ETV Bharat / entertainment

'ലിയോ' സംവിധായകൻ ലോകേഷ് കനകരാജിൻ്റെ ജന്മദിനത്തിൽ ആശംസയറിയിച്ച് സഞ്ജയ് ദത്ത് - Sanjay Dutt wish

സംവിധായകൻ ലോകേഷ് കനകരാജിന് ജന്മദിനാശംസകൾ നേർന്നുകൊണ്ട് സഞ്ജയ് ദത്ത്. ജന്മദിനാശംസകളറിയിച്ചു കൊണ്ടുള്ള ദത്തിൻ്റെ ഇൻസ്റ്റഗ്രാം പോസ്റ്റിൽ ലോകേഷിനെ അനുജനെന്നും, കുടുംബമെന്നും, മകനെന്നുമാണ് വിശേഷിപ്പിച്ചത്.

Sanjay Dutt  Lokesh Kanagarajs birthday  Sanjay Dutt on lokesh kanakarajs birthday  ലോകേഷിന് ജന്മദിനം നേർന്നുകൊണ്ട് സഞ്ചയ് ദത്ത്  ജന്മദിനാശംസകൾ നേർന്നുകൊണ്ട് സഞ്ചയ് ദത്ത്  ചെന്നൈ  ലിയോ  ലോകേഷ് കനകരാജിൻ്റെ ജന്മദിനത്തിൽ ആശംസയറിയിച്ച്  ആശംസയറിയിച്ച് സഞ്ചയ് ദത്ത്  Sanjay Dutt wish  lokesh kanakaraj birthday party
ലോകേഷ് കനകരാജിൻ്റെ ജന്മദിനത്തിൽ ആശംസയറിയിച്ച് സഞ്ചയ് ദത്ത്
author img

By

Published : Mar 14, 2023, 5:20 PM IST

ചെന്നൈ: വിക്രം, കൈതി തുടങ്ങിയ സൂപ്പർ ഹിറ്റ് സിനിമകളുടെ സംവിധായകൻ ലോകേഷ് കനകരാജിൻ്റെ (ലോക്കി) ജൻമദിനമായിരുന്നു ഇന്ന്. ജൻമദിനമാഘോഷിക്കുന്ന ലോകേഷിനും ആരാധകർക്കും ഇരട്ടി സന്തോഷമേകുന്ന വാർത്തയാണ് ഇപ്പോൾ പുറത്തു വന്നിരിക്കുന്നത്. ലോകേഷ് കനകരാജിൻ്റെ ജന്മദിനത്തിൽ ഹൃദയസ്പർശിയായ ഒരു കുറിപ്പെഴുതി ലോകേഷിനോടൊപ്പമുള്ള ചിത്രം പങ്കുവച്ചിരിക്കുകയാണ് ബോളിവുഡ് സൂപ്പർ താരം താരം സഞ്ജയ് ദത്ത്. ലോകേഷ് കനകരാജിൻ്റെ വരാനിരിക്കുന്ന വിജയ് ചിത്രമായ ‘ലിയോ’യിൽ ഒരു പ്രധാന റോളിലെത്തുന്ന നടൻ, ലോകേഷിനെ തൻ്റെ രണ്ടു കൈകൊണ്ടും ഇറുക്കി കെട്ടിപ്പിടിച്ചിരിക്കുന്ന ചിത്രമാണ് തൻ്റെ ഔദ്യോഗിക ഇൻസ്റ്റഗ്രാം ഹാൻഡിലിൽ പങ്കുവച്ചിരിക്കുന്നത്.

ആശംസയറിയിച്ച് സഞ്ജയ് ദത്ത്: കറുത്ത കോട്ടും, ജാക്കറ്റും ധരിച്ചുകൊണ്ട് വളരേ സന്തോഷവാൻമാരായാണ് ചിത്രത്തിൽ ഇരുവരെയും കാണാൻ സാധിക്കുന്നത്. ‘എൻ്റെ സഹോദരനും, മകനും, കുടുംബവുമായ ലോകേഷ് കനകരാജിന് ജന്മദിനാശംസകൾ. ദൈവം നിനക്ക് എല്ലാ വിജയവും, സന്തോഷവും, സമാധാനവും, ആര്യോഗ്യവും നൽകട്ടെ.

