മുംബൈ : ബോളിവുഡിൽ ഏറ്റവും കൂടുതൽ സ്വാധീനമുള്ള താരമാണ് സൽമാൻ ഖാൻ. തൻ്റെ വ്യക്തി ജീവിതത്തിലും സിനിമാജീവിതത്തിലും വിവാദങ്ങൾ ഒഴിഞ്ഞ് സൽമാന് സമയമുണ്ടായിട്ടില്ല. എന്നിരുന്നാലും മറ്റുള്ളവരുടെ മുന്നിൽ എന്നും തൻ്റെ അഭിപ്രായങ്ങൾ ധൈര്യപൂർവം തുറന്ന് പറയാൻ സൽമാന് മടിയുണ്ടായിട്ടില്ല.അതുപോലൊരു പ്രസ്‌താവനയുമായാണ് സൽമാൻ ഇപ്പോൾ രംഗത്തെത്തിയിരിക്കുന്നത്.
ബോളിവുഡ് താരം സൽമാൻ ഖാൻ ഹിന്ദി സിനിമ വ്യവസായത്തിലെ യുവ അഭിനേതാക്കൾക്ക് നേരെ ഒരു ചെറിയ വെല്ലുവിളിയുമായി രംഗത്തെത്തിയിരിക്കുകയാണ്. ഷാരൂഖ് ഖാൻ, അജയ് ദേവ്ഗൺ, അക്ഷയ് കുമാർ, ആമിർ ഖാൻ, സൽമാൻ ഖാൻ എന്നിവർ എളുപ്പത്തിൽ ഒന്നും വിട്ടുകൊടുക്കില്ലെന്നായിരുന്നു സൽമാൻ്റെ വാക്കുകൾ. 68-ാമത് ഫിലിംഫെയർ അവാർഡ് 2023-ലെ വാർത്താസമ്മേളനത്തിനിടെ പത്രപ്രവർത്തകരാണ് സൽമാനോട് പുതിയ നടന്മാരിൽ ആരാണ് താങ്കളെ ഏറ്റവും കൂടുതൽ ആകർഷിച്ചത് എന്ന് ചോദിച്ചത്. മാധ്യമങ്ങളുടെ ഈ ചോദ്യത്തിന് ഉത്തരം നൽകുകയായിരുന്നു സൽമാൻ ഖാൻ.
- " class="align-text-top noRightClick twitterSection" data="
">
പക്ഷേ ഞങ്ങൾ അഞ്ചുപേർ: ‘അവർ എല്ലാവരും വളരെ കഴിവുള്ളവരാണ്... വളരെ കഴിവുള്ളവരും അതേസമയം അവരുടെ മേഖലയിൽ ശ്രദ്ധ കേന്ദ്രീകരിച്ച് മുന്നോട്ട് പോകുന്നവരുമാണ്. പക്ഷേ ഞങ്ങൾ അഞ്ചുപേർ അത്ര പെട്ടെന്ന് എളുപ്പത്തിൽ വിട്ടുകൊടുക്കുന്നവരല്ല. ഈ അഞ്ചുപേർ എന്ന് പറയുമ്പോൾ അതിൽ ആരൊക്കെയുണ്ട്.. ഷാരൂഖ് ഖാൻ, അജയ് ദേവ്ഗൺ, ഞാൻ, അക്ഷയ് കുമാർ, ആമിർ ഖാൻ എന്നിവർ ഞങ്ങൾ അവരെ ഓടിക്കും’ - എന്നായിരുന്നു സൽമാൻ ഖാൻ്റെ വാക്കുകൾ. 'ഞങ്ങൾ ( ഷാരൂഖ് ഖാൻ, അക്ഷയ് കുമാർ, അജയ് ദേവ്ഗൺ, ആമിർ ഖാൻ) ഉടൻ വിരമിക്കാൻ പദ്ധതിയിടുന്നില്ല.ഞങ്ങളുടെ സിനിമകൾ വിജയിച്ചതിനാൽ ഞങ്ങൾ ഫീസ് ഉയർത്തി. അതുകൊണ്ടുതന്നെ അവർ അവരുടെ ഫീസ് ഉയർത്തുന്നു. പക്ഷേ ഇതിൽ വിഷയമെന്താണെന്നാൽ അവരുടെ സിനിമകൾ അത്ര മികച്ച പ്രകടനം കാഴ്ചവയ്ക്കുന്നില്ല’ - സൽമാൻ ഖാൻ കൂട്ടിച്ചേർത്തു.
