ചുരുങ്ങിയ കാലം കൊണ്ടുതന്നെ പ്രേക്ഷകരുടെ ഇഷ്‌ട താരമായി മാറിയ നസ്‌ലിൻ നായകനാകുന്നു. അരുൺ ഡി ജോസ് സംവിധാനം ചെയ്യുന്ന '18+' എന്ന ചിത്രത്തിലൂടെയാണ് നസ്‌ലിൻ ആദ്യമായി നായക വേഷത്തില്‍ പ്രേക്ഷകർക്ക് മുന്നിലെത്തുന്നത്. നിഖില വിമല്‍, മാത്യു തോമസ് എന്നിവർ കേന്ദ്ര കഥാപാത്രങ്ങളായെത്തിയ 'ജോ ആൻഡ് ജോ' എന്ന ഹിറ്റ് ചിത്രത്തിന് ശേഷം അരുൺ ഡി ജോസ് സംവിധാനം ചെയ്യുന്ന ചിത്രമാണ് '18+'. ജൂലായ്‌യില്‍ ആണ് ചിത്രത്തിന്‍റെ റിലീസ്.
പ്രദർശനത്തിന് ഒരുങ്ങുന്ന ചിത്രത്തിന്‍റെ പുതിയ പോസ്റ്റർ കഴിഞ്ഞ ദിവസം അണിയറ പ്രവർത്തകർ പുറത്തുവിട്ടിരുന്നു. യുവതലമുറയുടെ ജീവിത പശ്ചാത്തലത്തിലൂടെ കടന്ന് പോകുന്ന ഈ ചിത്രം ഫലൂദ എന്‍റർടെയിൻമെന്‍റ്, റീൽസ് മാജിക്ക് എന്നീ ബാനറിൽ അനുമോദ് ബോസ്, മനോജ് മേനോൻ, ഡോക്‌ടർ ജിനി കെ ഗോപിനാഥ്, ജി പ്രജിത് എന്നിവർ ചേർന്നാണ് നിർമിക്കുന്നത്. ഐക്കൺ സിനിമാസ് ആണ് '18+'ന്‍റെ വിതരണം.
- " class="align-text-top noRightClick twitterSection" data="">
ചിത്രത്തിൽ നായിക കഥാപാത്രത്തിന് ജീവന്‍ നല്‍കുന്നത് മീനാക്ഷി ദിനേശാണ്. ബിനു പപ്പു, മാത്യു തോമസ്, രാജേഷ് മാധവൻ, മനോജ് കെ യു, ശ്യാം മോഹൻ, കുമാർ സുനിൽ, ബാബു അന്നൂർ, നിഖില വിമൽ തുടങ്ങി നിരവധി താരങ്ങളും മറ്റ് പ്രധാന വേഷങ്ങൾ കൈകാര്യം ചെയ്യുന്നു. ഇവർക്ക് പുറമെ സോഷ്യൽ മീഡിയയിലൂടെ ശ്രദ്ധ നേടിയ 'സാഫ് ബോയ്' ചിത്രത്തില്‍ ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്.
സതീഷ് കുറുപ്പ് ആണ് ചിത്രത്തിന്‍റെ ഛായാഗ്രാഹകന്‍. എ ഡി ജെ, രവീഷ് നാഥ് എന്നിവർ ചേർന്ന് തിരക്കഥയും സംഭാഷണവുമെഴുതുന്ന ചിത്രത്തിന്‍റെ എഡിറ്റിങ് നിർവഹിക്കുന്നത് ചമൻ ചാക്കോ ആണ്. വിനായക് ശശികുമാർ, സുഹൈൽ, വൈശാഖ് സുഗുണൻ എന്നിവരുടെ വരികൾക്ക് ക്രിസ്റ്റോ സേവ്യർ സംഗീതം പകരുന്നു. 'മദനോത്സവം' എന്ന ചിത്രത്തിലൂടെ ഏറെ പ്രേക്ഷക ശ്രദ്ധ ആർജിച്ച സംഗീതകാരനാണ് ക്രിസ്റ്റോ സേവ്യർ. ചിത്രത്തിനായി പശ്ചാത്തല സംഗീതം ഒരുക്കുന്നതും ക്രിസ്റ്റോ സേവ്യർ തന്നെയാണ്.
പ്രൊഡക്ഷൻ ഡിസൈനർ-നിമേഷ് താനൂർ, പ്രൊഡക്ഷൻ കൺട്രോളർ-ഷാഫി ചെമ്മാട്, കോസ്റ്റ്യൂം ഡിസൈനർ-സുജിത് സി എസ്, മേക്കപ്പ്-സിനൂപ്‌രാജ്, പ്രൊഡക്ഷൻ എക്‌സിക്യൂട്ടീവ്-ശ്രീക്കുട്ടൻ ധനേശൻ, ചീഫ് അസോസിയേറ്റ് ഡയറക്‌ടർ-റെജിവൻ അബ്‌ദുൾ ബഷീർ, ഡി ഐ-ലിജു പ്രഭാകരൻ, സൗണ്ട് മിക്‌സിങ്-വിഷ്‌ണു സുജാതൻ, സ്റ്റിൽസ്-അർജുൻ സുരേഷ്, പരസ്യകല-യെല്ലോടൂത്ത് എന്നിവരാണ് ചിത്രത്തിന്‍റെ മറ്റ് അണിയറ പ്രവർത്തകർ.
മലയാളി പ്രേക്ഷകർക്ക് ഏറെ പ്രിയങ്കരനായ യുവതാരമാണ് നസ്‌ലിൻ. 'തണ്ണീർ മത്തൻ ദിനങ്ങൾ' എന്ന സിനിമയിലൂടെ പ്രേക്ഷകമനം കീഴടക്കിയ താരം പിന്നീട് വരനെ ആവശ്യമുണ്ട്, ഹോം, ജോ ആൻഡ് ജോ, പത്രോസിന്‍റെ പടപ്പുകൾ, മകൾ തുടങ്ങിയ ചിത്രങ്ങളിലൂടെയും കാണികളെ രസിപ്പിച്ചു.
ALSO READ: അജിത്തിന്‍റെ 'വിടാമുയർച്ചി'; കൊമ്പുകോർക്കാൻ അര്‍ജുന്‍ ദാസ്?