ETV Bharat / entertainment

'സലാറി'ലെ ആദ്യ ഗാനം നാളെ; ആവേശത്തിൽ ആരാധകർ - സലാർ റിലീസ്

Salaar Ceasefire First Single Coming: പ്രശാന്ത് നീൽ - പ്രഭാസ് - പൃഥ്വിരാജ് കൂട്ടുകെട്ടിന്‍റെ 'സലാർ' ഡിസംബർ 22ന് തിയേറ്ററുകളിൽ

Salaar Ceasefire First Single Coming  First Single from Salaar Ceasefire out tomorrow  Salaar Ceasefire First Single will out tomorrow  Salaar Ceasefire First Single  Salaar Ceasefire  Salaar Part 1 Ceasefire  സലാറിലെ ആദ്യ ഗാനം നാളെ  സലാറിലെ ആദ്യ ഗാനം  പ്രഭാസിനൊപ്പം പൃഥ്വിരാജും അണിനിരക്കുന്ന സലാർ  prabhas  Prithviraj Sukumaran  സലാർ  സലാർ ഡിസംബർ 22ന് തിയേറ്ററുകളിൽ  സലാർ റിലീസ്  salaar release
First Single from Salaar
author img

By ETV Bharat Kerala Team

Published : Dec 12, 2023, 8:07 PM IST

ഹൈദരാബാദ് : പ്രഭാസിനൊപ്പം മലയാളത്തിന്‍റെ പ്രിയ താരം പൃഥ്വിരാജും അണിനിരക്കുന്ന 'സലാർ ഭാഗം 1 സീസ്‌ഫയര്‍' (Salaar Part 1 Ceasefire) സിനിമയുടെ വമ്പൻ അപ്‌ഡേറ്റ് പുറത്ത്. സിനിമയിലെ ആദ്യ ഗാനത്തിന്‍റെ റിലീസ് സംബന്ധിച്ച ആവേശകരമായ വിവരമാണ് അണിയറ പ്രവർത്തകർ പുറത്ത് വിട്ടിരിക്കുന്നത്. ചിത്രത്തിലെ ആദ്യ സിംഗിൾ നാളെ പുറത്തുവരും (First Single from Salaar Ceasefire will out tomorrow).

പ്രേക്ഷകരിലും ആരാധകരിലും ഏറെ ആവേശം പകരുന്ന വാർത്ത സൈബറിടത്തിലും തരംഗമാവുകയാണ്. അടുത്തിടെ പുറത്തുവന്ന ചിത്രത്തിന്‍റെ ട്രെയിലർ ആരാധകരെ ആവേശക്കൊടുമുടി കയറ്റിയിരുന്നു. ഇപ്പോഴിതാ ആദ്യ ഗാനത്തിന്‍റെ വരവും ഗംഭീരമാക്കാനുള്ള ഒരുക്കത്തിലാണ് അവർ.

ഈ വർഷം പുറത്തിറങ്ങുന്നവയിൽ ഏറ്റവും പ്രതീക്ഷയുള്ള ചിത്രങ്ങളിലൊന്നാണ് സലാർ. കെജിഎഫിന്‍റെ അമരക്കാരൻ പ്രശാന്ത് നീൽ ഒരുക്കുന്ന ചിത്രം എന്നത് തന്നെയാണ് സലാറിന്‍റെ പ്രതീക്ഷയേറ്റുന്ന പ്രധാന ഘടകം. പ്രഭാസ് നായകനാകുന്ന ഈ ആക്ഷൻ പാക്ക്‌ഡ് ചിത്രം ബോക്‌സോഫിസിൽ പുതു ചരിത്രം കുറിക്കുമെന്ന് തന്നെയാണ് വിലയിരുത്തൽ.

