക്ഷമാപണവുമായി പൃഥ്വിയും