ETV Bharat / entertainment

ആര്‍ആര്‍ആറിന് ഗോള്‍ഡന്‍ ടൊമാറ്റോ പുരസ്‌കാരം; ഓസ്‌കര്‍ പട്ടികയിലുള്ള സിനിമകളെ മറികടന്ന് രാജമൗലി ചിത്രം

ഗോള്‍ഡന്‍ ടൊമാറ്റോ പുരസ്‌കാരം നേടി ആര്‍ആര്‍ആര്‍. സിനിമ പ്രേമികളുടെ വോട്ടുകളുടെ അടിസ്ഥാനത്തിലായിരുന്നു പുരസ്‌കാര പ്രഖ്യാപനം.

RRR beats back films that stood in Oscar ring  RRR won Golden Tomato Award  Golden Tomato Award  RRR won  RRR  ആര്‍ആര്‍ആറിന് ഗോള്‍ഡനന്‍ ടൊമാറ്റോ പുരസ്‌കാരം  ഗോള്‍ഡനന്‍ ടൊമാറ്റോ പുരസ്‌കാരം  ആര്‍ആര്‍ആര്‍  രാജമൗലി ചിത്രം  ഒസ്‌കര്‍ പട്ടികയിലുള്ള സിനിമകളെ തോല്‍പ്പിച്ച്  രാജമൗലി  RRR wins Golden Tomato Award  RRR won for Best Fan Favorite movie  Rotten Tomatoes website of America announces award  RRR beats Oscar nominated best movies  Naatu Naatu wins Golden Globe Awards  RRR wins several International awards  Ram Charan and NTR gained fans all over the world  ഗോള്‍ഡന്‍ ടൊമാറ്റോ പുരസ്‌കാരം നേടി ആര്‍ആര്‍ആര്‍  സിനിമ പ്രേമികളുടെ വോട്ടുകളുടെ
ആര്‍ആര്‍ആറിന് ഗോള്‍ഡനന്‍ ടൊമാറ്റോ പുരസ്‌കാരം
author img

By

Published : Feb 1, 2023, 1:40 PM IST

RRR wins Golden Tomato Award: വീണ്ടും പുരസ്‌കാര തിളക്കത്തില്‍ എസ് എസ് രാജമൗലിയുടെ ബ്രഹ്മാണ്ഡ ചിത്രം 'ആര്‍ആര്‍ആര്‍'. നിരവധി അന്താരാഷ്‌ട്ര പുരസ്‌കാര വേദികളില്‍ തിളങ്ങിയ 'ആര്‍ആര്‍ആറി'ന് മറ്റൊരു അന്താരാഷ്‌ട്ര പുരസ്‌കാരം കൂടി. പുരസ്‌കാര നേട്ടങ്ങള്‍ക്കിടെ ഗോള്‍ഡന്‍ ടൊമാറ്റോ പുരസ്‌കാരം നേടി ബിഗ് ബജറ്റ് ചിത്രം വീണ്ടും വാര്‍ത്ത തലക്കെട്ടുകളില്‍ ഇടംപിടിക്കുന്നു.

RRR won for Best Fan Favorite movie: ഫാന്‍ ഫേവറൈറ്റ് മൂവി വിഭാഗത്തിലാണ് 'ആര്‍ആര്‍ആറി'ന് ഗോള്‍ഡന്‍ ടൊമാറ്റോ പുരസ്‌കാരം ലഭിച്ചത്. പുരസ്‌കാര നേട്ടത്തില്‍ ആരാധകരോട് നന്ദി പറഞ്ഞ് 'ആര്‍ആര്‍ആര്‍' ടീം രംഗത്തെത്തി. തങ്ങളുടെ സിനിമയെ വളരെയധികം സ്‌നേഹിക്കുകയും വോട്ട് ചെയ്യുകയും ചെയ്‌ത എല്ലാവര്‍ക്കും നന്ദി രേഖപ്പെടുത്തുന്നുവെന്ന് ആര്‍ആര്‍ആര്‍ ടീം അറിയിച്ചു.

Rotten Tomatoes website of America announces award: സിനിമ പ്രേമികളുടെ വോട്ടുകളുടെ അടിസ്ഥാനത്തിലാണ് ഗോള്‍ഡന്‍ ടൊമാറ്റോ പുരസ്‌കാര പ്രഖ്യാപനം. സിനിമാസ്വാദകരുടെ വോട്ടുകളുടെ അടിസ്ഥാനത്തില്‍ അമേരിക്കയിലെ റോട്ടന്‍ ടൊമാറ്റോസ് വെബ്‌സൈറ്റ് ആണ് എല്ലാ വര്‍ഷവും ഗോള്‍ഡന്‍ ടൊമാറ്റോ പുരസ്‌കാരം പ്രഖ്യാപിക്കുന്നത്. 2022 വര്‍ഷത്തിലേക്കാണ് 'ആര്‍ആര്‍ആര്‍' ഗോള്‍ഡന്‍ ടൊമാറ്റോ പുരസ്‌കാരത്തിന് തിരഞ്ഞെടുക്കപ്പെട്ടത്.

