ETV Bharat / entertainment

ട്രെയിലര്‍ ലോഞ്ചിനിടെ പൊട്ടിക്കരഞ്ഞ്‌ സാമന്ത; ആശ്വസിപ്പിച്ച് ആരാധകര്‍ - ശാകുന്തളം ട്രെയിലര്‍ ലോഞ്ച്‌

Shakunthalam trailer launch: ജീവിതത്തില്‍ എത്ര ബുദ്ധിമുട്ടുകള്‍ നേരിട്ടാലും സിനിമയോടുള്ള തന്‍റെ സ്‌നേഹം മാറില്ലെന്ന് സാമന്ത. ശാകുന്തളം ട്രെയിലര്‍ ലോഞ്ചിനിടെ വികാരാധീനയായി താരം.

Samantha cries on Shakunthalam trailer launch  Shakunthalam trailer launch  Samantha cries  Samantha  Shakunthalam trailer  Shakunthalam  ട്രെയിലര്‍ ലോഞ്ചിനിടെ പൊട്ടിക്കരഞ്ഞ്‌ സാമന്ത  പൊട്ടിക്കരഞ്ഞ്‌ സാമന്ത  സാമന്ത  ആശ്വസിപ്പിച്ച് ആരാധകര്‍  ശാകുന്തളം ട്രെയിലര്‍ ലോഞ്ചിനിടെ വികാരാധീനയായി  ശാകുന്തളം ട്രെയിലര്‍  ശാകുന്തളം ട്രെയിലര്‍ ലോഞ്ച്‌  ശാകുന്തളം
ട്രെയിലര്‍ ലോഞ്ചിനിടെ പൊട്ടിക്കരഞ്ഞ്‌ സാമന്ത
author img

By

Published : Jan 11, 2023, 1:16 PM IST

തെന്നിന്ത്യന്‍ താര സുന്ദരി സാമന്തയുടെ റിലീസിനൊരുങ്ങുന്ന ഏറ്റവും പുതിയ ചിത്രമാണ് 'ശാകുന്തളം'. സിനിമയുടെ ട്രെയിലര്‍ ലോഞ്ചിനിടെ പൊട്ടിക്കരഞ്ഞ്‌ സാമന്ത. 'ശാകുന്തളം' സംവിധായകന്‍ ഗുണശേഖര്‍ ഷൂട്ടിംഗ് സെറ്റിലെ അനുഭവങ്ങള്‍ പങ്കുവയ്‌ക്കുന്നതിനിടെ ആയിരുന്നു വേദിയില്‍ സാമന്ത വികാരാധീനയായത്. വേദിയിലിരുന്ന് കരയുന്ന സാമന്തയെ കണ്ട് ആരാധകര്‍ താരത്തെ സാം സാം എന്ന് വിളിച്ച് ആശ്വസിപ്പിക്കുകയും ചെയ്‌തു.

'ഞാന്‍ ജീവിതത്തില്‍ എത്ര ബുദ്ധിമുട്ടുകള്‍ നേരിട്ടാലും ഒരു കാര്യം മാറില്ല. അത് സിനിമയോടുള്ള സ്‌നേഹമാണ്. അത്രമാത്രം ഞാന്‍ സിനിമയെ സ്‌നേഹിക്കുന്നു. സിനിമ എന്നെ തിരികെ സ്‌നേഹിക്കുന്നു. ശാകുന്തളത്തോടെ ഈ സ്‌നേഹം പലമടങ്ങ് വളരുമെന്ന് ഞാന്‍ ഉറച്ചു വിശ്വസിക്കുന്നു. ഇന്ത്യന്‍ സാഹിത്യ ചരിത്രത്തില്‍, ശകുന്തളയുടെ കഥ അവിസ്‌മരണീയമായ ഒന്നാണ്. ഗുണശേഖര്‍ സാര്‍ എന്നെ ഈ കഥാപാത്രത്തിനായി തിരഞ്ഞെടുത്തത് ഭാഗ്യമായി കരുതുന്നു. ഇത് ശരിക്കും വലിയ പദവിയാണ്.'-സാമന്ത പറഞ്ഞു.

കഴിഞ്ഞ ഒക്‌ടോബറിലാണ് സാമന്ത തന്‍റെ മയോസൈറ്റിസ് രോഗ വിവരം ആരാധകരെ അറിയിച്ചത്. ഇന്‍സ്‌റ്റഗ്രാം പേജിലൂടെ ദീര്‍ഘമായ കുറിപ്പിലൂടെയാണ് തന്‍റെ മയോസൈറ്റിസ് പോരാട്ട ദിനങ്ങളെ കുറിച്ച് താരം പങ്കുവച്ചത്. ഇതേ തുടര്‍ന്ന് കഴിഞ്ഞ കുറച്ചു മാസങ്ങളായി പൊതു പരിപാടികളില്‍ നിന്നും വിട്ടു നില്‍ക്കുകയായിരുന്നു സാമന്ത.

സിനിമയില്‍ ടൈറ്റില്‍ റോളിലാണ് താരം പ്രത്യക്ഷപ്പെടുക. കാളിദാസന്‍റെ പ്രശസ്‌തമായ അഭിജ്ഞാന ശാകുന്തളം എന്ന നാടകത്തെ ആസ്‌പദമാക്കിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. ഗുണശേഖര്‍ ആണ് സിനിമയുടെ സംവിധാനം. 'സൂഫിയും സുജാതയും' എന്ന സിനിമയിലൂടെ ജനശ്രദ്ധയാകര്‍ഷിച്ച ദേവ്‌ മോഹന്‍ ആണ് സിനിമയില്‍ ദുഷ്യന്തനായി എത്തുന്നത്.

അദിതി ബാലന്‍ അനസൂയയായും മോഹന്‍ ബാബു ദുര്‍വാസാവ് മഹര്‍ഷിയായും ചിത്രത്തില്‍ വേഷമിടും. അല്ലു അര്‍ജുന്‍റെ മകള്‍ അല്ലു അര്‍ഹയും സുപ്രധാന വേഷത്തിലെത്തുന്നുണ്ട്. സച്ചിന്‍ ഖേദേക്കര്‍, കബീര്‍ ബേദി, മധുബാല, ഗൗതമി, ജിഷു സെന്‍ഗുപ്‌ത, അനന്യ നാഗല്ല തുടങ്ങി നീണ്ട താരനിരയും ചിത്രത്തില്‍ അണിനിരക്കുന്നു. ഫെബ്രുവരി 17നാണ് ശാകുന്തളം തിയേറ്ററുകളിലെത്തുക. ചിത്രം 3ഡിയിലും റിലീസ്‌ ചെയ്യും.

Also Read: ശകുന്തള - ദുഷ്യന്തന്‍ പ്രണയകഥയുമായി ശാകുന്തളം, ശ്രദ്ധേയമായി പാന്‍ ഇന്ത്യന്‍ ചിത്രത്തിന്‍റെ ട്രെയിലര്‍

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.