ETV Bharat / entertainment

'നിങ്ങളെ പോലെ എന്നെ പ്രചോദിപ്പിക്കുന്നവർ കുറവാണ്'; സാരി ഉടുത്ത അല്ലു അർജുന്‍റെ പോസ്‌റ്ററുമായി സാമന്ത - പുഷ്‌പ ദി റൈസ്

ആരാധകര്‍ മാത്രമല്ല അല്ലു അര്‍ജുന്‍റെ ജന്മദിനം ആഘോഷമാക്കി മാറ്റിയിരിക്കുന്നത്. സാമന്ത ഉള്‍പ്പെടെയുള്ള താരങ്ങളും രംഗത്തെത്തിയിരിക്കുകയാണ്.

Samantha lauds Allu Arjun saree  Pushpa 2 poster  Pushpa 2  Samantha lauds Allu Arjun  Samantha  Allu Arjun  സാരി ഉടുത്ത അല്ലു അർജുന്‍റെ പോസ്‌റ്ററുമായി സാമന്ത  സാരി ഉടുത്ത അല്ലു  അല്ലു അർജുന്‍റെ പോസ്‌റ്ററുമായി സാമന്ത  സാരി ഉടുത്ത അല്ലു അർജുന്‍  അല്ലു അര്‍ജുന്‍റെ ജന്മദിനം  അല്ലു അര്‍ജുന്‍  പുഷ്‌പ ദി റൂൾ  രശ്‌മിക മന്ദാന  പുഷ്‌പ ദി റൈസ്  സാമന്ത
സാരി ഉടുത്ത അല്ലു അർജുന്‍റെ പോസ്‌റ്ററുമായി സാമന്ത
author img

By

Published : Apr 8, 2023, 1:51 PM IST

തെലുഗു സൂപ്പര്‍ താരം അല്ലു അർജുന്‍റെ റിലീസിനൊരുങ്ങുന്ന ഏറ്റവും പുതിയ ചിത്രമാണ് 'പുഷ്‌പ ദി റൂൾ'. അല്ലു അര്‍ജുന്‍, രശ്‌മിക മന്ദാന എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി 2021ല്‍ സുകുമാര്‍ സംവിധാനം ചെയ്‌ത ചിത്രം 'പുഷ്‌പ ദി റൈസി'ന്‍റെ രണ്ടാം ഭാഗമാണ് 'പുഷ്‌പ ദി റൂൾ'. ഇപ്പോഴിതാ അല്ലു അര്‍ജുനും പുഷ്‌പയുമാണ് ട്രെന്‍ഡിംഗ് ലിസ്‌റ്റില്‍ ഇടംപിടിച്ചിരിക്കുന്നത്.

അല്ലു അര്‍ജുന്‍റെ 41-ാം ജന്മദിനത്തോടനുബന്ധിച്ച് ഗംഭീര ട്രീറ്റാണ് 'പുഷ്‌പ ദി റൂള്‍' നിര്‍മാതാക്കള്‍ നല്‍കിയിരിക്കുന്നത്. പിറന്നാള്‍ ദിനത്തോടനുബന്ധിച്ച് ആദ്യം 'പുഷ്‌പ ദി റൂളി'ന്‍റെ പ്രത്യേക വീഡിയോയും പിന്നീട് ഫസ്‌റ്റ് ലുക്കും സമ്മാനിച്ച് മൈത്രി മൂവി മേക്കേഴ്‌സ് അല്ലു അര്‍ജുന്‍റെ ആരാധകര്‍ക്ക് ഇരട്ടി സന്തോഷമാണ് നല്‍കിയത്. റിലീസ് ചെയ്‌ത് നിമിഷ നേരം കൊണ്ട് തന്നെ വീഡിയോയും ഫസ്‌റ്റ്‌ ലുക്കും സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയിരുന്നു.

ആരാധകര്‍ മാത്രമല്ല അല്ലു അര്‍ജുന്‍റെ ജന്മദിനവും 'പുഷ്‌പ ദി റൂൾ' ട്രീറ്റും ആഘോഷമാക്കി മാറ്റിയിരിക്കുന്നത്. സാമന്ത റൂത്ത് പ്രഭു, ദിഷ പടാനി, റാഷി ഖന്ന തുടങ്ങി നിരവധി താരങ്ങള്‍ ഈ ആഘോഷത്തില്‍ പങ്കുചേര്‍ന്നിരിക്കുകയാണ്. സാരി ധരിച്ച് ദേഹമാസകലം സ്വർണ്ണാഭരണങ്ങൾ അണിഞ്ഞിരിക്കുന്ന അല്ലു അര്‍ജുന്‍ ആണിപ്പോള്‍ സിനിമയ്‌ക്കകത്തും പുറത്തും സംസാര വിഷയം.

