ETV Bharat / entertainment

ഈദ് ദിനത്തില്‍ ആരാധകര്‍ക്ക് ആശംസകളുമായി ഷാരൂഖ് ഖാനും സല്‍മാന്‍ ഖാനും - ഈദ് ആശംസകളുമായി ഷാരൂഖ് ഖാൻ

ഇരു താരങ്ങളും സ്വന്തം വീടുകളുടെ ബാല്‍ക്കെണിയില്‍ നിന്നുകൊണ്ടാണ് ആശംസകൾ അറിയിച്ചത്. സോഷ്യല്‍ മീഡിയയിലും ആശംസ സന്ദേശം അറിയിക്കാൻ ബോളിവുഡിലെ താര രാജാക്കൻമാർ മടിച്ചില്ല.

Salman khan Shah Rukh khan  salman fans eid appearance  shah rukh eid appearance  eid 2022  bollywood eid celebration 2022  bollywood news updates  ഷാരൂഖാന്‍  സല്‍മാന്‍ ഖാന്‍
ഈദ് ദിനത്തില്‍ ആരാധകര്‍ക്ക് ആശംസകളുമായി ഷാരൂഖാനും സല്‍മാന്‍ ഖാനും
author img

By

Published : May 4, 2022, 1:03 PM IST

മുംബൈ: ചെറിയ പെരുന്നാൾ ദിനത്തിൽ ആരാധകർക്ക് ആശംസകൾ നേർന്ന് സൽമാൻ ഖാനും ഷാരൂഖ് ഖാനും. സല്‍മാന്‍ ഖാന്‍റെ വസതിയായ ഗാലക്‌സി അപ്പാര്‍ട്ട്മെന്‍റ്സിന് പുറത്തും ഷാരൂഖ് ഖാന്‍റെ വസതിയായ മന്നത്തിന് പുറത്തും സൂപ്പര്‍ സ്റ്റാറുകളെ കാണാനായി ആരാധകര്‍ തടിച്ച് കൂടിയിരുന്നു. ഇതേ തുടര്‍ന്ന് ഇരുവരും ബാല്‍ക്കണിയിലെത്തി ആരാധകര്‍ക്ക് നേരെ കൈവീശി ഈദ് ആശംസകള്‍ നേര്‍ന്നു.

'ടൈഗർ സിന്ദാ ഹേ' എന്ന ചിത്രത്തിലെ തന്‍റെ ലുക്കിന് സമാനമായ നേവി ബ്ലൂ കുര്‍ത്ത ധരിച്ചാണ് സല്‍മാൻ ആരാധകർക്ക് മുന്നിലെത്തിയത്. അതേസമയം കാത്തിരുന്ന ആരാധകര്‍ക്ക് മുന്നില്‍ ഇളം നീല ഡെനിം ജീൻസിനൊപ്പം പർപ്പിൾ ഷേഡുള്ള ടി-ഷർട്ടും കറുത്ത സൺഗ്ലാസും ധരിച്ചാണ് ഷാരൂഖ് ഖാനെത്തിയത്. ആരാധകര്‍ക്കൊപ്പം അദ്ദേഹം സെല്‍ഫിയെടുത്തു. തുടര്‍ന്ന് സോഷ്യല്‍ മീഡിയയില്‍ ആരാധകര്‍ക്ക് ആശംസകള്‍ നേര്‍ന്ന് കൊണ്ട് അദ്ദേഹം കുറിച്ചതിങ്ങനെ "ഈദ് ദിനത്തിൽ നിങ്ങളെയെല്ലാം കണ്ടുമുട്ടുന്നത് എത്ര മനോഹരമാണ്.... അള്ളാഹു നിങ്ങളെ സ്‌നേഹ സന്തോഷം നൽകി അനുഗ്രഹിക്കട്ടെ, നിങ്ങളുടെ കഴിഞ്ഞ കാലത്തെ ഏറ്റവും മോശമായത് നിങ്ങളുടെ ഭാവിയില്‍ ഏറ്റവും മികച്ചതാവട്ടെ",ഈദ് മുബാറക്.

സല്‍മാൻ ഖാന്‍റെ വര്‍ക്ക് ഫ്രണ്ടില്‍ ഫർഹാദ് സാംജിയുടെ നേതൃത്വത്തിൽ പൂജ ഹെഗ്‌ഡെ, ഷെഹ്‌നാസ് ഗിൽ, ആയുഷ് ശർമ്മ എന്നിവർക്കൊപ്പം അഭിനയിച്ച 'കഭി ഈദ് കഭി ദീപാവലി' എന്ന ചിത്രം 2022 ഡിസംബർ 30-ന് റിലീസ് ചെയ്യും. അതേ സമയം 4 വര്‍ഷത്തിന് ശേഷം 2023 ജനുവരി 25 ന് റിലീസ് ചെയ്യുന്ന 'പത്താൻ' എന്ന ചിത്രത്തിലൂടെയാണ് ഷാരൂഖ് ഖാന്‍ ബോളിവുഡില്‍ തിരിച്ചു വരവ് നടത്തുന്നത്. അത് കൂടാതെ രാജ്‌കുമാര്‍ ഹിരാനിക്കൊപ്പമുള്ള 'ഡങ്കി' ഡിസംബര്‍ 23 ന് തിയേറ്ററുകളിലെത്തും.

also read: തമിഴ്‌നാട്ടിലും ചരിത്രം കുറിക്കാന്‍ യഷ് : റോക്കി ഭായിയുടെ പുതിയ നേട്ടം

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.