കെജിഎഫ് ഫ്രാഞ്ചൈസി ഒരുക്കിയ ഹോംബാലെ ഫിലിംസ് തന്നെയാണ് സലാറിന്‍റെയും നിർമാതാക്കൾ. ഹോംബാലെ ഫിലിംസിന്‍റെ ബാനറില്‍ വിജയ് കിരഗണ്ടൂര്‍ ആണ് സലാർ നിര്‍മിക്കുന്നത്. 'സലാർ ഭാഗം 1 സീസ്‌ഫയറിലെ ആദ്യ സിംഗിൾ നാളെ' എന്ന് കുറിച്ചുകൊണ്ടാണ് നിർമാതാക്കൾ ഗാനത്തിന്‍റെ വരവറിയിച്ചത്. ഗാനത്തിന്‍റെ പോസ്റ്ററും ഹോംബാലെ ഫിലിംസ് പങ്കുവച്ചിട്ടുണ്ട്.

ലോകമൊട്ടാകെയുള്ള തിയേറ്ററുകളില്‍ ഡിസംബർ 22നാണ് സലാർ റിലീസിനെത്തുക. ഹിന്ദി, തമിഴ്, തെലുഗു, കന്നഡ, മലയാളം ഭാഷകളിൽ ഈ ആക്ഷൻ ത്രില്ലർ പ്രേക്ഷകരിലേക്കെത്തും (Salaar Release). കഴിഞ്ഞ ദിവസമാണ് ചിത്രത്തിന്‍റെ സെന്‍സറിങ് പൂര്‍ത്തിയായ വിവരം നിർമാതാക്കൾ ഔദ്യോഗികമായി അറിയിച്ചത്.

READ MORE: സലാറിന് 'എ' തന്നെ... ഔദ്യോഗിക പ്രഖ്യാപനവുമായി ഹോംബാലെ ഫിലിംസ്

രണ്ട് മണിക്കൂറും 55 മിനിറ്റും ദൈർഘ്യമുള്ള സിനിമയുടെ എ സർട്ടിഫിക്കറ്റാണ് സെൻസർ ബോർഡ് നല്‍കിയത്. തീവ്രമായ നിരവധി സംഘട്ടന രംഗങ്ങളും രക്തച്ചൊരിച്ചിലുമെല്ലാം സലാറില്‍ അടങ്ങിയിട്ടുണ്ടെന്നാണ് വിവരം. ആക്ഷനിൽ പ്രശാന്ത് നീൽ നിരാശരാക്കില്ല എന്ന് തന്നെയാണ് ആരാധകരുടെ പ്രതീക്ഷ.

'സലാറില്‍' വരധരാജ മന്നാര്‍ എന്ന കഥാപാത്രത്തെയാണ് പൃഥ്വിരാജ് അവതരിപ്പിക്കുന്നത്. രണ്ട് ഉറ്റ സുഹൃത്തുക്കളുടെ സൗഹൃദവും പിന്നീടുണ്ടാകുന്ന സംഭവ വികാസങ്ങളുമാണ് 'സലാര്‍' പറയുന്നത്. വരധരാജിന്‍റെ ബാല്യകാല സുഹൃത്ത് ദേവ് എന്ന നായക കഥാപാത്രത്തെയാണ് പ്രഭാസ് അവതരിപ്പിക്കുക.

ശ്രുതി ഹാസനാണ് ചിത്രത്തിലെ നായിക. ഇവർക്ക് പുറമെ ജഗപതി ബാബു, ഈശ്വരി റാവു, ശ്രിയ റെഡ്ഡി എന്നിവരും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. രവി ബസ്രൂർ ആണ് സിനിമയ്‌ക്കായി സംഗീതം ഒരുക്കിയത്. ഭുവൻ ഗൗഡ ഛായാഗ്രഹണം നിർവഹിക്കുന്ന ചിത്രത്തിന്‍റെ എഡിറ്റര്‍ ഉജ്വൽ കുൽക്കർണി ആണ്. 'കെജിഎഫ് ചാപ്‌റ്റര്‍ 2'ന്‍റെ എഡിറ്റിങ് നിർവഹിച്ചതും ഉജ്വൽ കുൽക്കർണി ആയിരുന്നു.

READ MORE: ട്രെന്‍റിംഗിൽ ഒന്നാമൻ; യൂട്യൂബിൽ 'സലാർ' തരംഗം അവസാനിക്കുന്നില്ല

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.