ഒരുകാലത്ത് മലയാളികളെ പൊട്ടിച്ചിരിപ്പിച്ച, പിന്നീട് സീരിയസ് കഥാപാത്രങ്ങളിലൂടെ വേറിട്ട അഭിനയ മുഹൂർത്തങ്ങൾ കാഴ്‌ചവച്ച സലീം കുമാർ (salim kumar) കേന്ദ്ര കഥാപാത്രമായി പുതിയ ചിത്രം എത്തുന്നു. ജിന്‍റോ തെക്കിനിയത്ത് തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന ചിത്രത്തിന്‍റെ ടൈറ്റിൽ പോസ്റ്റർ റിലീസ് ചെയ്‌തു. 'ആ മുഖങ്ങൾ' (Aa Mukhangal) എന്നാണ് ചിത്രത്തിന് പേര് നൽകിയിരിക്കുന്നത്.
സലീം കുമാറിന് പുറമെ രാജീവ് രാജൻ, ജയശങ്കർ, സന്തോഷ് കീഴാറ്റൂർ, ജിതിൻ പാറമേൽ, റോഷ്‌ന കിച്ചു, രേണു സൗന്ദർ എന്നിവരും 'ആ മുഖങ്ങൾ' ചിത്രത്തില്‍ മുഖ്യ വേഷത്തിലുണ്ട്. വിഷ്‌ണു മേനോൻ, ജിതിൻ പാറമേൽ, ധീരജ് മേനോൻ, റിന്‍റോ ആന്‍റോ, രഞ്ജിത് ശങ്കർ, ജിന്‍റോ തെക്കിനിയത്ത് എന്നിവർ ചേർന്ന് നിർമിക്കുന്ന 'ആ മുഖങ്ങൾ' ബിഗ് ഗ്യാലറി ഫിലിംസിന്‍റെ ബാനറിൽ ജെ ആർ ജെയാണ് പ്രേക്ഷകർക്ക് മുന്നിൽ അവതരിപ്പിക്കുന്നത്.
![Aa Mukhangal Aa Mukhangal movie സലീം കുമാർ കേന്ദ്ര കഥാപാത്രമായി സിനിമ സലീം കുമാർ കേന്ദ്ര കഥാപാത്രമായി ആ മുഖങ്ങൾ ആ മുഖങ്ങൾ ജിന്‍റോ തെക്കിനിയത്ത് ജിന്‍റോ തെക്കിനിയത്ത് സംവിധാനം സലീം കുമാർ സന്തോഷ് കീഴാറ്റൂർ റോഷ്‌ന കിച്ചു രേണു സൗന്ദർ ആ മുഖങ്ങൾ ടൈറ്റില്‍ പോസ്റ്റർ Salim Kumar Salim Kumar new movie Salim Kumar in lead role Salim Kumar in Aa Mukhangal Aa Mukhangal new movie malayalam new movie malayalam upcoming movies Salim Kumar Aa Mukhangal movie title Aa Mukhangal movie title Aa Mukhangal movie title out](https://etvbharatimages.akamaized.net/etvbharat/prod-images/26-06-2023/18848262_idiodkl.jpeg)
ഏതൊരു മനുഷ്യന്‍റെയും വിജയത്തിനും പരാജയത്തിനും പുറകിൽ ചില മുഖങ്ങൾ ഉണ്ടായിരിക്കും. ആ മുഖങ്ങളെ തേടി റിട്ടയേർഡ് സ്‌കൂൾ അധ്യാപകനായ രഘുനാഥൻ നടത്തുന്ന സംഭവ ബഹുലമായ യാത്രയാണ് ഈ ചിത്രത്തിൽ ദൃശ്യവൽക്കരിക്കുന്നത്. സലീം കുമാറാണ് ചിത്രത്തില്‍ രഘുനാഥന് ജീവൻ പകരുന്നതെന്നാണ് സൂചന.
പവി കെ പവൻ, ആർ ആർ വിഷ്‌ണു, അൻസൂർ പി എം, ഡെനിൻ സെബി എന്നിവർ ചേർന്നാണ് ചിത്രത്തിന്‍റെ ഛായാഗ്രഹണം നിർവഹിക്കുന്നത്. ഏകലവ്യൻ ആണ് ചിത്രത്തിന്‍റെ എഡിറ്റർ. ഹരിത ഹരിബാബു എഴുതിയ വരികൾക്ക് സംഗീതം പകരുന്നത് ബിബിൻ അശോക് ആണ്.
പ്രൊഡക്ഷൻ കൺട്രോളർ - ശ്രീകുമാർ ചെന്നിത്തല, കല - അരുൺ പി അർജുൻ, മേക്കപ്പ് - ഷൈൻ നീലൻക്കര, മനു കെ എസ്, വസ്‌ത്രാലങ്കാരം - അക്ഷയ പ്രേമാനന്ദ്, സ്റ്റിൽസ് - ലിബസ് അലോൻസോ, അസോസിയേറ്റ് ഡയറക്‌ടർ - നിധീഷ് ഇരട്ടി, രാജീവ് രാജൻ, ജിതിൻ പാറമേൽ, ശ്യാം കല്ലുങ്കൽ, ഡി ഐ - ലിജു പ്രഭാകർ, വാർത്ത പ്രചരണം - എ എസ് ദിനേശ് എന്നിവരാണ് ചിത്രത്തിലെ മറ്റ് അണിയറ പ്രവർത്തകർ.
'റിട്ടൺ ആൻഡ് ഡയറക്‌ടഡ് ബൈ ഗോഡ്' തുടങ്ങി: സണ്ണി വെയ്‌നും (Sunny Wayne) സൈജു കുറുപ്പും (Saiju Kurup) കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്ന 'റിട്ടൺ ആൻഡ് ഡയറക്‌ടഡ് ബൈ ഗോഡ്' (Written and Directed by God) ചിത്രത്തിന്‍റെ സ്വിച്ച് ഓൺ കർമം തൊടുപുഴയില്‍ വച്ച് നടന്നു. അപർണ ദാസും പ്രധാന വേഷത്തിലെത്തുന്ന ചിത്രം നവാഗതനായ ഫെബി ജോർജ് സ്റ്റോൺഫീൽഡ് ആണ് സംവിധാനം ചെയ്യുന്നത്.
നെട്ടൂരാൻ ഫിലിംസിന്‍റെ ബാനറിൽ സനൂബ് കെ യൂസഫ് ആണ് 'റിട്ടൺ ആൻഡ് ഡയറക്‌ടഡ് ബൈ ഗോഡ്' നിർമിക്കുന്നത്. തോമസ് ജോസ് മാർക്‌സ്റ്റോൺ ആണ് സഹനിർമാണം. ‘റോയി’ എന്ന ചിത്രത്തിന് ശേഷം സനൂബ് കെ യൂസഫ് നിർമിക്കുന്ന രണ്ടാമത്തെ ചിത്രമാണ് 'റിട്ടൺ ആൻഡ് ഡയറക്‌ടഡ് ബൈ ഗോഡ്'.
READ MORE: 'റിട്ടൺ ആൻഡ് ഡയറക്‌ടഡ് ബൈ ഗോഡ്'; സണ്ണി വെയ്‌ൻ-സൈജു കുറുപ്പ് ചിത്രത്തിന് തുടക്കം