Yashoda teaser released : പുതിയ ചിത്രം 'യശോദ'യുടെ റിലീസിനായുള്ള തയ്യാറെടുപ്പിലാണ് സാമന്ത. ചിത്രത്തിന്‍റെ ടീസര്‍ പുറത്തിറങ്ങി. ഉറക്കത്തില്‍ നിന്നുണരുമ്പോള്‍ തനിക്ക് ചുറ്റുമുള്ളതെല്ലാം മാറിയത് കണ്ട് ഞെട്ടുന്ന സാമന്തയെയാണ് ടീസറില്‍ കാണാനാവുക. ഏവരെയും ഭയപ്പെടുത്തുന്ന ത്രില്ലടിപ്പിക്കുന്ന ഒരു ചിത്രമാകും 'യശോദ' എന്നാണ് ടീസര്‍ നല്‍കുന്ന സൂചന.
Samantha as title character in Yashoda : ചിത്രത്തില്‍ 'യശോദ' എന്ന ടൈറ്റില്‍ കഥാപാത്രത്തെയാണ് സാമന്ത അവതരിപ്പിക്കുന്നത്. ഉറക്കത്തില്‍ നിന്നും ഉണരുമ്പോള്‍ തന്‍റെ വസ്‌ത്രം, വാച്ച് ഉള്‍പ്പടെ അവള്‍ക്ക് ചുറ്റുമുള്ള അന്തരീക്ഷം മാറുന്നതാണ് ടീസറിലുള്ളത്. ശേഷം ജനലിനരികെ ഒരു പ്രാവിനെ കാണുകയും അതിനെ പിടിക്കാന്‍ ശ്രമിക്കുകയും ചെയ്യുന്നതാണ് 37 സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള ടീസറില്‍.
Samantha shared Yashoda teaser: തന്‍റെ ഔദ്യോഗിക ട്വിറ്റര്‍ പേജിലൂടെ സാമന്ത ടീസര്‍ പങ്കുവച്ചിട്ടുണ്ട്. ചിത്രത്തിന്‍റെ ആദ്യ ടീസര്‍ പുറത്തിറങ്ങിയതിന്‍റെ ആവേശത്തിലാണെന്നും താരം കുറിച്ചു. യശോദ, യശോദ ഫസ്‌റ്റ് ഗ്ലിപ്‌സ് എന്നീ ഹാഷ്‌ടാഗുകളോടുകൂടിയായിരുന്നു താരത്തിന്‍റെ പോസ്‌റ്റ്.
-
Very excited to present to you the first glimpse of our film #Yashoda#Yashoda #YashodaFirstGlimpse @varusarath5 @Iamunnimukundan @dirharishankar @hareeshnarayan #ManiSharma @krishnasivalenk @SrideviMovieOff @PulagamOfficial pic.twitter.com/7QabzACDcL
— Samantha (@Samanthaprabhu2) May 5, 2022 " class="align-text-top noRightClick twitterSection" data="
">Very excited to present to you the first glimpse of our film #Yashoda#Yashoda #YashodaFirstGlimpse @varusarath5 @Iamunnimukundan @dirharishankar @hareeshnarayan #ManiSharma @krishnasivalenk @SrideviMovieOff @PulagamOfficial pic.twitter.com/7QabzACDcL
— Samantha (@Samanthaprabhu2) May 5, 2022Very excited to present to you the first glimpse of our film #Yashoda#Yashoda #YashodaFirstGlimpse @varusarath5 @Iamunnimukundan @dirharishankar @hareeshnarayan #ManiSharma @krishnasivalenk @SrideviMovieOff @PulagamOfficial pic.twitter.com/7QabzACDcL
— Samantha (@Samanthaprabhu2) May 5, 2022
Yashoda release: ഒരു സൂപ്പര്‍ നാച്വറല്‍ ത്രില്ലറായാണ് ചിത്രം ഒരുങ്ങുന്നത്. മലയാളം, തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി എന്നീ ഭാഷകളിലായി ആഗസ്‌റ്റ് 12നാണ് ചിത്രം റിലീസിനെത്തുക. സാമന്തയുടെ ആദ്യ പാന്‍ ഇന്ത്യ റിലീസ് കൂടിയാണ് യശോദ.