ഹിന്ദി സിനിമകൾ പരാജയപ്പെടുകയാണ്: ഹിന്ദി സിനിമകൾ പരാജയപ്പെടുകയാണെന്ന് താൻ ഒരുപാടുനാളായി കേൾക്കുന്നുണ്ട്. എന്നാൽ മോശം സിനിമകൾ നിർമ്മിക്കപ്പെടുകയും അതിൻ്റെ ഫലമായി അവ ബോക്സോഫീസിൽ പരാജയപ്പെടുകയുമാണ്. മികച്ച സിനിമകളാണ് നിർമ്മിക്കുന്നതെന്ന് ചലച്ചിത്ര പ്രവർത്തകർ വിശ്വസിക്കുന്നുണ്ടെങ്കിലും അങ്ങനെയല്ലെന്നും സൽമാൻ ഖാൻ പറഞ്ഞു.
ഇന്നത്തെ ചലച്ചിത്ര പ്രവർത്തകർക്ക് ഇന്ത്യയെക്കുറിച്ച് വ്യത്യസ്തമായ വീക്ഷണമുണ്ട്. അത് അന്ധേരി മുതൽ കൊളാബ വരെയാണെന്ന് അവർ വിശ്വസിക്കുന്നു. എന്നാൽ ഞാൻ എൻ്റെ ജീവിതത്തിൽ കണ്ടുമുട്ടുകയും ഇടപഴകുകയും ചെയ്ത ചലച്ചിത്ര പ്രവർത്തകർ ഇവരേക്കാൾ വളരെ രസകരമായ മനുഷ്യരാണ്. അതുപോലുള്ള സിനിമകളാണ് അവർ ചെയ്‌തുവച്ചിരിക്കുന്നത്. അതേ സമയം മറുവശത്ത് ഹിന്ദുസ്ഥാൻ തികച്ചും വ്യത്യസ്തമാണ്. എൻ്റെ വാക്കുകൾ എന്നെ കടിക്കാൻ തിരികെ വരില്ലെന്ന് ഞാൻ പ്രതീക്ഷിക്കുന്നു - അദ്ദേഹം കൂട്ടിച്ചേർത്തു.
also read: മുണ്ടുടുത്ത് സൽമാനും, വെങ്കിടേഷും, രാം ചരണും: ‘കിസി കാ ഭായ് കിസി കി ജാന്‍’ലെ ഗാനം പുറത്ത്
സംസാരിക്കുന്നതിന് ഇടയിൽ പൊട്ടിച്ചിരിച്ചുകൊണ്ട് തൻ്റെ സിനിമ ‘കിസി കാ ഭായ് കിസി കി ജാൻ’ റിലീസ് ചെയ്യാൻ പോകുകയാണെന്ന് അദ്ദേഹം പ്രസ്‌താവിച്ചു. ‘ഞാൻ ഏതുതരം സിനിമയാണ് നിർമ്മിച്ചതെന്ന് ആലോചിച്ച് ഇരിക്കേണ്ട ആവശ്യമില്ല. ഏപ്രിൽ 21 ന് സിനിമ പുറത്തിറങ്ങും. എല്ലാവരും അത് ആസ്വദിക്കുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു’ എന്ന് പറഞ്ഞുകൊണ്ട് സൽമാൻ ഖാൻ തൻ്റെ പ്രസംഗം അവസാനിപ്പിച്ചു.