RRR beats Oscar nominated best movies: 'ടോപ്പ് ഗണ്‍: മാവെറിക്ക്', 'എവരിത്തിംഗ് എവരിവെയര്‍ ഓള്‍ അറ്റ് വണ്‍സ്', 'അവതാര്‍: ദി വേ ഓഫ് വാട്ടര്‍' എന്നീ ഹോളിവുഡ് സിനിമകളെ പിന്തള്ളി കൊണ്ടായിരുന്നു 'ആര്‍ആര്‍ആര്‍' ഒന്നാം സ്ഥാനത്തെത്തിയത്. 2023ലേയ്‌ക്കുള്ള ഓസ്‌കര്‍ നോമിനേഷന്‍ പട്ടികയില്‍ ഇടംപിടിച്ച ഹോളിവുഡ് സിനിമകളുമായി 'ആര്‍ആര്‍ആര്‍' മത്സരിച്ച് വിജയിച്ചതിന്‍റെ സന്തോഷത്തിലാണ് ഇന്ത്യന്‍ സിനിമ ലോകം.

Naatu Naatu wins Golden Globe Awards: 'ആര്‍ആര്‍ആറി'ലെ 'നാട്ടു നാട്ടു' ഗാനം ഈ വര്‍ഷത്തെ ഓസ്‌കര്‍ നോമിനേഷനില്‍ ഇടംപിടിച്ചിരുന്നു. ഒറിജിനല്‍ ഗാന വിഭാഗത്തിലാണ് 'നാട്ടു നാട്ടു' ഗാനം ഇടംപിടിച്ചത്. ഓസ്‌കര്‍ നോമിനേഷന്‍ പട്ടികയില്‍ ഇടംപിടിച്ചതിന് മുമ്പായി 'നാട്ടു നാട്ടു' ഗാനത്തിന് ഗോള്‍ഡന്‍ ഗ്ലോബ് പുരസ്‌കാരം ലഭിച്ചിരുന്നു. മികച്ച ഒറിജിനല്‍ ഗാന വിഭാഗത്തിലാണ് 'നാട്ടു നാട്ടു' ഗാനത്തിന് 80-ാമത് ഗോള്‍ഡന്‍ ഗ്ലോബ് പുരസ്‌കാരം ലഭിച്ചത്.

RRR won Critics Choice Awards: 'ആര്‍ആര്‍ആറി'ന് ക്രിട്ടിക്‌സ് ചോയ്‌സ് അവാര്‍ഡും ലഭിച്ചിരുന്നു. ക്രിട്ടിക്‌സ് ചോയ്‌സ് അവാര്‍ഡില്‍ മികച്ച വിദേശ ഭാഷ ചിത്രമായാണ് 'ആര്‍ആര്‍ആര്‍' തിരഞ്ഞെടുക്കപ്പെട്ടത്. മികച്ച വിദേശ ഭാഷ ചിത്രം, മികച്ച ഗാനം എന്നീ വിഭാഗങ്ങളിലായി രണ്ട് ക്രിട്ടിക്‌സ്‌ അവാര്‍ഡുകളാണ് ചിത്രത്തിന് ലഭിച്ചത്.

RRR wins several International awards: ഇത് കൂടാതെ ജപ്പാന്‍റെ 46-ാമത് അക്കാദമി അവാര്‍ഡ്‌, ദി ഫിലഡെല്‍ഫിയ ഫിലിം ക്രിട്ടിക്‌സ് സര്‍ക്കിള്‍ പുരസ്‌കാരം, ദി അറ്റ്‌ലാന്‍റെ ഫിലിം ക്രിട്ടിക്‌സ്‌ സര്‍ക്കിള്‍ അവാര്‍ഡ്‌ തുടങ്ങി നിരവധി അന്താരാഷ്‌ട്ര പുരസ്‌കാരങ്ങളും 'ആര്‍ആര്‍ആര്‍' നേടിയിരുന്നു. ദി ന്യൂ യോര്‍ക്ക് ഫിലിം ക്രിട്ടിക്‌സ് സര്‍ക്കിള്‍ രാജമൗലിയെ മികച്ച സംവിധായകനാക്കി തിരഞ്ഞെടുത്തിരുന്നു.

Ram Charan and NTR gained fans all over the world: 'ആര്‍ആര്‍ആര്‍' പുരസ്‌കാര നേട്ടങ്ങളിലൂടെ ലോകമെമ്പാടും ആരാധകരെ സൃഷ്‌ടിച്ചിരിക്കുകയാണ് രാം ചരണും ജൂനിയര്‍ എന്‍ടിആറും. 1920കളിലെ അല്ലൂരി സീതാരാമ രാജു, കോമരം ഭീം എന്നീ സ്വാതന്ത്ര്യസമര സേനാനികളുടെ സാങ്കല്‍പ്പിക കഥയാണ് 'ആര്‍ആര്‍ആര്‍'. അല്ലൂരി സീതാരാമ രാജുവായി രാം ചരണും കോമരം ഭീമായി ജൂനിയര്‍ എന്‍ടിആറുമാണ് വേഷമിട്ടത്. ലോകമെമ്പാടുമുളള തിയേറ്ററുകളില്‍ നിന്നായി 1,000 കോടിയിലധികം കലക്ഷനാണ് ചിത്രം നേടിയത്.

Also Read: ജയിംസ് കാമറൂണ്‍ ആര്‍ആര്‍ആര്‍ കണ്ടത് 2 തവണ; രാജമൗലി ലോകത്തിന്‍റെ നെറുകയില്‍

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.