Samantha living on Yashoda sets: യശോദയുടെ സെറ്റിനെ കുറിച്ചുള്ള വാര്‍ത്തകളും നേരത്തെ മാധ്യമശ്രദ്ധ നേടിയിരുന്നു. 200ഓളം പേർക്കൊപ്പം കലാ സംവിധായകൻ അശോക് കേരളത്തിന്‍റെ നേതൃത്വത്തില്‍ മൂന്നുമാസം രാവും പകലും അഹോരാത്രം പ്രയത്‌നിച്ചതിന്‍റെ ഫലമാണ് 'യശോദ'യുടെ സെറ്റ്. ചിത്രത്തിന് വേണ്ടി നിര്‍മിച്ച പഞ്ചനക്ഷത്ര ഹോട്ടല്‍ സെറ്റ് കണ്ട് സാമന്ത അമ്പരന്നതായും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. തുടര്‍ന്ന് ഹോട്ടല്‍ സെറ്റില്‍ തന്നെ താമസിച്ചുകൊണ്ടായിരുന്നു സിനിമയുടെ ചിത്രീകരണം.
Also Read: ചിന്താവിഷ്‌ടയായി സാമന്ത; പുതിയ പോസ്‌റ്റര്‍ ശ്രദ്ധേയം
Yashoda cast and crew: ഒരു സ്‌ത്രീ കേന്ദ്രീകൃത കഥയായാണ് ചിത്രം ഒരുങ്ങുന്നത്. സാമന്തയുടെ ബിഗ് ബഡ്‌ജറ്റ് ചിത്രങ്ങളില്‍ ഒന്നുകൂടിയാണ് 'യശോദ'. സാമന്തയെ കൂടാതെ ഉണ്ണി മുകുന്ദന്‍, വരലക്ഷ്‌മി ശരത് കുമാര്‍ എന്നിവരും ചിത്രത്തില്‍ സുപ്രധാന വേഷങ്ങളിലെത്തും. ഹരീഷ്, ഹരിശങ്കര്‍ എന്നിവര്‍ ചേര്‍ന്നാണ് സംവിധാനം. ശ്രീദേവി മൂവീസിന്‍റെ ബാനറില്‍ ശിവലെങ്ക കൃഷ്‌ണയാണ് നിര്‍മാണം. എം.സുകുമാര്‍ ആണ് ഛായാഗ്രഹണം. മണി ശര്‍മ സംഗീതവും നിര്‍വഹിക്കും. പല ഭാഷകളിലായി ചിത്രം റിലീസിനെത്തും.
Samantha upcoming movies: 'ശാകുന്തളം', 'ദ അറേഞ്ച്‌മെന്‍റ്‌സ് ഓഫ് ലവ്', 'റൂസോ ബ്രദേഴ്‌സ്', 'സിറ്റാഡല്‍' തുടങ്ങി നിരവധി സിനിമകളാണ് സാമന്തയുടേതായി അണിയറയില്‍ ഒരുങ്ങുന്നത്. വിജയ് സേതുപതി, നയന്‍ താര എന്നിവര്‍ക്കൊപ്പം 'കാത് വാക്കുലെ രണ്ട് കാതല്‍', അല്ലു അര്‍ജുന്‍റെ 'പുഷ്‌പ' എന്നിവയാണ് സാമന്തയുടേതായി ഏറ്റവും ഒടുവിലായി പുറത്തിറങ്ങിയ ചിത്രങ്ങള്‍. 'പുഷ്‌പ'യിലെ ഐറ്റം ഡാന്‍സിലൂടെ തെന്നിന്ത്യയില്‍ മാത്രമല്ല ഇന്ത്യയൊട്ടാകെയുള്ള ജനഹൃദയങ്ങളില്‍ ചേക്കേറാന്‍ സാമന്തയ്‌ക്ക് കഴിഞ്ഞു.