സൈജു കുറുപ്പിനെ (Saiju Kurup) കേന്ദ്രകഥാപാത്രമാക്കി നവാഗതനായ സിൻ്റോ സണ്ണി സംവിധാനം ചെയ്യുന്ന ചിത്രമാണ് 'പാപ്പച്ചൻ ഒളിവിലാണ്' (Pappachan Olivilanu). ചിത്രം ജൂലൈ 28ന് തിയേറ്ററുകളില്‍ എത്തും. സിനിമയിലെ പള്ളിപ്പെരുന്നാള്‍ പാട്ട് കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു.
'പുണ്യ മഹാ സന്നിധേ' എന്ന ഗാനമാണ് പുറത്തിറങ്ങിയത്. പള്ളിപ്പെരുന്നാള്‍ ആഘോഷത്തിന്‍റെ പശ്ചാത്തലത്തിലാണ് ഗാനം ഒരുക്കിയിരിക്കുന്നത്. സിന്‍റോ ആന്‍റണിയുടെ ഗാന രചനയില്‍ ഔസേപ്പച്ചന്‍റെ സംഗീതത്തില്‍ വിജയ ലക്ഷ്‌മിയാണ് ഈ ഗാനം ആലപിച്ചിരിക്കുന്നത്. പുറത്തിറങ്ങി അതിവേഗത്തില്‍ തന്നെ ഗാനം പ്രേക്ഷക ശ്രദ്ധ നേടിയിരുന്നു.
'പുണ്യ മഹാ സന്നിധേ' ട്രെന്‍ഡിംഗിലും ഇടംപിടിച്ചിരുന്നു. നേരത്തെ പുറത്തിറങ്ങിയ കയ്യെത്തും ദൂരത്ത് എന്ന പാട്ടും പ്രേക്ഷക ശ്രദ്ധ നേടിയിരുന്നു. അടുത്തിടെ സിനിമയുടെ ടീസറും പുറത്തിറങ്ങിയിരുന്നു. (Pappachan Olivilanu teaser).
സൈജു കുറുപ്പും വിജയരാഘവനുമായിരുന്നു 47 സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള ടീസറില്‍ ഹൈലൈറ്റായത്. സൈജു കുറുപ്പ് നായകനായെത്തുന്ന ചിത്രത്തില്‍ ശ്രിന്ദയും, ദർശനയുമാണ് നായികമാരായെത്തുന്നത്. അജു വർഗീസ് (Aju Varghese), വിജയരാഘവൻ (Vijayaraghavan), ജഗദീഷ്, കോട്ടയം നസീർ, ജോണി ആൻ്റണി, ശിവജി ഗുരുവായൂർ, വീണ നായർ, ജോളി ചിറയത്ത് തുടങ്ങിയവരും ചിത്രത്തില്‍ അണിനിരക്കും.
Also Read: 'റിട്ടൺ ആൻഡ് ഡയറക്‌ടഡ് ബൈ ഗോഡ്'; സണ്ണി വെയ്‌ൻ-സൈജു കുറുപ്പ് ചിത്രത്തിന് തുടക്കം
തോമസ് തിരുവല്ല ഫിലിംസിൻ്റെ ബാനറിലാണ് നിര്‍മാണം. 'പൂക്കാലം' എന്ന ചിത്രത്തിന് ശേഷം തോമസ് തിരുവല്ല ഫിലിംസിന്‍റെ ബാനറില്‍ ഒരുങ്ങുന്ന ചിത്രം കൂടിയാണിത്. ബി.കെ ഹരിനാരായണൻ, സിൻ്റോ സണ്ണി എന്നിവരാണ് ഗാനരചന. ഓസേപ്പച്ചൻ ആണ് സംഗീതം ഒരുക്കിയിരിക്കുന്നത്. ശ്രീജിത്ത് നായർ ഛായാഗ്രഹണവും രതിൻ രാധാകൃഷ്‌ണൻ എഡിറ്റിംഗും നിര്‍വഹിച്ചിരിക്കുന്നു.
ചീഫ് അസോസിയേറ്റ് ഡയറക്‌ടർ - ബോബി സത്യശീലൻ, കല - വിനോദ് പട്ടണക്കാടൻ, , കോസ്റ്റ്യൂംസ് - സുജിത് മട്ടന്നൂർ, മേക്കപ്പ് - മനോജ്, കിരൺ; പ്രൊഡക്ഷൻ കൺട്രോളർ - പ്രശാന്ത് നാരായണൻ, പ്രൊഡക്ഷൻ മാനേജർ - ലിബിൻ വർഗീസ്, പ്രൊഡക്ഷൻ എക്‌സിക്യുട്ടീവ് - പ്രസാദ് നമ്പിയൻക്കാവ്, പിആർഒ - എഎസ് ദിനേശ്.
അതേസമയം സൈജു കുറിപ്പിന്‍റേതായി അടുത്തിടെ ഇറങ്ങിയ ചിത്രം 'ജാനകി ജാനേ' ഒടിടിയിലെത്തി. ഡിസ്‌നി പ്ലസ് ഹോട്ട്‌സ്‌റ്റാറിലൂടെ ജൂലൈ 11 മുതല്‍ ചിത്രത്തിന്‍റെ സ്‌ട്രീമിംഗ് ആരംഭിച്ചുകഴിഞ്ഞു. മെയ് 12നാണ് ചിത്രം തിയേറ്ററുകളില്‍ പ്രദര്‍ശനത്തിനെത്തിയത്. ഒടിടിയിലും ചിത്രം മികച്ച സ്വീകാര്യത നേടുകയാണ്.
Also Read: Pappachan Olivilanu teaser| 'പോത്ത് പാപ്പച്ചന്‍ നല്ല പേരാ'; പാപ്പച്ചൻ ഒളിവിലാണ് ടീസർ പുറത്ത്
'ജാനകി ജാനേ'യില്‍ നവ്യ നായര്‍ ആണ് സൈജു കുറുപ്പിന്‍റെ നായികയായി എത്തിയത്. അനീഷ് ഉപാസന രചനയും സംവിധാനവും നിർവഹിച്ച ചിത്രത്തില്‍ ഗംഭീര പ്രകടനമാണ് നവ്യയും സൈജു കുറുപ്പും കാഴ്‌ചവച്ചത്.