Sai Pallavi controversary statement: കഴിഞ്ഞ കുറച്ചു ദിവസങ്ങളായി സായ് പല്ലവി വാര്‍ത്താതലക്കെട്ടുകളില്‍ നിറഞ്ഞു നില്‍ക്കുകയാണ്. കശ്‌മീരി പണ്ഡിറ്റുകളുടെ കൊലപാതകവും പശുവിന്‍റെ പേരില്‍ നടക്കുന്ന ആള്‍ക്കൂട്ട കൊലയും തമ്മില്‍ വ്യത്യാസമില്ലെന്ന നടി സായ് പല്ലവിയുടെ പരാമര്‍ശം ഏറെ വിവാദമായിരുന്നു. താരത്തിന്‍റെ ഈ പരാമര്‍ശം സോഷ്യല്‍ മീഡിയയില്‍ പല ചര്‍ച്ചകള്‍ക്കും വഴിതുറന്നു.
Sai Pallavi Facebook live: വിഷയം വിവാദമായതോടെ ഇക്കാര്യത്തില്‍ വിശദീകരണവുമായി സായ് പല്ലവിയും രംഗത്തെത്തിയിരുന്നു. ഏത് മതത്തിലായാലും എല്ലാത്തരം കുറ്റകൃത്യങ്ങളും തെറ്റാണെന്ന് വിശ്വസിക്കുന്ന ആളാണ് താനെന്നും തന്‍റെ വാക്കുകള്‍ തെറ്റായ രീതിയില്‍ വ്യാഖ്യാനിക്കപ്പെട്ടതാണും താരം വ്യക്തമാക്കിയിരുന്നു. താരത്തിന്‍റെ ഈ പ്രസ്‌താവനയില്‍ നിരവധി പേര്‍ നടിയെ അനുകൂലിച്ചും പ്രതികൂലിച്ചും രംഗത്തെത്തി.
Sai Pallavi face tattooed on fans chest: സായ് പല്ലവിയുടെ ഒരു ചിത്രമാണിപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാവുന്നത്. നടിയുടെ മുഖം നെഞ്ചില്‍ ടാറ്റൂ ചെയ്‌ത ആരാധകന്‍റെ ചിത്രമാണ് സോഷ്യല്‍ മീഡിയയിലടക്കം ശ്രദ്ധ നേടുന്നത്. താരത്തിന്‍റെ ഏറ്റവും പുതിയ ചിത്രമായ 'വിരാട പര്‍വ്വ'ത്തിന്‍റെ പ്രൊമോഷന്‍ പരിപാടിക്കിടെ ഒരു ആരാധകന്‍ സായ് പല്ലവിയുടെ അടുത്ത് എത്തുകയും, ഒപ്പം നിന്നൊരു ഫോട്ടോയ്‌ക്കായി താരത്തോട് അഭ്യര്‍ഥിക്കുകയും ചെയ്‌തു.
Sai Pallavi is afraid while seeing her tattoo: ആരാധകന്‍റെ അഭ്യര്‍ഥന കേട്ട് താരം അയാളെ ചേര്‍ത്തു നിര്‍ത്തി ഫോട്ടോ എടുക്കുകയും ചെയ്‌തു. എന്നാല്‍ ആരാധകന്‍റെ പ്രവൃത്തി തന്നെ അമ്പരപ്പിച്ചതായി നടി പറയുന്നു. തന്‍റെ മുഖം നെഞ്ചില്‍ ടാറ്റു ചെയ്‌ത ആരാധകനെ കണ്ട് താന്‍ അമ്പരന്നുവെന്ന് സായ് പല്ലവി പറഞ്ഞു. ആരാധകനൊപ്പമുള്ള താരത്തിന്‍റെ ചിത്രം ഇതിനോടകം തന്നെ സോഷ്യല്‍ മീഡിയയില്‍ തരംഗമായിരിക്കുകയാണ്.
Sai Pallavi as Naxalite: 'വിരാട പര്‍വ്വ'ത്തില്‍ ഒരു പൊലീസുകാരനെ പ്രണയിക്കുന്ന നക്‌സല്‍ പെണ്‍കുട്ടി ആയിട്ടാണ് സായി പ്രത്യക്ഷപ്പെടുന്നത്. വെന്നെല്ല എന്ന കഥാപാത്രത്തെയാണ് സായ് പല്ലവി അവതരിപ്പിക്കുന്നത്. റാണ ദഗുബാട്ടിയാണ് ചിത്രത്തില്‍ പൊലീസുകാരനായി എത്തുന്നത്.
Virata Parvam cast and crew: പ്രിയാമണി, നന്ദിത ദാസ്, സറീന വഹാബ്, ഈശ്വരി റാവു, സായ് ചന്ദ്, നിവേദ, നവീന്‍ ചന്ദ്ര തുടങ്ങിയവരും ചിത്രത്തില്‍ അണിനിരക്കും. വേണു ഉഡുഗുളയാണ് തിരക്കഥയും സംവിധാനവും. ഡി സുരേഷ് ബാബു, സുധാകര്‍ ചെറുകുറി എന്നിവര്‍ ചേര്‍ന്നാണ് നിര്‍മാണം. ശ്രീകര്‍ പ്രസാദ് ചിത്രസംയോജനും നിര്‍വഹിക്കും. ഡാനി, ദിവാര്‍ മണി എന്നിവര്‍ ചേര്‍ന്നാണ് ഛായാഗ്രഹണം. സുരേഷ് ബൊബ്ബിലി ആണ് സംഗീതം.
Also Read: കശ്‌മീര്‍ പണ്ഡിറ്റുകളും പശു സംരക്ഷണവും; സായ് പല്ലവിക്കെതിരെ പൊലീസില്‍ പരാതി