ETV Bharat / entertainment

'പ്രണയ ലേഖനം പിടിക്കപ്പെട്ടു, മാതാപിതാക്കള്‍ ഒരുപാട് അടിച്ചു'; വെളിപ്പെടുത്തലുമായി സായി പല്ലവി - റാണ ദഗുബാട്ടി

സ്‌കൂളില്‍ പഠിക്കുന്ന സമയത്ത് നടന്ന ഒരു സംഭവമാണ് നെറ്റ്‌ഫ്ലിക്‌സ്‌ ഇന്ത്യയുടെ മൈ വില്ലേജ്‌ ഷോയില്‍ നടി വെളിപ്പെടുത്തിയത്. സായിക്കൊപ്പം റാണ ദഗുബാട്ടിയും പരിപാടിയില്‍ പങ്കെടുത്തു

Sai Pallavi recalls  വെളിപ്പെടുത്തലുമായി സായി പല്ലവി  Parents beat Sai Pallavi  Rana Daggubati about his love  Sai Pallavi movie Virata Parvam  Sai Pallavi recalls an incident  സായി പല്ലവി  റാണ ദഗുബാട്ടി  വിരാട പര്‍വം
'പ്രണയ ലേഖനം പിടിക്കപ്പെട്ടു, മാതാപിതാക്കള്‍ ഒരുപാട് അടിച്ചു'; വെളിപ്പെടുത്തലുമായി സായ്‌ പല്ലവി
author img

By

Published : Jul 13, 2022, 2:07 PM IST

Sai Pallavi movie Virata Parvam: സായി പല്ലവിയുടെതായി ഏറ്റവും ഒടുവില്‍ പുറത്തിറങ്ങിയ ചിത്രമാണ് എഴുത്തുകാരനും കവിയുമായ വേണു ഉഡുഗുല സംവിധാനം ചെയ്‌ത 'വിരാട പര്‍വം'. സ്വന്തം ജീവന്‍ പണയപ്പെടുത്തി നടിയുടെ കഥാപാത്രം കാമുകനായ റാണയുടെ കഥാപാത്രത്തെ തേടി പോകുന്നതാണ് ചിത്രപശ്ചാത്തലം.

Sai Pallavi recalls an incident: സിനിമയില്‍ വെണ്ണേല എന്ന കഥാപാത്രത്തെയാണ് സായി പല്ലവി അവതരിപ്പിക്കുന്നത്. രവി ആയി റാണ ദഗ്ഗുബാട്ടിയും വേഷമിട്ടു. രവിയുടെ സിദ്ധാന്തങ്ങളില്‍ ആകൃഷ്‌ടയായി പ്രണയം തോന്നുന്ന വെണ്ണേല രവിക്ക് കത്തെഴുതുന്ന രംഗമുണ്ട്‌ സിനിമയില്‍. ചിത്രത്തിലെഴുതിയ കത്തുകളെ കുറിച്ച് നെറ്റ്‌ഫ്ലിക്‌സ്‌ ഇന്ത്യയുടെ മൈ വില്ലേജ്‌ ഷോയില്‍ മനസുതുറന്നിരിക്കുകയാണ് സായി. ഇതിനിടെ തന്‍റെ രസകരമായൊരു സ്‌കൂള്‍ അനുഭവവും നടി പങ്കുവച്ചു.

Parents beat Sai Pallavi: സ്‌കൂളില്‍ പഠിക്കുന്ന സമയത്ത് പ്രണയ ലേഖനം എഴുതിയതിന് മാതാപിതാക്കള്‍ തന്നെ ഒരുപാട് തല്ലിയെന്നാണ് താരം പറയുന്നത്. 'ഈ സിനിമയില്‍ ഞാന്‍ ആ കത്ത് സംവിധായകന്‍റെ നിര്‍ദേശ പ്രകാരമാണ് എഴുതിയത്. എന്നാല്‍ യഥാര്‍ഥ ജീവിതത്തില്‍ ഒരിക്കല്‍ മാത്രം ഞാന്‍ ഒരു കത്തെഴുതി. ആണ്‍കുട്ടിക്ക് വേണ്ടി, അതെന്‍റെ കുട്ടിക്കാലത്താണ്. ഏഴാം ക്ലാസ്സില്‍ പഠിക്കുമ്പോഴോ മറ്റോ ആണ്. ഞാന്‍ പിടിക്കപ്പെട്ടു. മാതാപിതാക്കള്‍ എന്നെ ഒരുപാട്‌ അടിച്ചു',സായ് പല്ലവി പറഞ്ഞു.

Rana Daggubati about his love: സായി പല്ലവിയെ പോലെ താനും ജീവിതത്തില്‍ ഒരു തവണ മാത്രമേ കത്ത് എഴുതിതിയിട്ടുള്ളൂവെന്ന് ഷോയില്‍ പങ്കെടുത്ത റാണ ദഗുബാട്ടിയും വെളിപ്പെടുത്തി. താന്‍ എഴുതിയ ഒരേയൊരു കത്ത് കാരംചേടിലെ തന്‍റെ മരിച്ചു പോയ മുത്തച്ഛന് വേണ്ടിയായിരുന്നുവെന്നും റാണ പറഞ്ഞു.

Also Read: സായ് പല്ലവിയുടെ മുഖം നെഞ്ചില്‍ ടാറ്റു ചെയ്‌ത്‌ ആരാധകന്‍; അമ്പരിപ്പിച്ചെന്ന് താരം

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.