ഞാൻ എപ്പോഴും നിൻ്റെ കൂടെ ഉണ്ടാവും. ദൈവം അനുഗ്രഹിക്കട്ടെ’ ചിത്രം പങ്കുവച്ചുകൊണ്ട് സഞ്ജയ് ദത്ത് കുറിച്ചു. സഞ്ജയ് ദത്ത് ചിത്രം പങ്കുവച്ച ഉടൻ തന്നെ താരത്തിന്‍റെ ഫോളോവേഴ്‌സ് ലോകേഷിന് ജൻമദിനം ആശംസിച്ചുകൊണ്ട് ചിത്രത്തിൻ്റെ കമൻ്റ് ബോക്‌സിൽ നിറഞ്ഞു. ഇതിൽ ‘ദളപതിയുടെ ജന്മദിന ചിത്രത്തിനായി കാത്തിരിക്കുന്നു’ എന്ന പോസ്റ്റിനാണ് ഏറ്റവും കൂടുതൽ ലൈക്ക് ലഭിച്ചിരിക്കുന്നത്.

വിജയ് ആരാധകരുടെ കമൻ്റുകളും ലൈക്കുകളുമാണ് കൂടുതലും. ‘ആരൊക്കെയാണ് സഞ്ജയ്‌ സാറിൻ്റെ അടുത്ത സിനിമക്കായി കാത്തിരിക്കുന്നത്’ എന്നതായിരുന്നു രണ്ടാമതായി ഏറ്റവും കൂടുതൽ ശ്രദ്ധിക്കപ്പെട്ട കമൻ്റ്.

also read: ഓസ്‌കർ അവതാരകന് നാക്ക് പിഴച്ചു; 'ആർആർആർ'നെ ബോളിവുഡ് സിനിമ എന്നു വിളിച്ച് ജിമ്മി കിമ്മല്‍

ലോകേഷ് കനകരാജിൻ്റെ ബർത്ത് ഡേ പാർട്ടിയിലേക്ക് സ്വാഗതം: ടീം ലിയോക്കൊപ്പമുള്ള ലോകേഷ് കനകരാജിൻ്റെ പ്രത്യേക ബർത്ത് ഡേ ആഘോഷങ്ങളുടെ ചിത്രങ്ങളും മറ്റും ടീം ലിയോ തന്നെ അവരുടെ സമൂഹമാധ്യമങ്ങളിലെ പേജുകളിലൂടെ പുറത്തു വിട്ടിരുന്നു. അതിൽ ഏറ്റവും പ്രധാനം ഒരു മരത്തില്‍ സ്ഥാപിച്ച ‘ലോകേഷ് കനകരാജിൻ്റെ ബർത്ത് ഡേ പാർട്ടിയിലേക്ക് സ്വാഗതം’ എന്ന ഇൻസ്റ്റാളേഷൻ ബോർഡാണ്. ഒരു ടീസർ വീഡിയേയിലൂടെ സഞ്ചയ് ദത്തിൻ്റെ കാസ്റ്റിങ്ങ് ‘ലിയോ’യുടെ നിർമാതാവ് ജഗദീഷ് പളനിസ്വാമി പുറത്തുവിട്ടിരുന്നു.

ദളപതി വിജയുടെ 67മത് ചിത്രമാണ് ലിയോ. 2023 ജനുവരിയിൽ ആദ്യമായി ഔദ്യോഗികമായി പ്രഖ്യാപിച്ച ചിത്രത്തിന് ദളപതി 67 എന്നായിരുന്നു താൽക്കാലികമായി പേരു നൽകിയിരുന്നത്. പിന്നീട് സിനിമയുടെതായി പുറത്തിറങ്ങിയ ബ്ലഡി സ്വീറ്റ് എന്ന ഗാനത്തിലൂടെയാണ് സിനിമയുടെ യഥാർഥ പേരായ ‘ലിയോ’ പുറത്തുവിട്ടത്. വിജയ്‌ക്കൊപ്പം ഗൗതം മേനോൻ, പ്രിയ ആനന്ദ് എന്നിവരും ചിത്രത്തിലുണ്ട്.

പൊന്നിയിൻ സെൽവൻ എന്ന ചിത്രത്തിലൂടെ വൻ തിരിച്ചുവരവ് നടത്തിയ നടി തൃഷ കൃഷ്‌ണൻ വിജയ്‌ക്കൊപ്പം അഭിനയിക്കുമെന്നതാണ് മറ്റൊരു പ്രത്യേകത. 14 വർഷത്തിന് ശേഷം വിജയ്‌യും തൃഷയും ഒന്നിക്കുന്ന ചിത്രമാണ് ‘ലിയോ’

also read: എ ആർ റഹ്‌മാൻ്റെ സംഗീതത്തിൽ വീണ്ടും പാടി മകൻ, ചിമ്പു ചിത്രത്തിലെ ഗാനം പുറത്ത്

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.