ETV Bharat / entertainment

വേർപിരിഞ്ഞ ശേഷം ഐറ്റം ഡാൻസ് ചെയ്യാനുള്ള കാരണം വെളിപ്പെടുത്തി സാമന്ത - Oo Antava

നാഗ ചൈതന്യയുമായുള്ള വേര്‍പിരിയലിന് തൊട്ടുപിന്നാലെ 'ഊ അന്തവ' എന്ന ഐറ്റം ഗാനത്തില്‍ അഭിനയിച്ച് താരം വാര്‍ത്ത തലക്കെട്ടുകളില്‍ ഇടംപിടിച്ചിരുന്നു.

Samantha  Oo Antava just after separation  നാഗ ചൈതന്യയിൽ നിന്ന് വേർപിരിഞ്ഞ ശേഷം  ഊ അന്തവ ചെയ്യാനുള്ള കാരണം വെളിപ്പെടുത്തി സാമന്ത  സാമന്ത  ഊ അന്തവ ചെയ്യാനുള്ള കാരണം  ഊ അന്തവ  Oo Antava  നാഗ ചൈതന്യ
ഊ അന്തവ ചെയ്യാനുള്ള കാരണം വെളിപ്പെടുത്തി സാമന്ത
author img

By

Published : Mar 29, 2023, 3:37 PM IST

ടോളിവുഡ് താര ദമ്പതികളായിരുന്ന സാമന്ത റൂത്ത് പ്രഭുവും നാഗ ചൈതന്യയും 2021 ഒക്ടോബർ 2നാണ് തങ്ങളുടെ വേർപിരിയൽ പ്രഖ്യാപിച്ചത്. നാഗ ചൈതന്യയുമായുള്ള വേര്‍പിരിയലിന് തൊട്ടുപിന്നാലെ തന്നെ അല്ലു അർജുന്‍റെ 'പുപ്‌ഷ: ദ റൈസ്' എന്ന ചിത്രത്തിലെ 'ഊ അന്തവ' എന്ന ഐറ്റം ഗാനത്തില്‍ അഭിനയിച്ച് താരം വാര്‍ത്ത തലക്കെട്ടുകളില്‍ ഇടംപിടിച്ചിരുന്നു.

തന്‍റെ റിലീസിനൊരുങ്ങുന്ന 'ശാകുന്തളം' എന്ന സിനിമയുടെ പ്രൊമോഷന്‍ തിരക്കിലാണിപ്പോള്‍ താരം. ശാകുന്തളം സിനിമയുടെ പ്രൊമോഷന്‍റെ ഭാഗമായി സാമന്ത നല്‍കിയ അഭിമുഖത്തിലാണ് താന്‍ 'ഊ അന്തവ' ചെയ്യാനുണ്ടായ കാരണം വെളിപ്പെടുത്തിയത്. നാഗ ചൈതന്യയുമായുള്ള വേര്‍പിരിയലിനിടെയായിരുന്നു താന്‍ 'ഊ അന്തവ' ഗാനം ചെയ്‌തതെന്ന് പറയുന്നു.

നാഗ ചൈതന്യയിൽ നിന്നും വേർപിരിഞ്ഞതിന്‍റെ ആവേശത്തിലാണ് താന്‍ ഐറ്റം സോംഗായ 'ഊ അന്തവ'യ്‌ക്ക് വേണ്ടി ഒപ്പിട്ടതെന്ന് സാമന്ത പറയുന്നു. 2021 ഡിസംബറിലായിരുന്നു 'ഊ അന്തവ' പുറത്തിറങ്ങിയത്. ബ്ലോക്ക്ബസ്‌റ്റര്‍ ചിത്രത്തിന്‍റെ ഹൈലൈറ്റുകളില്‍ ഒന്നായി തന്നെ ഈ ഗാനം ഉയർന്നു വന്നു. ഈ ഗാനവുമായി ബന്ധപ്പെട്ട് സമാമന്തയ്‌ക്ക് പലവിധ ഉപദേശങ്ങള്‍ ലഭിച്ചെങ്കിലും തന്‍റെ തീരുമാനവുമായി മുന്നോട്ടു പോവുകയായിരുന്നു താരം.