Samantha lauds Allu Arjun saree  Pushpa 2 poster  Pushpa 2  Samantha lauds Allu Arjun  Samantha  Allu Arjun  സാരി ഉടുത്ത അല്ലു അർജുന്‍റെ പോസ്‌റ്ററുമായി സാമന്ത  സാരി ഉടുത്ത അല്ലു  അല്ലു അർജുന്‍റെ പോസ്‌റ്ററുമായി സാമന്ത  സാരി ഉടുത്ത അല്ലു അർജുന്‍  അല്ലു അര്‍ജുന്‍റെ ജന്മദിനം  അല്ലു അര്‍ജുന്‍  പുഷ്‌പ ദി റൂൾ  രശ്‌മിക മന്ദാന  പുഷ്‌പ ദി റൈസ്  സാമന്ത
അല്ലു അര്‍ജുനെ അഭിനന്ദിച്ച് സാമന്ത

Also Read: 'വേട്ട അവസാനിക്കുന്നു, ഇനി പുഷ്‌പയുടെ ഭരണം'; അല്ലു അര്‍ജുന്‍റെ പിറന്നാള്‍ ദിനത്തില്‍ പ്രത്യേക വീഡിയോ

ഇപ്പോഴിതാ അല്ലു അര്‍ജുന് ജന്മദിനാശംസകളുമായി തെന്നിന്ത്യന്‍ താര സുന്ദരി സാമന്തയും രംഗത്തെത്തിയിരിക്കുകയാണ്. ഇന്‍സ്‌റ്റഗ്രാം സ്‌റ്റോറിയിലൂടെയാണ് അല്ലു അര്‍ജുനെ അഭിനന്ദിച്ച് സാമന്ത രംഗത്തെത്തിയിരിക്കുന്നത്. 'പുഷ്‌പ 2'ലെ ഫസ്‌റ്റ് ലുക്ക് പോസ്‌റ്റര്‍ പങ്കുവച്ച് കൊണ്ടുള്ളതായിരുന്നു സാമന്തയുടെ ഇന്‍സ്‌റ്റഗ്രാം സ്‌റ്റോറി.

'ഒരേയൊരു അല്ലു അർജുന് ജന്മദിനാശംസകൾ. നിങ്ങളെ പോലെ എന്നെ പ്രചോദിപ്പിക്കുന്നവർ കുറവാണ്. നിങ്ങൾ ചെയ്യുന്നത് തുടരാൻ നിങ്ങൾക്ക് നല്ല ആരോഗ്യവും ഊർജവും നേരുന്നു. ദൈവം അനുഗ്രഹിക്കട്ടെ' -ഇപ്രകാരമാണ് സാമന്ത കുറിച്ചത്.

അല്ലു അര്‍ജുന്‍റെ തീവ്രമായ ലുക്കിന് പലരും ഹാര്‍ട്ട് ഇമോജികളും ഫയർ ഇമോജികളുമാണ് നല്‍കിയത്. രശ്‌മിക മന്ദാനയും ഫസ്‌റ്റ്‌ ലുക്കിന് കമന്‍റ് ചെയ്‌തിട്ടുണ്ട്. ഇത് ഞങ്ങളുടെ വേട്ടയുടെ തുടക്കം മാത്രമാണെന്നാണ് രശ്‌മിക കുറിച്ചത്. അല്ലു അര്‍ജുന്‍റെ ലുക്കിന് ഫയര്‍ ഇമോജിയാണ് നടി ഹുമ ഖുറേഷി നല്‍കിയിരിക്കുന്നത്. ഇതിനോടകം തന്നെ നാല് ദശലക്ഷത്തിലധികം പേര്‍ അല്ലു അര്‍ജുന്‍ ഇന്‍സ്‌റ്റഗ്രാമില്‍ പങ്കുവച്ച താരത്തിന്‍റെ ഫസ്‌റ്റ് ലുക്കിന് ലൈക്ക് ചെയ്‌തിട്ടുണ്ട്.

പുഷ്‌പയുടെ നിര്‍മാതാക്കളായ മൈത്രി മൂവി മേക്കേഴ്‌സിന്‍റെ ഇൻസ്‌റ്റഗ്രാം, ട്വിറ്റര്‍ ഹാന്‍ഡിലുകളിലെ കമന്‍റ്‌ ബോക്‌സുകള്‍ 'പുഷ്‌പ ദി റൈസി'ലെ ഡയലോഗുകൾ കൊണ്ട് നിറഞ്ഞിരിക്കുകയാണ്. 'ഇത് പുഷ്‌പം അല്ല, തീ ആണ്' -ഒരാള്‍ കുറിച്ചു.

ആദ്യ ഭാഗത്തിലേതു പോലെ ശ്രീവല്ലിയായി രശ്‌മിക മന്ദാനയും ഐപിഎസ് ഭൻവർ സിംഗ് ഷെഖാവത്ത് ആയി ഫഹദ് ഫാസിലും 'പുഷ്‌പ ദി റൂളി'ല്‍ തിരിച്ചെത്തും. പ്രേക്ഷകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന സിനിമയുടെ റിലീസ് തീയതി പുഷ്‌പ ടീം ഇനിയും പ്രഖ്യാപിച്ചിട്ടില്ലെങ്കിലും 2024ല്‍ ചിത്രം റിലീസ് ചെയ്യാന്‍ സാധ്യതയുണ്ടെന്നാണ് സൂചന.

Also Read: പുഷ്‌പയുടെ ഭരണം തുടങ്ങി, പെണ്‍ വേഷത്തില്‍ ഫസ്‌റ്റ് ലുക്ക് പുറത്ത്

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.