Santhosh Varkey against Nithya Menen: നടി നിത്യ മേനനെതിരെ മോഹന്‍ലാല്‍ ചിത്രം 'ആറാട്ടി'ന്‍റെ പ്രതികരണത്തിലൂടെ ശ്രദ്ധ നേടിയ സന്തോഷ് വര്‍ക്കി. താന്‍ വിളിച്ചിട്ട് ഒരിക്കല്‍ പോലും നിത്യ ഫോണ്‍ എടുത്തിട്ടില്ലെന്നും ശല്യമാണെന്ന് പറഞ്ഞ് മെസേജ് അയച്ച ശേഷം അവരുടെ പുറകെ പോയിട്ടില്ലെന്നും സന്തോഷ് വര്‍ക്കി പറയുന്നു. ഒരു ഓണ്‍ലൈന്‍ മാധ്യമത്തോടായിരുന്നു സന്തോഷിന്‍റെ ഈ പ്രതികരണം.
Nithya Menen against Santhosh Varkey: തന്‍റെ കുടുംബത്തെയും സുഹൃത്തുക്കളെയും വിളിച്ച് സന്തോഷ് ശല്യപ്പെടുത്തിയെന്നും അയാളുടെ മുപ്പതോളം നമ്പര്‍ ബ്ലോക്ക് ചെയ്‌തിട്ടുണ്ടെന്നും ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ നിത്യ വെളിപ്പെടുത്തിയതിന് പിന്നാലെയാണ് വിഷയത്തില്‍ പ്രതികരിച്ച് സന്തോഷ് വര്‍ക്കി രംഗത്തെത്തിയിരിക്കുന്നത്.
'നിത്യ മേനന്‍ പല കാര്യങ്ങളും അറിയാതെ ആണ് സംസാരിക്കുന്നത്. അവര്‍ പറഞ്ഞല്ലോ 30 നമ്പറെന്ന്, അതെങ്ങനെ അത്രയും സിം ഒരാള്‍ക്ക് കിട്ടും. ഞാന്‍ വിളിച്ചിട്ട് ഒരിക്കല്‍ പോലും അവര്‍ ഫോണ്‍ എടുത്തിട്ടില്ല. ശല്യമാണെന്ന് പറഞ്ഞ് മെസേജ് അയച്ച ശേഷം ഞാനവരെ വിളിച്ചിട്ടില്ല. ഇവരോടുള്ള സ്‌നേഹം കൊണ്ടല്ലേ പുറകെ നടക്കുന്നത്. ഞാനവരെ വേറെ എന്തെങ്കിലും ചെയ്‌തോ.
എന്‍റെ അച്ഛനോട് വളരെ മോശമായി അവര്‍ സംസാരിച്ചിട്ടുണ്ട്. എനിക്ക് എന്ത് സൈക്കോ പ്രശ്‌നമാണ് ഉള്ളത്. എനിക്കെതിരെ പരാതി നല്‍കി എഫ്‌ഐആര്‍ ഇട്ടതാണ്. എന്നിട്ടവര്‍ പിന്‍വലിച്ചതാണ്. അതില്ലെന്ന് അവര്‍ പറയുന്നതാണ്. മറ്റുള്ളവര്‍ പറയുന്നത് കേട്ടിട്ടാണ് അവര്‍ ഈ പറയുന്നത് മുഴുവന്‍. ഇനി മേലാല്‍ വിളിക്കരുതെന്ന് ഒരുതവണ ഫോണ്‍ എടുത്ത് പറയേണ്ട ആവശ്യമല്ലേ അവര്‍ക്കുള്ളൂ.
ശല്യം ചെയ്യരുതെന്ന് ഈ ഇടയ്‌ക്ക് മാത്രമാണ് മെസേജ് ഇട്ടത്. താല്‍പ്പര്യം ഇല്ലെങ്കില്‍ ഇല്ലെന്ന് പറഞ്ഞൂടെ. ഒരു ഫ്രണ്ടായിട്ടോ ബ്രദറായിട്ടോ അവര്‍ക്കെന്നെ കാണാമായിരുന്നില്ലേ. എത്രയോ പേര്‍ മോശമായി അവരെ കാണുന്നു. ആ കണ്ണ് കൊണ്ട് ഞാനിതുവരെ കണ്ടിട്ടില്ല. അഞ്ച്, ആറ് വര്‍ഷം ഞാന്‍ പുറകെ നടന്നില്ലേ. ഇക്കാലത്ത് ആരെങ്കിലും അങ്ങനെ നടക്കുമോ. ഇതിനെ ട്രൂ ലൗ എന്നല്ലാതെ എന്താണ് പറയുക. ഇനി എനിക്ക് അവരുമായി യാതൊരു ബന്ധവും ഇല്ല. അവള്‍ എന്നെ അര്‍ഹിക്കുന്നില്ല.'- സന്തോഷ് വര്‍ക്കി പറഞ്ഞു.