വേർപിരിയൽ പ്രഖ്യാപിച്ചതിന് പിന്നാലെ തന്നെ ഐറ്റം സോംഗ് ചെയ്യരുതെന്ന് തന്നോട് അടുപ്പമുള്ളവരും കുടുംബാംഗങ്ങളും പറഞ്ഞിരുന്നതായി സാമന്ത് പറഞ്ഞു. എന്നാൽ, നാഗ ചൈതന്യയിൽ നിന്നും വേർപിരിഞ്ഞ ശേഷം വന്നേക്കാവുന്ന ട്രോളുകളെയും വെറുപ്പുകളെയും സഹിക്കാനോ വീട്ടിലിരിക്കാനുള്ള മാനസികാവസ്ഥയിലോ ആയിരുന്നില്ല താരം. വെല്ലുവിളി നിറഞ്ഞ കാര്യങ്ങൾ ചെയ്യാൻ തന്നെ എപ്പോഴും പ്രോത്സാഹിപ്പിച്ചിരുന്ന തന്‍റെ സുഹൃത്തുക്കൾ പോലും 'ഊ അന്തവ'യ്ക്ക് എതിരായിരുന്നുവെങ്കിലും പാട്ടുമായി താന്‍ മുന്നോട്ട് പോകുന്നതിൽ ഉറച്ചു നിൽക്കുകയായിരുന്നുവെന്ന് സാമന്ത പറഞ്ഞു.

'ഞാൻ ഒരു തെറ്റും ചെയ്‌തിട്ടില്ല. ട്രോളിംഗും അധിക്ഷേപവും വെറുപ്പുമൊക്കെ ഇല്ലാതാകാൻ ഞാൻ കാത്തിരിക്കാൻ പോകുന്നില്ല. ഒരു കുറ്റകൃത്യം ചെയ്‌ത ഒരാളെ പോലെ പതുക്കെ പതുക്കെ ഇഴഞ്ഞു നീങ്ങാനും തയ്യാറല്ല. വിവാഹ ബന്ധത്തിന് നൂറ് ശതമാനം നൽകിയെങ്കിലും അത് പരാജയപ്പെട്ടതില്‍ കുറ്റബോധമില്ലെന്ന് സാമന്ത പറഞ്ഞു. മുമ്പ് ചെയ്യാത്ത ഒന്ന് ചെയ്യാനുള്ള അവസരമായിരുന്നു 'ഊ അന്തവ'.

ഒരു മിത്തോളജിക്കൽ റൊമാന്‍റിക് ഡ്രാമയായി ഒരുങ്ങുന്ന 'ശാകുന്തളം' 2023 ഏപ്രിൽ 24നാണ് തിയേറ്ററുകളില്‍ എത്തുക. നേരത്തെ ഫെബ്രുവരി 17ന് റിലീസ് ചെയ്യാനായിരുന്നു നിശ്ചയിച്ചിരുന്നത്. മലയാളം, തമിഴ്, ഹിന്ദി, കന്നട എന്നീ ഭാഷകളിലായാണ് ചിത്രം തിയേറ്ററുകളിലെത്തുക.

സിനിമയില്‍ ദേവ് മോഹൻ ആണ് നായകനായി എത്തുന്നത്. ദുഷ്യന്ത മഹാരാജാവിന്‍റെ വേഷത്തിലാണ് ചിത്രത്തില്‍ ദേവ് മോഹന്‍ പ്രത്യക്ഷപ്പെടുന്നത്. ടൈറ്റില്‍ റോളില്‍ ശകുന്തളായി സാമന്തയും വേഷമിടുന്നു. വിജയ് ദേവരകൊണ്ടയ്‌ക്കൊപ്പമുള്ള 'കുഷി'യാണ് താരത്തിന്‍റെ മറ്റൊരു പുതിയ പ്രൊജക്‌ട്. 'കുഷി'യുടെ ചിത്രീകരണ തിരക്കിലാണിപ്പോള്‍ സാമന്ത. താരത്തിന്‍റേതായി റിലീസിനൊരുങ്ങുന്ന മറ്റൊരു പ്രൊജക്‌ടാണ് 'സിറ്റാഡലി'ന്‍റെ ഇന്ത്യന്‍ പതിപ്പ്.

Also Read: 'ശാകുന്തളം എന്നെന്നും എന്നോട് ചേര്‍ന്നുനില്‍ക്കും ' ; സിനിമ കണ്ട് വികാരാധീനയായി സാമന്ത റൂത്ത് പ്രഭു

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.